കണ്ണൂര്‍ കൊലപാതകങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക്
ദില്ലി: കണ്ണൂര്‍ ജില്ലയില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന സിപിഎം അക്രമത്തിനെതിരെ ദേശീയ തലത്തില്‍ ബിജെപി കാമ്പയിന്‍ നടത്തവെ സിപിഎമ്മും അതേ രീതിയില്‍ തിരിച്ചടിക്കുന്നു. കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രതികരണം ബിജെപിയുടെ പ്രചരണത്തിന് തിരിച്ചടിയാകും.
അത്യപൂര്‍വമായി മാത്രമേ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ പിബി ഇടപെടാറുള്ളൂ. എന്നാല്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറി കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം കൊലപാതകത്തെ പിബി ശക്തമായി അപലപിച്ചു. കൂടാതെ കൊലപാതകികളെ ഉടന്‍ നിയമനത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം.

പിബിയുടെ പ്രതികരണത്തോടെ ഹിന്ദുസ്ഥാന്‍ ടൈസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളും സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം വാര്‍ത്തയാക്കിയിട്ടുണ്ട്. കേരളത്തിലെ സിപിഎം അക്രമത്തിനെതിരെ ദില്ലിയില്‍ ബിജെപി എകെജി സെന്ററിലേക്ക് മാര്‍ച്ച് നടത്തിയ അതേസമയത്താണ് കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നത് ബിജെപിയെയും ആര്‍എസ്എസ്സിനെയും വെട്ടിലാക്കുകയും ചെയ്തു.
ഇതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആര്‍എസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവും നടത്തി. അഞ്ച് മാസത്തിനിടെ മൂന്ന് സിപിഎം പ്രവര്‍ത്തകരെ ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയതെന്ന് കോടിയരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെയാണ് കോടിയേരിയുടെ ആരോപണം.
കൂടുതല്‍ വാര്‍ത്തകള്‍
സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു; ഷാപ്പില്‍ കയറി വെട്ടിയത് ആര്‍എസ്എസുകാര്‍
ആളെ കൊല്ലുന്ന പോലീസ്: കണ്ണൂരില്‍ മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്ത സേലം സ്വദേശി കസ്റ്റഡിയില്‍ മരിച്ചു
ലോക്കല്‍ കമ്മറ്റി അംഗത്തിന്റെ കൊലപാതകം; കണ്ണൂരില്‍ സിപിഎം ഹര്‍ത്താല്‍












Click it and Unblock the Notifications