കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം, 5 പേര്‍ക്ക് മന്ത്രിസ്ഥാനം'; ഇന്ന് നിര്‍ണായക കോണ്‍ഗ്രസ് യോഗം

Google Oneindia Malayalam News

ബെംഗളൂരു: എംഎല്‍എമാരുടെ കൂട്ടരാജിയോടെ പതനത്തിലേക്ക് എത്തി നില്‍ക്കുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ പിടിച്ചു നിര്‍ത്താന്‍ പതിനെട്ടടവും പയറ്റുകയാണ് കോണ്‍ഗ്രസ്. പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയില്‍ ഇന്ന് കോണ്‍ഗ്രസ് മന്ത്രിമാരുടെ നിര്‍ണായക യോഗം ചേരും. ഉപമുഖ്യമന്ത്രി ജി പരേമശ്വരയുടെ വീട്ടില്‍ രാവിലെ 9.30 നാണ് യോഗം. കര്‍ണാടയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

<strong>യമുന അതിവേഗ പാതയിൽ ബസ് അപകടം; 29 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്</strong>യമുന അതിവേഗ പാതയിൽ ബസ് അപകടം; 29 പേർ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരുക്ക്

13 പേരുടെ രാജിയില്‍ നാളെയാണ് സ്പീക്കര്‍ തീരുമാനം എടുക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതിനുള്ളില്‍ തന്നെ എംഎല്‍എമാരെ രാജിയില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. അതിനിടെ, പാര്‍ട്ടിയുടെ അച്ചടക്കനടപടിക്ക് വിധേയനായ കോണ്‍ഗ്രസ് എംഎല്‍എ റോഷന്‍ ബെയ്ഗ് ഇന്നോ, നാളെയെ രാജിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. വിമത പക്ഷത്തുള്ളവരെക്കൂടി ഉള്‍പ്പെടുത്തി മന്ത്രിസഭ ഉടച്ചുവാര്‍ക്കുന്നതിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമോയെന്ന സാധ്യതയാണ് ഇന്ന് ചേരുന്ന കോണ്‍ഗ്രസ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. വിശദാംശങ്ങള്‍ ഇങ്ങനെ..

മന്ത്രിസ്ഥാനം

മന്ത്രിസ്ഥാനം

രാജിവെച്ച 10 കോണ്‍ഗ്രസ്, 3 ദള്‍ എംഎല്‍എമാരില്‍ 6 പേര്‍ക്കെങ്കിലും മന്ത്രിസ്ഥാനം നല്‍കി രാജി പിന്‍വലിപ്പിക്കാനാവുമോയെന്ന ശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനായി കോണ്‍ഗ്രസ് മന്ത്രിമാരായ കൃഷ്ണബൈരഗൗഡ, പ്രിയങ്ക് ഖാര്‍ഗ്, യുടി ഖാദര്‍, കെജെ ജോര്‍ജ്ജ്, ആര്‍ബി തിമ്മാപുര, ദള്‍ മന്ത്രി മഹേഷ് എന്നിവര്‍ രാജി സന്നദ്ധത അറിയിച്ചെന്നാണ് സൂചന. രാമലിംഗ റെഡ്ഡി, എസ് ടി സോമശേഖർ, ബി സി പാട്ടീൽ എന്നിവർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തട്ടുണ്ട്

രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം

രാമലിംഗ റെഡ്ഡിക്ക് ഉപമുഖ്യമന്ത്രി പദം

രാമലിംഗ റെഡ്ഡിയെ ഉപമുഖ്യമന്ത്രി പദം നല്‍കി അനുനയിപ്പിക്കാനാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ സുരക്ഷിതമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. രമാമലിംഗ റെഡ്ഡിയെ അനുനനയിപ്പിക്കാന്‍ കഴിഞ്ഞാല്‍ സര്‍ക്കാറിനെ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. രാമലിംഗ റെഡ്ഡി ഒത്തുതീര്‍പ്പിന് തയ്യാറായാല്‍ അദ്ദേഹത്തോടൊപ്പമുള്ള നാല് എംഎല്‍എമാരുടെ രാജി പിന്‍വലിപ്പിക്കാന്‍ കഴിയുമെന്നും നേതാക്കള്‍ പ്രതീക്ഷിക്കുന്നു.

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച

അമേരിക്കയില്‍ നിന്ന് മടങ്ങിയെത്തിയ മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ അര്‍ധരാത്രിയോടെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. എച്ച്ഡി ദേവഗൗഡയും ചര്‍ച്ചയില്‍ പങ്കെടുത്തു. വിമതരുടെ ആവശ്യങ്ങൾ പരഗണിക്കാൻ തയ്യാറെന്ന് കുമാരസ്വാമി കോൺഗ്രസ് നേതാക്കളെ അറിയിച്ചതായാണ് സൂചന. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് വിമതപക്ഷത്തുള്ള നേതാക്കളുടെ ആവശ്യം. എന്നാല്‍ ജെഡിഎസ് നേതൃത്വത്തിന് ഇതില്‍ അതൃംപ്തിയുണ്ട്. സര്‍ക്കാറിനെ നിലനിര്‍ത്താന്‍ മറ്റുവഴികളിലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കുന്നതിനേക്കുറിച്ചും ദളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ബിജെപി യോഗം

ബിജെപി യോഗം

അതേ സമയം ബിജെപിയുടെ നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് പാർട്ടി ആസ്ഥാനത്ത് ചേരും. സംസ്ഥാനത്തെ രാഷ്ട്രീയ സംഭവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വീണാല്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് '13 എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ അന്തിമ തീരുമാനം വന്നതിന് ശേഷം പാര്‍ട്ടി നിലപാട് വ്യക്തമാക്കും' എന്നാണ് യദ്യൂരപ്പ മറുപടി നല്‍കുന്നത്.

ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലേക്ക്

ബിജെപി എംഎല്‍എമാരും റിസോര്‍ട്ടിലേക്ക്

12 നിയമസഭയുടെ വര്‍ഷകാല സമ്മേളനം നടക്കാനിരിക്കെ ആരംഭിക്കാനിരിക്കെ സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. കൂടുതല്‍ എംഎല്‍എമാര്‍ രാജിവെക്കുമെന്നും യദ്യൂരപ്പ പറഞ്ഞു. ഇതിനിടെ, ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ഭരണപക്ഷം ശ്രമം നടത്തുമെന്ന് ഭയന്ന് അവരുടെ എംഎല്‍എമാരുടെ ദൊഡ്ഡബെല്ലാപുരയിലെ സ്വകാര്യ റിസോര്‍ട്ടിലേക്ക് മറ്റാനും നീക്കം നടക്കുന്നുണ്ട്.

English summary
crucial congress meeting in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X