കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങള്‍ കോവിഡ് പരത്തുന്നവരാണ്'; കര്‍ണാടകയില്‍ മുസ്ലിംങ്ങള്‍ക്കെതിരെ ആക്രണം- വീഡിയോ പുറത്ത്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കൊറോണ വൈറസ് പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ വലിയ തോതിലുള്ള വര്‍ഗീയ പരാമര്‍ശങ്ങളാണ് പ്രമുഖരായ നേതാക്കളുടെ ഭാഗത്ത് നിന്നടക്കം ഉണ്ടാവുന്നത്. മുഖ്യമന്ത്രി യെഡിയൂരപ്പ ഇത്തരം പരമാര്‍ശങ്ങള്‍ക്കെതിരെ സ്വീകരിച്ച നിലപാട് സ്വാഗതം ചെയ്ത് ഡികെ ശിവകുമാര്‍ ഉള്‍പ്പടേയുള്ള പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്.

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുസ്ലിം സമുദായം വലിയ പിന്തുണ നല്‍കുന്നുണ്ടെന്നും ആരും അവരെ കുറ്റപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കരുതെന്നായിരുന്നു യെഡിയൂരപ്പ പറഞ്ഞത്. ഒറ്റപ്പെട്ട സംഭവത്തിന്‍റെ പേരില്‍ മുസ്ലിം സമുദായത്തിനെതിരായി പ്രചാരണം നടത്തിയാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. എന്നാല്‍ കോവിഡ് പരുത്തുന്നെന്ന് ആരോപിച്ച് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മുസ്ലിംങ്ങളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോഴും പുറത്തു വരുന്നുണ്ട്.

ദി ക്വിന്‍റ്

ദി ക്വിന്‍റ്

ഇംഗ്ലീഷ് മാധ്യമമായ ദി ക്വിന്‍റ് ആണ് ഇത്തരമൊരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാഗൽകോട്ട് ജില്ലയിലെ റബ്കവി ബനാഹട്ടി താലൂക്കിലെ ബിദരി ഗ്രാമത്തിൽ രണ്ട് മുസ്​ലിംങ്ങളെ 15ഓളം പേർ ചേർന്ന് ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളും ദി ക്വിന്‍റ് പങ്കുവെക്കുന്നുണ്ട്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അറസ്റ്റലായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കൈകൂപ്പി

കൈകൂപ്പി

വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തങ്ങളെ ആക്രമിക്കരുതെന്ന് ആക്രമണത്തിന് ഇരയായവര്‍ കൈകൂപ്പി ഇരുവരും അപേക്ഷിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. ഇവരാണ് രോഗം പരുത്തുന്നതെന്ന് അക്രമിസംഘം ആക്രോശിക്കുന്നുതും വ്യക്തമാണ്. ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങളില്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്.

ലൈറ്റ് അണച്ചില്ല

ലൈറ്റ് അണച്ചില്ല

കഴിഞ്ഞ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാത്രി ഒമ്പതിന് ലൈറ്റ് അണച്ചില്ല എന്ന് ആരോപിച്ച് ബളഗാവി ജില്ലയിലെ യമകമരടി, സദലഗെ എന്നിവിടങ്ങളില്‍ ചിലര്‍ ബഹളമുണ്ടാക്കുന്ന വീഡിയോ ആണ് മറ്റൊന്ന്. ഈ സംഭവുമായി ബന്ധപ്പെട്ട് 22 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളാണ് രോഗം പരത്തുന്നത്

നിങ്ങളാണ് രോഗം പരത്തുന്നത്

പോലീസ് അനുമതിയോടെ ഭക്ഷണ വിതരണത്തിന് എത്തിയ സ്വരാജ് അഭിയാനിന്‍റെ പ്രവര്‍ത്തകരെ ഒരു സംഘം വടികളും ക്രിക്കറ്റ് ബാറ്റും കൊണ്ട് ആക്രമിച്ചിരപുന്നു. ‘നിങ്ങൾ തീവ്രവാദികളാണ്, നിങ്ങൾ നിസാമുദ്ദീനിൽ നിന്ന് വരുന്നവരാണ്, നിങ്ങളാണ് രോഗം പരത്തുന്നത്' എന്നൊക്കെ ആക്രോശിച്ചായിരുന്നു ആക്രമണമെന്നായിരുന്നു പരിക്കേറ്റ് സെയ്ദ് തബ്രീസ് പറഞ്ഞത്.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam
നിങ്ങളുടെ ആളുകള്‍ക്ക് മാത്രം

നിങ്ങളുടെ ആളുകള്‍ക്ക് മാത്രം

ലോക്ക് ഡൗണില്‍ കുടുങ്ങിയവര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാന്‍ അമൃതഹള്ളിയിൽ നിന്ന് ദാസറഹള്ളിക്ക് പോകുമ്പോള്‍ 15 ലേറെ പേര്‍ വരുന്ന സംഘം വഴിയില്‍ തഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്നാണ് സ്വരാജ് അഭിയാന്‍ ജനറല്‍ സെക്രട്ടറി സറീന്‍ താജ് പറയുന്നത്. നിങ്ങള്‍ നിങ്ങളുടെ ആളുകള്‍ക്ക് മാത്രം ഭക്ഷണം നല്‍കിയാല്‍ മതി. കൊടുക്കുന്ന ഭക്ഷണത്തില്‍ നിങ്ങള്‍ തുപ്പിയിടും എന്നൊക്കെ അക്രമികള്‍ വിളിച്ചു പറഞ്ഞെന്നും സറീന്‍ താജ് ആരോപിക്കുന്നു.

വീഡിയോ

അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് മുസ്ലിം സന്നദ്ധ പ്രവര്‍ത്തകള്‍ ഭക്ഷണം നല്‍കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടയുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മംഗലാപുരത്തെ ചില മേഖലകളില്‍ കൊറോണ ഭീഷണി കഴിയും വരെ മുസ്​ലിം കച്ചവടക്കാരെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുന്ന നോട്ടീസുകള്‍ പതിച്ചിരുന്നു.

ലോകത്തെ ചലിപ്പിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍; പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിശ്ചലമാവുക ആഗോള ഭീമന്‍മാര്ലോകത്തെ ചലിപ്പിക്കുന്ന ഇന്ത്യന്‍ ടെക്കികള്‍; പ്രവര്‍ത്തനം നിര്‍ത്തിയാല്‍ നിശ്ചലമാവുക ആഗോള ഭീമന്‍മാര്

 'അച്ഛന്‍ ചെയ്യുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം സംസാരിക്കാതെ പോകുന്നു'; സുരേഷ്‌ഗോപിക്കായി മകന്റെ കുറിപ്പ് 'അച്ഛന്‍ ചെയ്യുന്ന കാര്യങ്ങള്‍ മനപൂര്‍വ്വം സംസാരിക്കാതെ പോകുന്നു'; സുരേഷ്‌ഗോപിക്കായി മകന്റെ കുറിപ്പ്

English summary
covid 19; muslims attacked in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X