കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് വിദേശ സഹായം; മുൻഗണന കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾക്ക്

ഖത്തർ വഴി ബെഹ്റൈൻ, യുഎഇ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ലിക്വിഡ് ഓക്സിജനും എത്തിച്ചു

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോൾ വിദേശത്ത് നിന്ന് ലഭിക്കുന്ന സഹായത്തിൽ മുൻഗണന വൈറസ് വ്യാപനം കൂടുതൽ ബാധിക്കപ്പെട്ട സംസ്ഥാനങ്ങൾക്കാണെന്ന് നീതി അയോഗ് സിഇഒ അമിതഭ് കാന്ത് പറഞ്ഞു. മരുന്നായും ഓക്സിജനായും മറ്റും വിദേശത്ത് നിന്ന് ലഭിച്ച 95 ശതമാനം ഇനങ്ങളും ഇതുവരെ വിതരണം ചെയ്തിട്ടുണ്ടെന്നും എവിടെയും താമസം വരുന്നില്ലെന്നും ഇന്ത്യൻ എക്സപ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.

Amitabh Kant

87 ചരക്കുകളാണ് ഇതുവരെ കോവിഡ് വിദേശ സഹായവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് എത്തിയത്. ഓക്സിജൻ സിലിണ്ടറുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ, ഓക്സിജൻ ഉൽപാദന പ്ലാന്റുകൾ, റാപിഡ് ഡിറ്റക്ഷൻ കിറ്റ്, റെംഡിസിവർ അടക്കമുള്ള മരുന്നുകൾ എന്നിവയാണ് പ്രധാനമായും ഈ ഘട്ടത്തിൽ ഇന്ത്യയിലേക്ക് എത്തിയത്. ഖത്തർ വഴി ബെഹ്റൈൻ, യുഎഇ, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്ന് ലിക്വിഡ് ഓക്സിജനും എത്തിച്ചു.

ഇതിനു പുറമെ നേസൽ കനൂല, ഓക്സിജൻ സിലിണ്ടറുകൾ, മാസ്ക്കുകൾ, പിപിഇ കിറ്റുകൾ, സാനിറ്റൈസർ, പൾസ് ഓക്സിമീറ്ററുകൾ, മറ്റ് മരുന്നുകൾ എന്നിവയും ഇന്ത്യയിലെത്തി. അമേരിക്ക, ബ്രിട്ടൺ, ഇസ്രയേൽ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, കാനഡ, യുഎഇ ഇന്നീ രാജ്യങ്ങളിൽ നിന്നുമാണ് പ്രധാനമായും ഇന്ത്യയ്ക്ക് സഹായം ലഭിക്കുന്നത്. ദക്ഷിണ കൊറിയ, ഇജിപ്ത്, കുവൈത്ത്, നെതർലൻഡ് എന്നീ രാജ്യങ്ങളിൽ നിന്നും മെഡിക്കൽ സാധനങ്ങൾ രാജ്യത്തേക്ക് എത്തി.

ഇത്തരത്തിൽ ലഭിച്ച സഹായങ്ങളെല്ലാം തന്നെ എത്രയും പെട്ടെന്ന് ആവശ്യമായ സംസ്ഥനങ്ങൾക്ക് വിതരണം ചെയ്തുവെന്ന് അമിതഭ് കാന്ത് പറഞ്ഞു. പ്രധാനമായും മൂന്ന് വഴികളാണ് വിദേശ സഹായം ലഭിക്കുന്നതിന് ഉള്ളത്. സർക്കാരുകൾ തമ്മിൽ, സ്വകാര്യ വ്യക്തികളോ സംഘടനകളോ സ്ഥാപനങ്ങളോ സർക്കാരിന്, മൂന്ന് സന്നദ്ധ സംഘടനകൾ വഴി നേരിട്ട് കോവിഡ് ബാധിച്ചവർക്ക്. സർക്കാരുകൾ വഴിയുള്ളത് വിദേശകാര്യ മന്ത്രാലയവും സ്വകാര്യ മേഖലയിൽ നിന്നുള്ളത് നീതി അയോഗിന്രെ കോവെയ്ഡ് (COVAID) എന്ന വെബ്സൈറ്റ് വഴിയുമാണ് എത്തുന്നത്.

Recommended Video

cmsvideo
Kerala to purchase one crore vaccines | Oneindia Malayalam

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

അനുവദിക്കുന്നതിനുള്ള മാനദണ്ഡം വളരെ സുതാര്യമാണെന്ന് അമിതഭ് കാന്ത് പറഞ്ഞു. സഹായം പരിമിതമാണെന്നതിനാൽ, വിഭവങ്ങളുടെ പരമാവധി ഉപയോഗം നടത്തേണ്ടതുണ്ട്. അതിനാൽ, കോവിഡ് കൂടുതൽ ബാധിച്ച സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകും. മെഡിക്കൽ ഹബുകളായ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. വളരെയധികം തന്ത്രപരമായ ചിന്തകളോടെയാണ് വിഹിതം നൽകിയിരിക്കുന്നത്. വിച്ഛേദിക്കപ്പെട്ടതും വിഭവ-താഴ്ന്ന സംസ്ഥാനങ്ങളും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Covaid how much foreign aid has come so far and it's distributed Amitabh Kant opens up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X