കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചായ കുടിക്കാന്‍ രാഹുലും നേതാക്കളും ഫാംഹൗസില്‍; വീടിന് പുറത്തായി ഉടമയുടെ അമ്മ; വിവാദം

Google Oneindia Malayalam News

രാഹുൽ‌ ​ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര കോൺ​ഗ്രസ് പ്രവർത്തർക്ക് വലിയ ആവേശമാണ് നൽകുന്നത്. രാഹുൽ‌ ​ഗാന്ധിയുടെ മുഴുവൻ സമയ സാന്നിധ്യം തന്നെയാണ് ഭാരത് ജോഡോയുടെ പ്രത്യേകത. യാത്ര കടന്നുപോയ സംസ്ഥാനങ്ങളിലൊക്കെ വലിയ സ്വീകാര്യതയാണ് ഭാരത് ജോഡോയ്ക്ക് ലഭിച്ചത്.

രാഹുൽ ​ഗാന്ധി വളരെ ഊർജസ്വലനായിട്ടാണ് യാത്രയിൽ ഉടനീളം കാണാറുള്ളത്. രാഹുലിനെ കാണാൻ ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ എത്താറുണ്ട്. ഭാരത് ജോഡോയിലെ വീഡിയോകളൊക്കെ വൈറൽ ആവാറുമുണ്ട്. എന്നാൽ ഇപ്പോൾ രാജസ്ഥാനിൽ നിന്ന് മറ്റൊരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

Rahul Gandhi new

ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍ആദ്യം അടിച്ച സമ്മാനം 1000 താഴെ , അതേ പണം കൊണ്ട് വീണ്ടും ലോട്ടറി; കിട്ടിയത് കോടികള്‍

ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധിയും മറ്റ് ചില നേതാക്കളും ചായ കുടിക്കാനും വിശ്രമിക്കാനുമായി തങ്ങിയ ഫാംഹൗസിലെ മുതിർന്ന ഗൃഹനാഥയ്ക്ക് നേതാക്കൾ പോകുന്നതുവരെ പുറത്ത് കാത്തുനിൽക്കേണ്ടി വന്നതായാണ് ആരോപണം.

ഫാംഹൗസിന്റെ മട്ടുപ്പാവിൽ രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾ ചായയും ലഘുപലഹാരങ്ങളും കഴിക്കുന്നതിനിടെ ടെറസിലേക്ക് തന്നെ നോക്കി നിൽക്കുന്ന പ്രായമേറിയ സ്ത്രീയുടെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവം വലിയ രീതിയിൽ വിവാദം ആകുകയും ചെയ്യാറുണ്ട്. രാജസ്ഥാനിലെ കോട്ടായിൽ ഡിസംബർ ഏഴിനാണ് സംഭവം. ടൈംസ് നൗ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്....

സെപ്റ്റംബർ അഞ്ചിനാണ് ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് എത്തിയത് . രാജസ്ഥാനിലെ രണ്ടാമത്തെ ദിവസം മൂന്നര മണിക്കൂറോളം നീണ്ട യാത്രക്കൊടുവിൽ കോട്ടായിലെ ഗോപാൽപുരയിൽ നാൽപത് മിനിറ്റോളം രാഹുലും മറ്റ് നേതാക്കളും തങ്ങി. ലാഡ്പുര പഞ്ചായത്ത് സമിതി ഉപാധ്യക്ഷൻ അശോക് മീണയുടെ ഫാംഹൗസിലാണ് ഇവർ വിശ്രമത്തിനായി തങ്ങിയത്.

പുറത്ത് പോയിരുന്ന അശോക് മീണയുടെ അമ്മ ഉർമിള മീണ ആ സമയത്ത് മടങ്ങിയെത്തി. എന്നാൽ നേതാക്കൾ അവിടെനിന്ന് മടങ്ങുന്നതുവരെ സുരക്ഷാജീവനക്കാർ അവരെ തടഞ്ഞുവെച്ചുവെന്നാണ് പറയുന്നത്. നേതാക്കൾ ഭക്ഷണം കഴിച്ചുകഴിയുന്നതുവരെ മതിൽക്കെട്ടിന് പുറത്ത് ടെറസിലേക്ക് നോക്കി അവർ കാത്തുനിൽക്കേണ്ടി വന്നുവെന്നാണ് ടൈംസ് നൗവിന്റെ റിപ്പോർട്ട്‌ ചെയ്യുന്നത്. സാധാരണ ഭാരത് ജോഡോയിലെ രസകരമായ വിശേഷങ്ങളാണ് വൈറൽ ആവാറുള്ളത്. അതേസമയം, ​ഗുജറാത്തിലെയും ഹിമാചലിലേയും തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോഴും രാഹുൽ ഭാരത് ജോഡോ തു‍ടരുകയായിരുന്നു...

English summary
Controversy over Rahul Gandhi's teabreak at farmhouse during Bharat Jodo Yatra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X