കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ പിച്ചിച്ചീന്തി! ബിജെപി മറ്റൊരു പലസ്തീൻ സൃഷ്ടിക്കുന്നുവെന്ന് സിപിഎം!

Google Oneindia Malayalam News

ദില്ലി: കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ രാജ്യസഭയില്‍ രൂക്ഷമായി എതിര്‍ത്ത് സിപിഎം. ഇത് കറുത്ത ദിനമാണ് എന്നാണ് സിപിഎം എംപി ടികെ ത്യാഗരാജന്‍ പ്രതികരിച്ചത്. ഇന്ത്യന്‍ ഭരണഘടനയെ ബിജെപി സര്‍ക്കാര്‍ പിച്ചിച്ചീന്തിയിരിക്കുന്നു. ജമ്മു കശ്മീരിലെയോ ലഡാക്കിലെയോ ജനങ്ങളുടെ അഭിപ്രായം സര്‍ക്കാര്‍ തേടിയില്ലെന്നും സിപിഎം എംപി കുറ്റപ്പെടുത്തി.

ബിജെപി സര്‍ക്കാര്‍ കശ്മീര്‍ നിയമസഭ ആദ്യം പിരിച്ച് വിട്ടു. നിങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് നടത്തണം എന്ന് പോലുമില്ല. പകരം 35000 സൈനികരെയാണ് നിങ്ങള്‍ അങ്ങോട്ട് പറഞ്ഞയച്ചിരിക്കുന്നത്. നിങ്ങള്‍ മറ്റൊരു പാലസ്തീന്‍ സൃഷ്ടിക്കുകയാണ് എന്നും ടികെ രംഗരാജന്‍ എംപി തുറന്നടിച്ചു.

cpm

ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യുകയും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര തീരുമാനത്തിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് സിപിഎം. പാര്‍ലമെന്റിലെ ഇടത് അംഗങ്ങളുടെ നേതൃത്വത്തില്‍ സിപിഎം പ്രതിഷേധം സംഘടിപ്പിക്കും. വൈകിട്ട് 3.30ന് പാര്‍ലമെന്റ് സ്ട്രീറ്റിലാണ് നേതാക്കളും പ്രവര്‍ത്തകരും അടക്കം പ്രതിഷേധിക്കുക.

Recommended Video

cmsvideo
ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനം എന്ന് മെഹ്ബൂബ മുഫ്തി

രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ബിജെപി സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിരിക്കുന്നത്. ഒപ്പം കശ്മീരിനെ ജമ്മു കശ്മീര്‍ എന്നും ലഡാക്ക് എന്നും രണ്ടായി വിഭജിച്ചിരിക്കുകയാണ്. നീക്കങ്ങളുടെ മുന്നൊരുക്കം എന്ന നിലയ്ക്ക് കശ്മീരിലെ പ്രതിപക്ഷ നേതാക്കളെ ഒന്നാകെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് യൂസഫ് തരിഗാമി അടക്കമുളളവര്‍ വീട്ടുതടങ്കലിലാണുളളത്.

English summary
CPM in Rajya Sabha opposed modi government's decision to scrap Article 370
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X