കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് പോരാട്ടം: പുതിയ വകദേദം കണ്ടെത്താനുള്ള ശ്രമങ്ങള്‍ രാജ്യത്തിന് പ്രതിസന്ധിയാവും

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും നിലവില്‍ കൊടുത്ത് വരുന്ന കൊവിഡ് വാക്സിനുകള്‍ ജനിതക മാറ്റം വന്ന വൈറസുകള്‍ക്കെതിരേയും പ്രവര്‍ത്തിക്കുന്നുവെന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാല്‍ ഇതായിരിക്കില്ല അവസാനത്തെ വകഭേദം എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനങ്ങൾക്കിടയിൽ ഉണ്ടായേക്കാവുന്ന പുതിയ വകഭേദം സംബന്ധിച്ച കൃത്യമായ മാപ്പിംഗ് അല്ലെങ്കിൽ പഠനം അതുകൊണ്ട് തന്നെ ആവശ്യമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു വല്യ ട്വിസ്റ്റ് വരുന്നുണ്ട്, കാണിക്കാത്ത എന്തേലും ട്വിസ്റ്റ്‌ ഇതിനിടയിൽ നടന്നോ? നടിയുടെ കുറിപ്പ്ഒരു വല്യ ട്വിസ്റ്റ് വരുന്നുണ്ട്, കാണിക്കാത്ത എന്തേലും ട്വിസ്റ്റ്‌ ഇതിനിടയിൽ നടന്നോ? നടിയുടെ കുറിപ്പ്

തുടര്‍ച്ചയായ 15 ദിവസത്തിലധികമായി രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം നാല് ലക്ഷത്തില്‍ കൂടുതലായിരുന്നു. ഇതോടെ ആകെ കേസുകളുടെ എണ്ണം 21 മില്യണ്‍ പിന്നിട്ടു. ഈ സാഹചര്യത്തില്‍ പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നതിലെ വെല്ലുവിളി വര്‍ധിപ്പിക്കുന്നു.

coronavirus

B.1.617 എന്നറിയപ്പെടുന്ന വേരിയന്റിന്റെ രണ്ടാം അല്ലെങ്കിൽ മൂന്നാം തലമുറ പതിപ്പുകൾ ഇതിനകം തന്നെ ഇന്ത്യയിൽ പ്രചരിക്കുന്നുണ്ടാകാം. ഇതില്‍ ചിലത് കൂടുതൽ അപകടകരമാകുമെന്നാണ് മുൻ ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പ്രൊഫസർ വില്യം ഹസെൽറ്റിൻ പറയുന്നത്. തിങ്ക് ടാങ്ക് ആക്സസ് ഹെൽത്ത് ഇന്റർനാഷണലിന്റെ ചെയർമാന്‍ കൂടിയാണ് ഇദ്ദേഹം. "ഇന്ത്യയ്ക്ക് ആവശ്യമായ ജീനോം സീക്വൻസിംഗ് കഴിവുകളുണ്ട്, പക്ഷേ അതിന് ഒരു വലിയ നിരീക്ഷണ പരിപാടി ആവശ്യമാണ്," ഹസെൽറ്റൈൻ പറഞ്ഞു.

'നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്', കോൺഗ്രസിനെതിരെ ഷിബു ബേബി ജോൺ'നിങ്ങളുടെ ഈ അധ:പതനത്തിനുള്ള മറുപടിയാണ് ജനം തന്നത്', കോൺഗ്രസിനെതിരെ ഷിബു ബേബി ജോൺ

ഇത്രയും വലിയ പൊട്ടിത്തെറിയുടെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ പുതിയതും പുതിയതുമായ വകഭേദങ്ങള്‍ ഉണ്ടാകാമെന്നും അദ്ദേഹം പറയുന്നു. പുതിയ വകഭേദങ്ങൾ ഇതിനകം ലോകത്തിന്റെ പല ഭാഗങ്ങളിലും വാക്സിനേഷനെ മറികടക്കുന്നു. ഇത് അതിവേഗം പടരുന്നതിന് ആക്കം കൂട്ടുന്നു. ഫലപ്രദമായ വാക്സിനുകൾ നേരത്തേ നേടിയ ചില സമ്പന്ന രാജ്യങ്ങളില്‍ പകർച്ചവ്യാധികൾ ക്ഷയിച്ചു കൊണ്ടിരിക്കുന്നതും, വികസ്വര രാജ്യങ്ങളില്‍ വൈറത് കാട്ടു തീ പോലെ പടരുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Recommended Video

cmsvideo
KGMOA demand two-week lockdown in kerala | Oneindia Malayalam

ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ് അന്തരിച്ചു; വിടപറഞ്ഞത് രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ്ആര്‍എല്‍ഡി അധ്യക്ഷന്‍ അജിത് സിങ് അന്തരിച്ചു; വിടപറഞ്ഞത് രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ്

English summary
Covid; India may struggle if fail to find new species
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X