ശക്തിമാന്‍ കുതിരയുടെ മരണം; വിരാട് കോലി പറയുന്നു
ദില്ലി: ബിജെപി എംഎല്‍എ ഗണേഷ് ജോഷി കാല്‍ തല്ലി ഒടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ട ശക്തിമാന്‍ കുതിരയ്ക്ക് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയുടെ ആദരാഞ്ജലി. മനുഷ്യരായ ഞങ്ങള്‍ പരാജയപ്പെട്ടെന്നും കോലി തന്റെ ട്വിറ്ററിലൂടെ പറയുന്നുണ്ട്. കുതിരയെ കാല്‍ തല്ലിയൊടിച്ച വാര്‍ത്ത പുറത്തുവന്നപ്പോഴും കോലി രോഷത്തോടെ പ്രതികരിച്ചിരുന്നു.
കുതിരയുടെ നേരെ നടന്ന ആക്രമണം ഞെട്ടലുണ്ടാക്കുന്നതാണെന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. എല്ലാവരും ശക്തമാന് വേണ്ടി പ്രാര്‍ത്ഥിക്കണം. നിരപരാധിയായ കുതിരയെ ആക്രമിച്ചത് ഭീരുത്വമാണ്. എത്രയും പെട്ടെന്ന് കുതിര സുഖം പ്രാപിക്കട്ടെയെന്നും കോലി അന്ന് തന്റെ ട്വിറ്ററിലൂടെ പ്രതികരിച്ചു.

എന്നാല്‍, നീണ്ടുനാളത്തെ ചികിത്സയ്ക്കുശേഷം കുതിര കഴിഞ്ഞദിവസം ജീവന്‍വെടിയുകയായിരുന്നു. എംഎല്‍എ അതിക്രൂരമായി കാല്‍ തല്ലിയൊടിച്ചതിനാല്‍ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു. ഇതിനുശേഷം കുതിരയെ എഴുന്നേറ്റ് നിര്‍ത്താനും നടത്തിക്കാനും ഉള്ള ശ്രമത്തിലായിരുന്നു പരിചരിക്കുന്നവര്‍. എന്നാല്‍ കാലിലെ മുറിവില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് കുതിരയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു.
Rest In Peace, you innocent soul #Shaktiman. We, humans, failed you.
— Virat Kohli (@imVkohli) April 21, 2016
ശക്തിമാന്‍ കുതിര ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള പോരാട്ടത്തിലായിരുന്നെന്ന് കുതിരയെ പരിചരിച്ചയാള്‍ പറഞ്ഞു. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പോലീസ് വിഭാഗത്തിലെ അംഗമായിരുന്നു ശക്തിമാന്‍. സര്‍ക്കാരിനെതിരായ പ്രതിഷേധത്തിനിടെ എംഎല്‍എ വടികൊണ്ട് കുതിരയെ ക്രൂരമായി അടിക്കുകയായിരുന്നു. എംഎല്‍എയെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.












Click it and Unblock the Notifications