കേരളത്തിൽ 18 ദിവസം, യു.പിയിൽ 2 ദിവസം; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപിയോടും ആർഎസ്എസിനോടും പോരാടുന്നതിനെന്ന പേരിൽ നടത്തുന്ന യാത്ര 18 ദിവസം കേരളത്തിലൂടെ ആണ് എന്ന് സി.പി.എം വിമർശിച്ചു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശിൽ രണ്ട് ദിവസം മാത്രമാണ് രാഹുൽ യാത്ര നടത്തുന്നതെന്നും സി.പി.എം പരിഹസിച്ചു.
"ഭാരതത്തിൻറെ ഐക്യത്തിനു വേണ്ടിയോ അതോ സീറ്റിന് വേണ്ടിയോ? കേരളത്തിൽ 18 ദിവസം, യു.പിയിൽ 2 ദിവസം. ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ പോരാടാൻ വിചിത്രവഴികൾ"- രാഹുലിന്റെ കാരിക്കേച്ചർ പങ്കുവെച്ചുകൊണ്ട് സിപിഎം ട്വീറ്റ് ചെയ്തു.പിന്നാലെ സിപിഎമ്മിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ് രംഗത്തെത്തി.

ഭാരത് ജോഡോ ഇങ്ങനെ ആസൂത്രണം ചെയ്തത് എങ്ങനെയാണെന്നും എന്തുകൊണ്ടാണെന്നും സിപിഎം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുണ്ട് മോദിയുടെ നാട്ടിൽ ബി.ജെ.പിയുടെ എ ടീമായ പാർട്ടിയാണ് ഇങ്ങനെയൊരു വിലകുറഞ്ഞ വിമർശനം നടത്തുന്നതെന്നും ജയറാം രമേശ് പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 150 ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് സെപ്തംബർ ഏഴിനാണ് തുടങ്ങിയത്. തമിഴ്നാട്ടിൽ തുടങ്ങിയ ജാഥ ഇന്നലെ കേരളത്തിലെത്തി. കേരളത്തിൽ ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ആകെ 3500 കിലോമീറ്റർ സഞ്ചരിച്ച് പദയാത്ര സമാപിക്കും. പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തിൽ പര്യടനം നടത്തുന്നത്. തുടർന്ന സെപ്റ്റംബർ 30 ന് കർണാടകത്തിൽ പ്രവേശിക്കും..യാത്രയുടെ ഷെഡ്യൂൾ അനുസരിച്ച് രണ്ട് ദിവസം രാഹുൽ ഉത്തർപ്രദേശിലുണ്ടാകും. ഗുജറാത്തിലുടെയും ഹിമാചൽ പ്രദേശിലുടെയും യാത്ര കടന്നു പോകില്ല.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും
"ഇത് ഗുജറാത്തിലോ ഹിമാചലിലോ സഞ്ചരിക്കാനുള്ള തിരഞ്ഞെടുപ്പ് പ്രചാരണമല്ല. വടക്ക് മുതൽ തെക്ക് വരെ ജാതി, വർഗ, മത ഭേദമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. ഇത് ബിജെപിയുടെ ഭിന്നിപ്പിക്കുന്ന നയങ്ങൾക്ക് എതിരാണ് "വിമർശനത്തിന് മറുപടിയായി കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ വീരപ്പ മൊയ്‌ലി പറഞ്ഞു.
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..
കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര' കന്യാകുമാരിയിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കന്യാകുമാരി മുതൽ കശ്മീർ വരെയാണ് 150 ദിവസം നീളുന്ന യാത്ര. 3,500ലധികം കിലോമീറ്ററാണ് രാഹുലും സംഘവും നടക്കുക.












Click it and Unblock the Notifications