30000 സാമ്പിളുകളില്‍ 20000 ഡെല്‍റ്റ, ഞെട്ടിപ്പിക്കുന്ന കണക്ക്, ഇന്ത്യയ്ക്ക് ഭീഷണിയായി ഡെല്‍റ്റ
ദില്ലി: ഇന്ത്യയില്‍ ഡെല്‍റ്റ കേസുകള്‍ വന്‍ ഭീഷണിയാവുന്നു. ഇനിയും കേസുകള്‍ വര്‍ധിക്കാന്‍ ഇവ വഴിയൊരുക്കുമെന്നാണ് ആരോഗ്യ വിദഗ്ദര്‍ ഭയപ്പെടുന്നത്. 30230 സാമ്പിളുകല്‍ പരിശോധിച്ചവരയില്‍ 20324 സാമ്പിളുകളും ഡെല്‍റ്റയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ രണ്ടാം തരംഗത്തിന്റെ ഭീകരത അവസാനിച്ചെങ്കിലും ഡെല്‍റ്റ അതിവേഗത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് പുതിയ തരംഗത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. കേരളത്തില്‍ അടക്കം വ്യാപിക്കുന്നത് ഡെല്‍റ്റ കേസുകളാണ്. മറ്റ് കൊറോണവൈറസുകളേക്കാള്‍ വേഗത്തില്‍ വ്യാപന ശേഷിയുള്ളവയാണ് ഡെല്‍റ്റ കേസുകള്‍.

ഹോട്ട് ലുക്കില്‍ ഓണാഘോഷ ചിത്രങ്ങളുമായി പ്രിയ വാര്യര്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
ഇപ്പോഴും മുപ്പതിനായിരത്തിന് മുകളില്‍ കൊവിഡ് കേസുകള്‍ വരാന്‍ ഡെല്‍റ്റ കേസുകളാണ്. ജനസംഖ്യയില്‍ വലിയൊരു ശതമാനവും കൊവിഡ് വരാത്തതുണ്ട്. ഇവരിലേക്ക് ഡെല്‍റ്റ കേസുകള്‍ വ്യാപിക്കാനുള്ള സാധ്യത ശക്തമാണ്. അതോടൊപ്പം വാക്‌സിനേഷനും രാജ്യത്ത് ദുര്‍ബലമാണ്. ഇതിന് വേഗം കൈവരിച്ചില്ലെങ്കില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളൊക്കെ താളം തെറ്റും. എത്രയും വേഗത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നതാണ് ഏക മാര്‍ഗമെന്നും വിദഗ്ധര്‍ പറയുന്നു. ബയോടെക്‌നോളജി വിഭാഗമാണ് ഐഎന്‍എസ്എസിഒജിയാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്. മരണനിരക്ക് കുറയ്ക്കാന്‍ വാക്‌സിനേഷന്‍ വളരെ അത്യാവശ്യമാണെന്ന് ഇവര്‍ പറയുന്നു.
ജെനോ സ്വീക്വന്‍സിംഗില്‍ നല്ലൊരു ശതമാനം ജനങ്ങള്‍ക്കും ഡെല്‍റ്റ വേരിയന്റാണ് ബാധിച്ചിരിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. ജെനോം സ്വീക്വന്‍സിലൂടെ പുതിയ വകഭേദങ്ങള്‍ ഉണ്ടോ എന്നും ആരോഗ്യ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ മാത്രമല്ല പല രാജ്യങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ഡെല്‍റ്റ കാരണമാണ്. ചൈനയിലും കൊറിയയിലും കൊവിഡ് കേസുകള്‍ വന്‍ തോതിലാണ് ഉയര്‍ന്നത്. ഇതെല്ലാം ഡെല്‍റ്റയുടെ വ്യാപനമാണ്. കൊറിയയില്‍ ഡെല്‍റ്റ പ്ലസിലെ ജനിതകമാറ്റമാണ് അതിവേഗം കേസുകള്‍ വര്‍ധിക്കാന്‍ കാരണം. വ്യാപകമായി ഡെല്‍റ്റ കേസുകള്‍ ജനങ്ങളിലേക്ക് പടര്‍ന്ന് കൊണ്ടിരിക്കുകയാണ്.
ഇന്ത്യയില്‍ രണ്ടാം തരംഗത്തിന് വഴിമരുന്നിട്ടത് ഡെല്‍റ്റ വകഭേദമാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെ സാഹചര്യങ്ങള്‍ ഭീകരമായിരുന്നു. നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യയില്‍ ഓക്‌സിജന്‍ കിട്ടാതെ ജനങ്ങള്‍ മരിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ആരോഗ്യ മേഖല പൂര്‍ണമായും തകര്‍ന്ന് പോയിരുന്നു. ലക്ഷകണക്കിന് പേര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ആയിരങ്ങള്‍ മരിക്കുകയും ചെയ്തു. ജൂലായ് മുതലാണ് ഇന്ത്യയില്‍ ഡെല്‍റ്റ വകഭേദങ്ങള്‍ കാരണമുള്ള കേസുകള്‍ കാണാന്‍ തുടങ്ങിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സാമ്പിളുകളിലായിരുന്നു ഡെല്‍റ്റയുടെ സാന്നിധ്യം.
Recommended Video
അതേസമയം ഇവയ്‌ക്കൊന്നും ജനിതക മാറ്റമുണ്ടാകുമെന്നോ ഇത്രയും വ്യാപന ശേഷിയുണ്ടാകുമെന്നോ കരുതിയിരുന്നില്ല. ഇതുവരെ 61 സാമ്പിളുകളാണ് ഇന്ത്യയില്‍ ഡെല്‍റ്റ പ്ലസിന്റേതായി കണ്ടെത്തിയതെന്ന് വിദഗ്ധര്‍ പറയുന്നു. ഡെല്‍റ്റയുടെ ജനിതക മാറ്റം വന്ന വേരിയന്റ് വളരെയധികം ഭയപ്പെടേണ്ടതാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോഴും കൊവിഡ് കേസുകള്‍ താഴേക്ക് പോകാത്തതിന് പ്രധാന കാരണം ഡെല്‍റ്റയാണ്. രണ്ടാം തരംഗം ഏറ്റവും മൂര്‍ധന്യത്തില്‍ എത്തിയ ശേഷം മെയ് മാസത്തില്‍ കുറയാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും കുറയാത്തതിന് കാരണം ഡെല്‍റ്റയാണ്. മൂന്നര ലക്ഷത്തോളം ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ഇത് 150 ദിവസത്തിനിടെയുള്ള ഏറ്റവും കുറവാണ്.
വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നുണ്ട്. 57 കോടി ഡോസുകള്‍ ഇതുവരെ നല്‍കിയെന്നാണ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ആര്‍ വാല്യം 0.89 ആയി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും 25000 കേസുകള്‍ക്ക് മുകളില്‍ രേഖപ്പെടുത്തുന്നതാണ് ആശങ്കപ്പെടുത്തുന്നത്. പുതിയ വേരിയന്റ് കാരണമാണ് ഈ കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും ഭയപ്പെടുന്നുണ്ട്. വാക്‌സിനേഷന് ശേഷം വരുന്ന കേസുകളാണ് ഇന്ത്യയില്‍ വര്‍ധിക്കുന്നതെന്നും ആശങ്കയുണ്ട്.












Click it and Unblock the Notifications