ജിഎസ്ടി ഒരിക്കലും വിജയിക്കില്ലെന്ന് മോദി..!! പഴയ ട്വീറ്റില്‍ പണികൊടുത്ത് കോണ്‍ഗ്രസ്..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ നികുതി സമ്പ്രദായത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്താനുദ്ദേശിച്ച് നടപ്പാക്കുന്ന ജിഎസ്ടി പരിഷ്‌ക്കാരം നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യയിലൊന്നാകെ ഏകീകൃത നികുതി എന്നതാണ് ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതേസമയം ജിഎസ്ടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍പ് നടത്തിയ പ്രസംഗം ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ചരക്ക് സേവന നികുതി ഒരുകാലത്തും വിജയിക്കാന്‍ പോകുന്നില്ലെന്നാണ് അന്ന് മോദി പ്രസംഗിച്ചത്. കോണ്‍ഗ്രസ്സാണ് ട്വിറ്റര്‍ വഴി മോദിയുടെ പഴയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

modi

ജിഎസ്ടിയെക്കുറിച്ച് മോദിക്കും ബിജെപിക്കും ഉള്ള യഥാര്‍ത്ഥ കാഴ്ചപ്പാട് ഇതാണ് എന്ന അടിക്കുറിപ്പോടു കൂടിയാണ് കോണ്‍ഗ്രസ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് ജിഎസ്ടിയെക്കുറിച്ചുള്ള തന്റെ നിലപാട് മോദി വ്യക്തമാക്കിയത്. ബിജെപിയുടേയും ഗുജറാത്തിന്റെയും കാഴ്ചപ്പാട് ജിഎസ്ടി ഒരിക്കലും വിജയിക്കില്ല എന്നാണെന്നാണ് മോദി പ്രസംഗത്തില്‍ പറയുന്നത്. ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രാഥമിക ചര്‍ച്ചകള്‍ നടന്നു വരുമ്പോഴാണ് മോദിയുടെ ഈ പ്രസംഗം നടന്നത്. എന്തായാലും ജിഎസ്ടി പ്രാബല്യത്തില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ പുറത്ത് വന്ന വീഡിയോ സര്‍ക്കാരിന് വന്‍ തിരിച്ചടി ആയിരിക്കുകയാണ്.

English summary
Congress tweeted an old video of Modi in which he blamed GST.
Please Wait while comments are loading...