കൊവിഡ് ഭീതി ഒഴിയുന്നില്ല: പുതിയ എക്‌സ്‌ഇ വകഭേദം ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു
കൊവിഡ് വൈറസിന്റെ എക്‌സ് ഇ വകഭേദം ഗുജറാത്തിലും റിപ്പോർട്ട് ചെയ്തു. ആദ്യ കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുംബൈയിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ വേർതിരിച്ച സാമ്പിളിന്റെ പരിശോധനയിലാണ് എക്‌സ് ഇ വകഭേദത്തെ കണ്ടെത്താൻ സാധിച്ചത്.
എന്നാൽ, ഇന്ത്യൻ സാർസ്കോവ് 2 ജീനോം കൺസോർഷ്യത്തിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇത് എക്‌സ് ഇ വകഭേദം ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, എക്‌സ് ഇ വകഭേദം എന്നത് ഒമൈക്രോൺ വൈറസിനെക്കാൾ കൂടുതൽ സാംക്രമികവും തീവ്രത കുറഞ്ഞതുമാണ്.

"ഗുജറാത്തിൽ നിന്നുള്ള സാമ്പിളുകൾ എൻസിഡിസിയിലേക്ക് പരിശോധനയ്ക്ക് വേണ്ടി അയച്ചിട്ടുണ്ട്. മുംബൈയിൽ റിപ്പോർട്ട് ചെയ്ത വൈറസിന് സമാനമായ വൈറസ് ആണിത്. ഗുജറാത്തിലെ ഐ എൻ എസ് എ സി ഒ ജി ലബോറട്ടറിയും ഗുജറാത്ത് ബയോ ടെക്‌നോളജി റിസർച്ച് സെന്റർ (ജിബിആർസി) ഉം ഇത് എക്‌സ് ഇ വകഭേദം ആണെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട് - ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
എന്നാൽ, കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമല്ലെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് വൈറസിന്റെ നിരവധി വകഭേദങ്ങൾ ഉയർന്ന് വന്നിട്ടുണ്ട്. എന്നാൽ, വൈറസിന്റെ മ്യൂട്ടേഷനുകൾക്ക് കാരണം പലതാണ്.
രണ്ട് വ്യത്യസ്ത വിഭാഗത്തിലുളള വൈറസുകൾ ഒരേ കോശത്തിൽ ഒന്നിച്ച് ബാധിക്കുന്നു. തുടർന്ന് അവയുടെ വ്യക്തി ഗത ജീനോമുകൾ കൈമാറ്റം ചെയ്യുകയും ഇതിലൂടെ പുതിയ വകഭേദം ഉണ്ടാകുകയും ചെയ്യുന്നു. എക്‌സ് ഇ വകഭേദം , ഒമൈക്രോൺ വകഭേദം, ബി എ 1, ബി എ 2 വകഭേദം എന്നിവ എല്ലാം ഇതിന് ഉദാഹരണം ആണ്.
അതേസമയം, എക്‌സ് ഇ വകഭേദം ജനങ്ങൾക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. എന്നാൽ, പുതിയ വകഭേദം പടരാനുളള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. ജീനോം ശാസ്ത്രജ്ഞർ തിരിച്ച് അറിഞ്ഞ സാർസ്കോവ് 2 ന്റെ മറ്റ് സംയോജനവും കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ആകെ മൂന്ന് ഹൈബ്രിഡ് അല്ലെങ്കിൽ റീകോമ്പിനന്റ് വൈറസുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ട്. എക്സ് ഡി, എക്സ് ഇ, എക്സ് എഫ് എന്നിവയാണ് ഈ വൈറസുകൾ. ഇതിൽ എക്സ് ഡി, എക്സ് എഫ് എന്നിവ ഡെൽറ്റ, ഒമൈക്രോൺ എന്നീ വകഭേദങ്ങളുടെ സംയോജനം ആണ്.
ഇതുവരെ, എക്സ് ഇ വകഭേദത്തിന്റെ 600 കേസുകൾ ആണ് ഗ്ലോബൽ റിപ്പോസിറ്ററി ജി ഐ എസ് എ ഐ ഡി - ൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസം പുതിയ വകഭേദമായ എക്സ് ഇ വകഭേദം മുംബൈയിൽ റിപ്പോർട്ട് ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ച വ്യക്തി രണ്ട് ഡോസ് വാക്സിനും സ്വീകരിച്ച വ്യക്തിയാണ്. ഇതിന് പിന്നാലെ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications