കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയ്ക്ക് ആശ്വാസം; കൊവിഡ് വളര്‍ച്ച നിരക്ക് സംസ്ഥാനത്ത് കുറയുന്നു, ദില്ലിക്കും ആശ്വസിക്കാം

  • By Desk
Google Oneindia Malayalam News

ബംഗളൂരു: ഇന്ത്യയിലെ കൊവിഡ് കേസുകള്‍ മുന്‍ ദിവസങ്ങളുല്‍ പോലെ തന്നെ തുടരുകയാണ്. ഇന്നും 37000ല്‍ കൂടുല്‍ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് രോഗികളുടെ എണ്ണം 11.55 ലക്ഷം കടന്നിരിക്കുകയാണ്. എന്നാല്‍ കര്‍ണാടകയുടെ ഇപ്പോഴത്തെ കൊവിഡ് കണക്കുകള്‍ പരിശോധിക്കുമ്പള്‍ വളര്‍ച്ച നിരക്ക് കുറയുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഉയര്‍ന്ന നിരക്കുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദില്ലി, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ ഗതി പരിശോധിക്കുമ്പോള്‍, ജൂണില്‍ ഈ സംസ്ഥാനങ്ങള്‍ പെട്ടെന്നുള്ള വളര്‍ച്ച നിരക്കാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് കുറഞ്ഞുവരികയായിരുന്നു. ഈ സംസ്ഥാനങ്ങളില്‍ ഇപ്പോഴത്തെ പ്രതിദിന നിരക്ക് സുസ്ഥിരമായി പോയിക്കൊണ്ടിരിക്കുകയാണ്.

covid

കര്‍ണാടകയും ഇതേ ഗതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്. ജൂലായ് നാലിന് കര്‍ണാടകയിലെ പ്രതിദിന വളര്‍ച്ച നിരക്ക് ഏറ്റവും ഉയര്‍ന്നനിരക്കായ 8.82 ശതമാനത്തിലായിരുന്നു. എന്നാല്‍ അതിന് ശേഷം വളര്‍ച്ച നിരക്ക് സ്ഥിരമായി കുറയാന്‍ തുടങ്ങി. കഴിഞ്ഞ് രണ്ട് മൂന്ന് ദിവസത്തിന് മുമ്പ് ഏറ്റവും വലിയ പ്രതിദിന നിരക്കാണ് കര്‍ണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ആ സ്ഥാനത്ത് ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശാണുള്ളത്. ഇന്ന് ഏറ്റവും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നായി ആന്ധ്രാപ്രദേശ് മാറിയിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 4074 പേര്‍ക്കാണ് ആന്ധ്രയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Recommended Video

cmsvideo
Serum Institute of India to apply for local trials on Oxford's vaccine by August| Oneindia Malayalam

അതേസമയം, ദില്ലി, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുടെ കൊവിഡ് കണക്കുകള്‍ കുതിച്ചുയരാനുള്ള പ്രധാന കാരണം പരിശോധനയില്‍ വരുത്തിയ വര്‍ദ്ധനയാണ്. കൂടാതെ സമ്പര്‍ക്കമുള്ളവരെ കണ്ടെത്തുകയും സംശയം തോന്നുന്ന ആളുകളില്‍ പരിശോധന നടത്തുന്നതും സംസ്ഥാനങ്ങളില്‍ കേസുകള്‍ ഉയരാന്‍ കാരണമായിട്ടുണ്ട്. തിങ്കളാഴ്ച ദില്ലിയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 1000ല്‍ കുറവാണ്. ജൂണ്‍ 1ന് ശേഷം ആദ്യമായാണ് പ്രതിദിന കണക്കില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. ജൂണ്‍ 1 നും ജൂണ്‍ 23നും ഇടയില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കണക്ക് 4000ല്‍ എത്തിയിരുന്നു. 954 കേസുകളാണ് ദില്ലയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ദില്ലിയില്‍ ഇപ്പോള്‍ 1.23 ലക്ഷം കൊവിഡ് രോഗികളാണുള്ളത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ദില്ലിയില്‍ 10000 അടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് തമിഴ്‌നാട്ടില്‍ 32000 മഹാരാഷ്ട്രയില്‍ 52000 ആയിരുന്നു.

English summary
Covid 19 growth rate in Karnataka is declining, Delhi fell below 1000 for the first time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X