• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കൊവിഡിനെ പിടിച്ചുകെട്ടാന്‍ പശ്ചിമബംഗാള്‍; ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊവിഡ് കേസുകള്‍ ക്രമാധീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തി പശ്ചിമബംഗാള്‍ സര്‍ക്കാര്‍. പൊതുജനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒമൈക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതും സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി: കരിപ്പൂരിലെ ഓഫീസ് പൂട്ടി സൗദി എയർ, ഓഫീസ് തിരികെ നല്‍കിപ്രവാസികള്‍ക്ക് വന്‍ തിരിച്ചടി: കരിപ്പൂരിലെ ഓഫീസ് പൂട്ടി സൗദി എയർ, ഓഫീസ് തിരികെ നല്‍കി

പുതിയ നിയന്ത്രണങ്ങള്‍ അനുസരിച്ച്, രാത്രി 10 മുതല്‍ പുലര്‍ച്ചെ 5 വരെ ആളുകളുടെ യാത്രയും വാഹന ഗതാഗതങ്ങളും ഏതെങ്കിലും തരത്തിലുള്ള പൊതുയോഗങ്ങളും എല്ലാം തന്നെ നിരോധിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങളും അടിയന്തര സേവനങ്ങളും മാത്രമേ ഈ സമയത്ത് അനുവദിക്കുകയുള്ളൂ. സ്‌കൂളുകളും കോളേജുകളും അടച്ചിടാനുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും ഹാജര്‍നില 50 ശതമാനമായി പരിമിതപ്പെടുത്തും. എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് മീറ്റിംഗുകളും വെര്‍ച്വല്‍ വഴി നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി എച്ച്കെ ദ്വിവേദിയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇറക്കിയത്.

നീന്തല്‍ക്കുളങ്ങള്‍, സ്പാകള്‍, ജിമ്മുകള്‍, സലൂണുകള്‍ എന്നിവ നാളെ, ജനുവരി 3 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിരിക്കും. മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി അടച്ചിടും. സിനിമാ തിയേറ്ററുകളിലെ സീറ്റ് 50 ശതമാനമായി വെട്ടിക്കുറച്ചു. എല്ലാ ഷോപ്പിംഗ് മാളുകളും മാര്‍ക്കറ്റുകളും ബാറുകളും റെസ്റ്റോറന്റുകളും 50 ശതമാനം ശേഷിയില്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. രാത്രി 10 മണിക്ക് തന്നെ എല്ലാം അടയ്ക്കണം.

20 ദിവസം കൊണ്ട് ബിജെപി മടുത്തു: പാർട്ടിവിട്ട നേതാവ് തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങി20 ദിവസം കൊണ്ട് ബിജെപി മടുത്തു: പാർട്ടിവിട്ട നേതാവ് തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങി

എല്ലാ മാര്‍ക്കറ്റുകളും അണുവിമുക്തമാക്കണം. മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കാന്‍ ഞങ്ങള്‍ എല്ലാ ചേംബറുകളോടും മാര്‍ക്കറ്റ് കമ്മിറ്റികളോടും അഭ്യര്‍ത്ഥിക്കുന്നെന്ന് പശ്ചിമ ബംഗാള്‍ ചീഫ് സെക്രട്ടറി എച്ച്കെ ദ്വിവേദി അറിയിച്ചു. എല്ലാവിധ കോവിഡ് പ്രോട്ടോക്കോളുകളും പാലിച്ച് സാധാരണ പ്രവര്‍ത്തന സമയം അനുസരിച്ച് ഭക്ഷണവും മറ്റ് അവശ്യ ഉല്‍പ്പന്നങ്ങളും ഹോം ഡെലിവറി അനുവദിക്കും. പൊതുസ്ഥലത്ത് എല്ലായ്പ്പോഴും മാസ്‌ക് ധരിക്കേണ്ടതിന്റെയും ശാരീരിക അകലം പാലിക്കുന്നതിന്റെയും ആരോഗ്യ-ശുചിത്വ പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതിന്റെയും പ്രാധാന്യത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കും.

പശ്ചിമ ബംഗാളില്‍ ഇന്ന് പ്രഖ്യാപിച്ച പുതിയ കോവിഡ് -19 മാനദണ്ഡങ്ങള്‍

1, സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ എല്ലാ അക്കാദമിക് പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കും. ഒരു സമയം 50% ജീവനക്കാര്‍ക്കൊപ്പം അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കൂ.

2, പൊതു സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും 50% ജീവനക്കാരെ കൊണ്ട് പ്രവര്‍ത്തിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് കഴിയുന്നത്ര പ്രോത്സാഹിപ്പിക്കും.

3, എല്ലാ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ഒരേ സമയം 50% ജീവനക്കാരുമായി പ്രവര്‍ത്തിക്കും.

4, നീന്തല്‍ക്കുളങ്ങള്‍, സ്പാകള്‍, ജിമ്മുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, സലൂണുകള്‍, വെല്‍നസ് സെന്ററുകള്‍ എന്നിവ അടച്ചിരിക്കും.

5, എല്ലാ വിനോദ പാര്‍ക്കുകളും മൃഗശാലകളും വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരിക്കും.

cmsvideo
  രാജ്യത്ത് ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 1500 കടന്നു | Oneindia Malayalam

  6, ഷോപ്പിംഗ് മാളുകളും മാര്‍ക്കറ്റ് കോംപ്ലക്‌സുകളും ഒരു സമയം, രാത്രി 10 മണി വരെ ശേഷിയുടെ 50% കവിയാതെ ആളുകള്‍ക്ക് നിയന്ത്രിത പ്രവേശനത്തോടെ പ്രവര്‍ത്തിക്കാം.

  English summary
  Covid 19 Update: West Bengal imposes restrictions similar to lockdown
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X