ഇന്ത്യയിലെ തൊഴിലാളികള്‍ക്ക് 'പ്രായമേറുന്നു'; പകുതിയിലധികം പേര്‍ മധ്യവയസ്‌കരെന്ന് റിപ്പോര്‍ട്ട്
ന്യൂദല്‍ഹി: രാജ്യത്തെ തൊഴില്‍ സേനക്ക് പ്രായമായി വരികയാണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി ( സി എം ഐ ഇ ) റിപ്പോര്‍ട്ട്. രാജ്യത്തെ പകുതിയിലധികം തൊഴിലാളികള്‍ മധ്യവയസ്‌ക്കര്‍ എന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി പറഞ്ഞു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി കണക്കുകള്‍ പ്രകാരം, തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞ് വരികയാണ്.
2016-17 ലെ ഇന്ത്യയിലെ തൊഴില്‍ ശക്തിയുടെ 42% അവരുടെ നാല്‍പ്പതുകളിലും അന്‍പതുകളിലും ആയിരുന്നു. ഇത് 2019-20 ആകുമ്പോഴേക്കും 51% ആയി ഉയര്‍ന്നിരുന്നു. 2021-22 ആയപ്പോഴേക്കും 57% ആയും ഉയര്‍ന്നു. കൂടാതെ, 2016-17 ലെ ഇന്ത്യയിലെ തൊഴില്‍ ശക്തിയുടെ 17% 15-24 വയസ്സ് പ്രായപരിധിയിലുള്ളവരായിരുന്നു. എന്നാല്‍ 2021-22 ആയപ്പോഴേക്കും ഇത് 13% ആയി കുറഞ്ഞു.

യുവാക്കള്‍ തൊഴില്‍ മേഖലയിലേക്ക് ചേരാന്‍ കാലതാമസം നേരിട്ടത് മതിയായ ജോലികളില്ലാത്തതിനാലോ അല്ലെങ്കില്‍ ഉന്നത പഠനം തിരഞ്ഞെടുക്കുന്നതിനാലോ ആണ് കാരണം എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജനസംഖ്യാപരമായ ലാഭവിഹിതം കൊയ്യാന്‍ തയ്യാറായ ഒരു രാജ്യത്തിന് നല്‍കേണ്ടിയിരുന്നത് പ്രായമായ അധ്വാനിക്കുന്ന ജനസംഖ്യയല്ല എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി പറയുന്നു.

സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ പ്രതിവാര വിശകലനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത് ഇന്ത്യയെ അത് ആഗ്രഹിക്കുന്ന വളര്‍ച്ചാ നിരക്കിലേക്ക് കുതിക്കാന്‍ സഹായിക്കുന്ന കാര്യമല്ലെന്നും സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി കൂട്ടിച്ചേര്‍ത്തു. കൂടാതെ, തൊഴിലാളികളുടെ വിദ്യാഭ്യാസ യോഗ്യത മോശമാവുകയാണ്.

ബിരുദധാരികളുടെയും ബിരുദാനന്തര ബിരുദധാരികളുടെയും വിഹിതം 2017-18ല്‍ 12.9% ആയിരുന്നത് 2018-19 ആകുമ്പോഴേക്കും 13.4% ആയി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് 2019-20 ല്‍ 13.2% ആയും പിന്നീട് 2020-21 ല്‍ 11.8% ആയും മാറി. 2021-22 ല്‍ 12.2% ആയി ഭാഗികമായി വീണ്ടെടുക്കാന്‍ കഴിഞ്ഞെങ്കിലും അത് ആശാവഹമല്ല.

തൊഴില്‍ സേനയുടെയും തൊഴില്‍ ചെയ്യുന്ന ജനസംഖ്യയുടെയും ഘടന കൂടുതല്‍ പ്രായമാകുകയും വിദ്യാഭ്യാസം കുറയുകയും ചെയ്യുന്നുവെങ്കില്‍, ജനസംഖ്യാപരമായ ലാഭവിഹിതം കൊയ്യാനുള്ള സാധ്യത മങ്ങുകയാണ് എന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി കൂട്ടിച്ചേര്‍ത്തു. സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ തൊഴില്‍ സേനയില്‍ ഭൂരിഭാഗവും സെക്കന്‍ഡറി വിദ്യാഭ്യാസ യോഗ്യത ഉള്ളവരാണ്.

അവരുടെ പരമാവധി വിദ്യാഭ്യാസ യോഗ്യത സെക്കന്‍ഡറി വിദ്യാഭ്യാസം പത്ത് അല്ലെങ്കില്‍ 12 പരീക്ഷകള്‍ വിജയിച്ചവരാണ്. മൊത്തം തൊഴില്‍ ശക്തിയില്‍ അവരുടെ പങ്ക് 2016-17 ല്‍ 28% ല്‍ നിന്ന് 2021-22 ല്‍ 38% ആയി ഉയര്‍ന്നിട്ടുമുണ്ട്. അതുപോലെ, ആറാം ക്ലാസിനും ഒന്‍പതിനും ഇടയില്‍ പരമാവധി വിദ്യാഭ്യാസം നേടിയ ആളുകളുടെ വിഹിതം 2016-17 ല്‍ 18% ആയിരുന്നത് 2021-22 ല്‍ 29% ആയി ഉയര്‍ന്നു.

വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, തൊഴില്‍ ശക്തിയില്‍ മെച്ചപ്പെട്ട യോഗ്യതയുള്ള ആളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടില്ല എന്നത് വിചിത്രമാണ് എന്നും സെക്കന്‍ഡറി സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി പറയുന്നു.
അദാനിയും അംബാനിയും രത്തന്‍ ടാറ്റയും എത്ര വരെ പഠിച്ചു? വിദ്യാഭ്യാസ യോഗ്യത എന്ത്? അറിയാം












Click it and Unblock the Notifications