കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്ഭവനിലെ പശുവിനെയും ക്ലാവിനെയും കാണണോ?

Google Oneindia Malayalam News

പനാജി: പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്ത് കാര്യം എന്ന് ചോദിക്കുന്നത് പോലെയാണ് ഗവര്‍ണറുടെ ഔദ്യോഗിക വസതിയില്‍ പശുവിനെന്ത് കാര്യം എന്നത്. കാര്യമുണ്ട്. ഗോവയിലാണെങ്കില്‍ പ്രത്യേകിച്ചും കാര്യമുണ്ട്. ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ ദത്തെടുത്ത പശുവും പശുക്കുട്ടിയുമാണ് രാജ്ഭവനിലെ പ്രത്യേക തൊഴുത്തില്‍ എത്താന്‍ പോകുന്നത്.

എട്ട് വയസ്സുള്ള പശുവും അതിന്റെ കുട്ടിയുമാണ് രാജ്ഭവനിലെ പുതിയ അതിഥികള്‍. ഇവര്‍ക്ക് പേരിട്ടിട്ടില്ല. അമ്മയും മകളും ഒറ്റയ്ക്കല്ല, രാജ്ഭവനിലെ പ്രത്യേക തൊഴുത്തില്‍ 250 ലധികം പശുക്കള്‍ ഇവര്‍ക്ക് കൂട്ടിനുണ്ടാകും. ദിവസവും തൊഴുത്തിലെത്തി പശുക്കളെ ആരാധിക്കാനാണ് ഗവര്‍ണര്‍ മൃദുല സിന്‍ഹയുടെ ആഗ്രഹം.

cow-calf

പനാജിയുടെ ഉള്‍പ്രദേശമായ നാനസിലെ ജയ് ശ്രീറാം ഗോസന്‍വര്‍ദ്ധന്‍ കേന്ദ്രം സന്ദര്‍ശിച്ചപ്പോഴാണ് ഈ പശുവിനെയും കിടാവിനെയും ദത്തെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. തലസ്ഥാനമായ പനാജിയില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് ജയ് ശ്രീറാം ഗോസന്‍വര്‍ദ്ധന്‍ കേന്ദ്രം. ഗവര്‍ണറുടെ ആഗ്രഹ പ്രകാരം പശുവിനെയും കിടാവിനെയും എത്തിച്ചുകൊടുക്കാനാണ് തീരുമാനമെന്ന് കേന്ദ്രം വക്താവ് ലക്ഷ്മണ്‍ ജോഷി പറഞ്ഞു.

കുട്ടിക്കാലത്ത് വീടിനടുത്ത് ധാരാളം പശുക്കള്‍ ഉണ്ടായിരുന്നതിന്റെയും പാല്‍ കുടിച്ചുവളര്‍ന്നതിന്റെയും ഓര്‍മകള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ പങ്കുവെച്ചു. ജയ് ശ്രീറാം ഗോസന്‍വര്‍ദ്ധന്‍ കേന്ദ്രത്തിലെത്തിയ ഗവര്‍ണര്‍ പശുക്കളെ ആരാധിച്ചു. ബിഹാറിലെ മുസഫര്‍പൂര്‍ സ്വദേശിയായ മൃദുല സിന്‍ഹ അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്. എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമാണ് സിന്‍ഹ ഗോവ ഗവര്‍ണറായത്.

English summary
Goa Governor Mridula Sinha is all set to welcome the first cow and calf to the cow shed in Raj Bhavan complex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X