• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യുപി പോലീസിനെതിരെ കോൺഗ്രസ് പ്രവർത്തക: കസ്റ്റഡിയിൽ വെച്ച് ക്രൂരമായി മർദിച്ചെന്ന് സദാഫ് ജാഫർ

ലഖ്നൊ: പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിനിടെ യുപി പോലീസിനെതിരെ ഗുരുതര ആരോപണമുയരുന്നു. യുപി കേന്ദ്രമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകയാണ് ആരോപണം ഉന്നയിക്കുന്നത്. അറസ്റ്റ് ചെയ്ത യുവതിയെ കസ്റ്റഡിയിലിട്ട് മർദ്ദിച്ചെന്നാണ് ആരോപണം. പ്രതിഷേധത്തിനിടെ പോലീസ് നിഷ്ക്രിയരായി നിൽക്കുകയായിരുന്നുവെന്ന് കാണിച്ച് ഇവർ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്.

യുപി സർക്കാർ പണി തുടങ്ങി: പൊതുമുതൽ നശിപ്പിച്ചതിന് അക്രമികളെ തിരഞ്ഞുപിടിച്ച് സ്വത്ത് കണ്ടുകെട്ടും

പ്രതിഷേധത്തിനിടെ അറസ്റ്റ്

പ്രതിഷേധത്തിനിടെ അറസ്റ്റ്

ഡിസംബർ 19ന് ലഖ്നൊവിലെ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധക്കാർ വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും പോലീസ് പോസ്റ്റിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. പ്രതിഷേധത്തിനിടെ 200ഓളം പേരെയാണ് പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തത്. 200 പേരിലാണ് സാമൂഹ്യ പ്രവർത്തകയായ സദാഫ് ജാഫറും ഉൾപ്പെടുന്നത്. ഇവരെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അവരുടെ മോചനം ആവശ്യപ്പെട്ട് ട്വിറ്ററിൽ രംഗത്തെത്തിയിരുന്നു. ഞങ്ങളുടെ പ്രവർത്തക സദാഫ് ജാഫറിനെ പോലീസ് അക്രമികളെ പിടികൂടുന്നതിന് പകരം അവരെ പോലീസ് അവരെ പിടികൂടുകയായിരുന്നു. ഇത്തരം അടിച്ചമർത്തൽ പാടില്ലെന്നും പ്രിയങ്ക ഗാന്ധി പറയുന്നു.

 സദാഫ് ജാഫറിന്റെ അറസ്റ്റ്

സദാഫ് ജാഫറിന്റെ അറസ്റ്റ്

ലഖ്നൊവിലെ പ്രതിഷേധറാലിയിൽ നിന്നാണ് സദാഫ് ജാഫർ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തത്. സദാഫ് ജാഫർ ഉൾപ്പെടെ സംഭവത്തിൽ 34 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഖ്നൊവിലെ ഹസ്രത്ത്ഗഞ്ച് പോലീസ് സ്റ്റേഷനിലാണ് സംഭവം. പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പാണ് ഇവർ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. പ്രതിഷേധക്കാർക്കിടയിൽ അക്രമം ഉടലെടുത്തതോടെ പോലീസ് പ്രതികരിച്ചില്ലെന്നാണ് അവരുടെ ആരോപണം.

അക്രമത്തിനിടെ നോക്കിനിന്നെന്ന്

അക്രമത്തിനിടെ നോക്കിനിന്നെന്ന്

എന്തുകൊണ്ട് അവരെ തടഞ്ഞില്ല? അവരെ പിടികൂടാതെ പോലീസ് നോക്കിനിന്നു? എന്താണ് ഹെൽമെറ്റിന്റെ ഉപയോഗം? എന്ന് അവർ പറയുന്നത് വീഡിയോയിൽ കേൾക്കും. തുടർന്നുള്ള വീഡിയോയിൽ സദാഫ് ജാഫറിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ പിടികൂടുന്നതും കാണുന്നുണ്ട്.

ഞങ്ങളെന്താണ് ചെയ്തത്? എന്തിനാണ് നിങ്ങളെന്നെ അറസ്റ്റ് ചെയ്തത്? എന്നാണ് അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥയോട് സദാഫ് ജാഫർ ചോദിച്ചത്.

 എന്തിന് അറസ്റ്റ് ചെയ്തുു?

എന്തിന് അറസ്റ്റ് ചെയ്തുു?

പ്രതിഷേധത്തിനിടെ സദാഫ് ഒരിക്കൽ പോലും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ല. ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നാണ് സഹോദരി സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. എന്റെ സഹോദരി പരിവർത്തൻ ചൌക്കിൽ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ടത്. അക്രമത്തിന് ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനുമുള്ള കുറ്റങ്ങളാണ് അവർക്കെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിനെക്കുറിച്ച് ആരെയും അറിയിച്ചില്ലെന്നും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ അനുവദിച്ചില്ല. കുട്ടികൾ ആകെ ഭയന്നിരിക്കുകയാണ്. അവരെ വേഗം മോചിപ്പിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണമെന്നാണ് സഹോദരി ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നത്.

 ക്രൂരമായി മർദിച്ചെന്ന്

ക്രൂരമായി മർദിച്ചെന്ന്

പോലീസ് കസ്റ്റഡിയിലെടുത്ത ശേഷം സദാഫിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പിന്നീട് ഇവരെ ലഖ്നൊ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. കയ്യിലും കാലിലും ബാറ്റൺ കൊണ്ട് പോലീസ് മർദ്ദിച്ചെന്നാണ് സഹോദരി ദി ക്വിന്റിനോട് പ്രതികരിച്ചത്. പോലീസുകാർ വയറ്റിൽ ഇടിച്ചെന്നും തുടർന്ന് ആന്തരിക രക്തസ്രാവമുണ്ടായെന്നും സഹോദരി പറയുന്നു. അറസ്റ്റോടെ സദാഫിന്റെ മോചനത്തിനായി സുഹൃത്തുക്കളും ബന്ധുക്കളും സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ ആരംഭിച്ചിട്ടുണ്ട്.

English summary
Congress worker Sadaf Jafar arrested, beaten up during Lucknow protests as she filmed police inaction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more