ദാന ചുഴലിക്കാറ്റ് തീരം തൊട്ടു: ഒഡീഷയിലും ബംഗാളിലും കനത്ത കാറ്റും മഴയും, കേരളത്തിലും മഴ തുടരും
കൊല്‍ക്കത്ത: ദാന ചുഴലിക്കാറ്റ് തീരം തൊട്ടു. ഒഡീഷയിലെ പുരിക്കും സാഗർ ദ്വീപിനും ഇടയിലായിട്ടാണ് തീവ്രചുഴലിക്കാറ്റായി മാറിയ ദാന തീരം തൊട്ടത്. പൂർണ്ണമായും ഇന്ന് പുലർച്ചയോടെയായിരിക്കും ദാന തീരത്തേക്ക് എത്തുക. മണിക്കൂറില്‍ 120 കിലോ മീറ്റർ വരെ വേഗതയില്‍ കാറ്റ് വീശിയടിച്ചേക്കും. പശ്ചിമബംഗാള്‍, ഓഡീഷ തീരങ്ങളില്‍ ശക്തമായ കാറ്റും മഴയും ഇപ്പോഴും തുടരുകയാണ്. ദാന കൂടുതലായി തീരത്തേക്ക് എത്തുന്നതോടെ കാറ്റും മഴയും ശക്തമായേക്കും.
ചുഴലിക്കാറ്റിനെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് രണ്ട് സംസ്ഥാനങ്ങളിലുമായി നടന്നത്. ഏകദേശം പത്ത് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കൊല്‍ക്കത്ത വിമാനത്താവളം നാളെ രാവിലെ 9 വരെ അടച്ചിടുകയും മൂന്നോറോളം ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് വിലയിരുത്തി. ഓഡീഷ് മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

കനത്ത മഴയ തുടരുന്നതിനാല്‍ ഒഡീഷയിലെ 16 ജില്ലകളില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതോടെ ഏത് സാഹചര്യവും നേരിടാൻ തൻ്റെ സർക്കാർ തയ്യാറാണെന്നും നഷ്ടങ്ങള്‍ ലഘൂകരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി വ്യക്തമാക്കി. "സാഹചര്യം നേരിടാൻ ഞങ്ങൾ തയ്യാറാണ്. ഹിരാക്കുഡ് റിസർവോയറിലെയും മറ്റ് സ്ഥലങ്ങളിലെയും ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നു, "മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സർക്കാർ വിലയിരുത്തിയതായി ഒഡീഷ ചീഫ് സെക്രട്ടറി മനോജ് അഹൂജയും പറഞ്ഞു. "6 ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ഇവരെയെല്ലാം താല്‍ക്കാലിക ഷെല്‍ട്ടറുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. മേഖലയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, ടെലികമ്മ്യൂണിക്കേഷനും നാളെ വരെ റദ്ദാക്കി. സുരക്ഷാ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍. നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും മുഖ്യമന്ത്രി വിന്യസിച്ചിട്ടുണ്ട്.," അഹൂജ പറഞ്ഞു.
കേരളത്തിലും മഴ
ദാന ചുഴലിക്കാറ്റ് കാരണം കേരളത്തിലും ശക്തമായ മഴ ലഭിക്കും. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം പുലർച്ചെ ഒരുമണിക്ക് പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ മഞ്ഞ അലർട്ട് മുന്നറിയിപ്പുമുണ്ട്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications