പീഡനം കൈകാര്യം ചെയ്യാന്‍ പാര്‍ട്ടി മാര്‍ഗ്ഗരേഖ
ദില്ലി: സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വിശാഖ മാര്‍ഗ്ഗരേഖയുടെ പിന്‍പറ്റി സിപിഎമ്മിലും മാര്‍ഗ്ഗ രേഖ. സിപിഎം പോളിറ്റ് ബ്യൂറോ ആണ് മാര്‍ഗ്ഗ രേഖ പുറപ്പെടുവിച്ചിരിക്കുന്നത്.
പാര്‍ട്ടിയുടെ പതിവ് ശൈലി ഉപേക്ഷിക്കുന്നതാാണ് മാര്‍ഗ്ഗ നിര്‍ദ്ദേശം. വനിത സഖാക്കള്‍ക്ക് നേരിടുന്ന പ്രശ്‌നങ്ങള്‍ എഴുതി നല്‍കേണ്ട ആവശ്യം പോലും ഇല്ലെന്നാണ് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. വാക്കാലുള്ള പരാതി കിട്ടിയാല്‍ തന്നെ വിശദമായ അന്വേഷണം നടത്തണം എന്ന് മാര്‍ഗ്ഗ രേഖയില്‍ പറയുന്നു. സാധാരണ പാര്‍ട്ടി രീതിയനുസരിച്ച് എഴുതി തയ്യാറാക്കിയ പരാതി പാര്‍ട്ടി കമ്മിറ്റികളില്‍ അവതരിപ്പിച്ചാലെ പാര്‍ട്ടി ചര്‍ച്ച ചെയ്യാറുള്ളൂ.

വനിത സഖാക്കള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അപമാന ശ്രമങ്ങളോ അതിക്രമങ്ങളോ നടന്നാല്‍ അതിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതാണ് മാര്‍ഗ്ഗ രേഖ നിര്‍ദ്ദേശിക്കുന്നത്. പരാതി അന്വേഷിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കണം എന്നും കമ്മിറ്റിയില്‍ നിര്‍ബന്ധമായും വനിത അംഗത്തെ ഉള്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
മൂന്നംഗ കമ്മിറ്റിയാണ് രൂപീകരിക്കേണ്ടത്. പരാതിക്കാരിയില്‍ നിന്ന് തെളിവ് ശേഖരിക്കേണ്ടതിന്റെ ഉത്തരവാദിത്തം വനിത അംഗത്തിന് മാത്രമായിരിക്കണം. മൂന്ന് മാസത്തിനുള്ളില്‍ സമിതി അന്വേഷണം നടത്തി നടപടി എടുക്കണം. തെളിവുകളും രേഖകളും എല്ലാം രഹസ്യമായി സൂക്ഷിക്കണം എന്നും പാര്‍ട്ടി മാര്‍ഗ്ഗ രേഖയില്‍ പറയുന്നുണ്ട്.
സിപിഎം അച്ചടക്ക കമ്മീഷനാണ് വിശാഖ കേസ് സംബന്ധിച്ച സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ പിന്‍പറ്റി പാര്‍ട്ടി മാര്‍ഗ്ഗ രേഖ തയ്യാറാക്കിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശിയെ പാര്‍ട്ടിക്കുള്ളില്‍ നിന്ന് സ്ത്രീ പ്രശ്‌നത്തില്‍ ലഭിച്ച പരാതിയില്‍ ആണ് പുറത്താക്കിയത്. ആ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് വലിയ വീഴ്ച സംഭവിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications