Get Updates
Get notified of breaking news, exclusive insights, and must-see stories!

മുതിര്‍ന്ന സിപിഎം നേതാവ് എന്‍ ശങ്കരയ്യ അന്തരിച്ചു; വിട വാങ്ങുന്നത് പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാള്‍

ചെന്നൈ: മുതിര്‍ന്ന സി പി എം നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എന്‍ ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. സി പി ഐ ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങി പോന്ന് സി പി എം രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു. പനിയും ശ്വാസതടസ്സവുംമൂലം തിങ്കളാഴ്ച രാവിലെയാണ് ശങ്കരയ്യയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സി പി എം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഓള്‍ ഇന്ത്യ കിസാന്‍ സഭ അധ്യക്ഷന്‍, സി പി എം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി, സി പി എം കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രായാധിക്യത്തെത്തുടര്‍ന്ന് കുറച്ചുവര്‍ഷങ്ങളായി സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.

Sankaraiah

ശങ്കരയ്യയും വിടവാങ്ങുന്നതോടെ സി പി എം സ്ഥാപക നേതാക്കളില്‍ വി എസ് അച്യുതാനന്ദന്‍ മാത്രമാണ് അവശേഷിക്കുന്നത്. 1922 ജൂലൈ 15ന് മധുരയിലാണ് ശങ്കരയ്യയുടെ ജനിക്കുന്നത്. പതിനേഴാം വയസില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ശങ്കരയ്യ വൈകാതെ സ്വാതന്ത്ര്യ സമരത്തിലേക്കും ഇറങ്ങി. 1941 ല്‍ മധുര അമേരിക്കന്‍ കോളജിലെ പഠനകാലത്താണ് രാഷ്ട്രീയത്തിലേക്കുള്ള വരവ്.

തമിഴ്‌നാട്ടിലെ ശ്രദ്ധിക്കപ്പെടുന്ന യുവനേതാവായിരുന്നു ശങ്കരയ്യ. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിനു ബ്രിട്ടീഷ് സൈന്യം പിടികൂടി ജയിലിലടച്ച ശങ്കരയ്യയെ എട്ട് വര്‍ഷത്തിനു ശേഷം രാജ്യം സ്വതന്ത്രമാകുന്നതിന് തലേന്നാണ് പുറത്തേക്ക് വിട്ടത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് വളക്കൂറുള്ള മണ്ണായി ദക്ഷിണേന്ത്യയിലെ മാറ്റുന്നതില്‍ ഇം എം എസിനും എ കെ ജിക്കുമൊപ്പം നിസ്തുലമായ പങ്ക് വഹിച്ചു.

രാജ്യത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പടുത്തുയര്‍ത്തുന്നതില്‍ സുര്‍ജിതിനൊപ്പവും ജ്യോതി ബസുവിനൊപ്പവും പ്രവര്‍ത്തിച്ചു. കയ്യൂര്‍ സഖാക്കളെ തൂക്കിലേറ്റുന്ന സമയത്ത് കണ്ണൂര്‍ ജയിലില്‍ തടവുകാരില്‍ ഒരാള്‍ ശങ്കരയ്യ ആയിരുന്നു. 1962-ല്‍ ഇന്ത്യ ചൈന യുദ്ധസമയത്ത് ജയിലില്‍ അടയ്ക്കപ്പെട്ടു. 1965-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അടിച്ചമര്‍ത്താന്‍ ശ്രമം നടന്നപ്പോഴും 17 മാസം ജയില്‍ വാസം അനുഷ്ഠിച്ചു.

1967, 1977, 1980 തിരഞ്ഞെടുപ്പുകളില്‍ സി പി എമ്മിനെ പ്രതിനിധീകരിച്ച് തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തമിഴ്‌നാട് നിയമസഭയില്‍ അന്ന് തമിഴ് സംസാരിക്കാന്‍ അനുമതിയുണ്ടായിരുന്നില്ല. ശങ്കരയ്യ അടക്കമുള്ളവരുടെ പ്രവര്‍ത്തന ഫലമായാണ് ഇത് സാധ്യമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+