• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സ്പ്രിംക്ലറില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഡി രാജ; 'ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം'

  • By News Desk
Google Oneindia Malayalam News

കൊച്ചി: കൊറോണ വ്യാപനത്തിന് പിന്നാലെ സ്പ്രിംക്ലര്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം. സ്പ്രിംക്‌ളര്‍ വിവാദം ഹൈക്കോടതിയിലെത്തിയിരിക്കുകയാണ്. കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കുന്ന ആരോഗ്യസംബന്ധമായ രേഖകള്‍ ചോരുന്നില്ലായെന്ന് ഉറപ്പുണ്ടോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

സ്പ്രിംക്ലര്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സിപി ഐ. വിഷയത്തില്‍ വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് ബാധ്യസ്ഥതയുണ്ടെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സംഭവത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിനെ വിമര്‍ശിച്ച് സിപിഐ രംഗത്തെത്തിയിരുന്നു. ഇതില്‍ മാറ്റമില്ലെന്ന് ഡി രാജ പറഞ്ഞു.

മാവോയിസത്തില്‍ നിന്നും കോണ്‍ഗ്രസിലേക്ക്; സീതാക്കാക്ക ആദിവാസി ഗ്രാമത്തില്‍ തിരക്കിലാണ്മാവോയിസത്തില്‍ നിന്നും കോണ്‍ഗ്രസിലേക്ക്; സീതാക്കാക്ക ആദിവാസി ഗ്രാമത്തില്‍ തിരക്കിലാണ്

സിപിഐ

സിപിഐ

ഡേറ്റ സ്വകാര്യതയില്‍ സിപിഐയുടെ നിലപാടില്‍ മാറ്റമില്ല. ഏത് സാഹചര്യത്തില്‍ ആയാലും പാര്‍ട്ടി നയത്തില്‍ വിട്ടുവീഴ്ച്ച പാടില്ല. വിഷയം എല്‍ഡിഎഫില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡി രാജ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അവകാശം സംരക്ഷിക്കപ്പെടണം

അവകാശം സംരക്ഷിക്കപ്പെടണം

ജനങ്ങളുടെ സ്വകാര്യത അവകാശം സംരക്ഷിക്കപ്പെടണം. സ്പ്രിംക്ലര്‍ വിവാദം വളരെ ഗൗരവമുള്ളതാണ്.ഒരു സര്‍ക്കാരും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംശയം ദൂരീകരിക്കണം

സംശയം ദൂരീകരിക്കണം

സ്പ്രിക്‌ളര്‍ കമ്പനി എങ്ങനെയാണ് വിവരങ്ങള്‍ ഉപയോഗിക്കുന്നത് എങ്ങനെയാണ് വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയത് തുട
ങ്ങിയ കാര്യങ്ങളില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ ജനങ്ങളുടെ വിവരങ്ങള്‍ ചോരില്ലായെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതുണ്ടെന്നും ഡി രാജ പറഞ്ഞു. ഡാറ്റയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നാല്‍ അത് ദൂരീകരിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സംശയം

സംശയം

വിഷയം വലിയ വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാരിനെ വിവാദങ്ങളിലേക്ക് വഴിതെറ്റിക്കാന്‍ പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് മേല്‍ ജനങ്ങള്‍ക്ക് സംശയം നിലനിര്‍ത്തരുതെന്നും സര്‍ക്കാര്‍ നിലപാടുകള്‍ സുതാര്യമായിരിക്കണമെന്നും ഡി രാജ പറഞ്ഞു.

ഐടി സെക്രട്ടറി

ഐടി സെക്രട്ടറി

മന്ത്രിസഭ അറിയാതെ സ്പ്രിംക്‌ളറുമായി കരാറൊപ്പിട്ടതില്‍ സിപിഐ സംസ്ഥാന നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. ഐടി സെക്രട്ടറി മാത്രമായി തീരുമാനം എടുത്തതും വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിട്ടതും ശരിയായ നടപടി ക്രമം അല്ലെന്നായിരുന്നു സിപിഐയുടെ നിലപാട്. ഐടി സെക്രട്ടറി ശിവശങ്കറിന് മന്ത്രിസഭയെ മറികടക്കാന്‍ എന്ത് അധികാരമാണുള്ളതെന്നും സിപിഐ ചോദിച്ചിരുന്നു. വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടാന്‍ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളുണ്ട്. സ്പ്രിംക്ലറിന്റെ കാര്യത്തില്‍ അതൊന്നും സംഭവിച്ചിട്ടില്ല. താനാണ് കരാര്‍ ഒപ്പിട്ടതെന്നും തീരുമാനിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത് മന്ത്രിസഭയെ തന്നെ അപമാനിക്കലാണെന്നും സിപിഐ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
D Raja Against Kerala Government In Sprinklr Issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X