കോടതിക്ക് കണ്ണ് തള്ളി; കൊന്നതും അന്വേഷിച്ചതും എസ്‌ഐ
റാംപൂര്‍: കൊന്നത് താന്‍ തന്നെ എന്നത് മറന്നുപോയി കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് ഓഫീസറായി പൃഥ്വിരാജ് അഭിനയിച്ച ഒരു സിനിമയുണ്ട് - മുംബൈ പോലീസ്. ഏതാണ് അത് പോലെയാണ് താന്‍ തന്നെ നടത്തിയ കൊലപാതകം 13 വര്‍ഷം അന്വേഷിച്ച ഈ സബ് ഇന്‍സ്‌പെക്ടറുടെ കഥ. ചെറിയൊരു വ്യത്യാസം ഉള്ളത്, താനാണ് കൊന്നതെന്നും പിടിക്കപ്പെടില്ല എന്നതും ഈ എസ് ഐക്ക് അറിയാമായിരുന്നു എന്ന് മാത്രം.
ഫോട്ടോഗ്രാഫറായ ഷംസാദ് മിര്‍സ 2001 ല്‍ കൊല്ലപ്പെട്ട കേസിലാണ് കുറ്റക്കാരന്‍ കേസ് അന്വേഷിച്ച എസ് ഐ രത്‌നാകര്‍ ആണ് എന്ന് കോടതി കണ്ടെത്തിയത്. ഷംസാദ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മകന്‍ കമാല്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് പ്രതിസ്ഥാനത്ത് നിര്‍ത്തിയത് കൊല്ലപ്പെട്ട ഷംസാദിന്റെ ഭാര്യ സാഹിദയെ. പോലീസ് മര്‍ദനത്തെ തുടര്‍ന്ന് 2002 ല്‍ കമാലും കൊലപ്പെട്ടു.

കേസ് അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തില്‍ സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും വെച്ചാണ് കോടതി അന്വേഷ ഉദ്യോഗസ്ഥനാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഷംസാദ് മിര്‍സയുടെയും സാഹിദ മിര്‍സയുടെയും മകളുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. അച്ഛനെ കൊന്ന സംഘത്തില്‍ എസ് ഐ രത്‌നാകറിനെയും താന്‍ കണ്ടിരുന്നു എന്നാണ് സയീദ ഫാത്തിമ കോടതിയില്‍ മൊഴി നല്‍കിയത്.
കുടുംബകലഹത്തെ തുടര്‍ന്ന് ഷംസാദ് മിര്‍സയെ ഭാര്യ സാഹിദയും കമാലും കൂടി കൊലപ്പെടുത്തി എന്നായിരുന്നു കേസ് അന്വേഷിച്ച രത്‌നാകറിന്റെ കണ്ടെത്തല്‍. സാഹിദയെയും കമാലിനെയും ഇയാള്‍ അറസ്റ്റ് ചെയ്തരുന്നു. ഇരുവരില്‍ നിന്നും ഇയാള്‍ വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിയതായും പരാതിയുണ്ട്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് ദുരൂഹമായ സാഹചര്യത്തില്‍ കമാല്‍ കൊലപ്പെട്ടത്.












Click it and Unblock the Notifications