കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും

Google Oneindia Malayalam News

ന്യൂദല്‍ഹി: സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി. രാജ തുടരും. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ ദേശീയ കൗണ്‍സില്‍ ആണ് രാജയെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി പി ഐയുടെ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.

സി പി ഐയില്‍ ജനറല്‍ സെക്രട്ടറിക്ക് മൂന്നു ടേം അനുവദിക്കുന്നുണ്ട്. 2019 ലാണ് ഡി രാജ ആദ്യമായി ജനറല്‍ സെക്രട്ടറിയാകുന്നത്. സുധാകര്‍ റെഡ്ഢി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനമൊഴിഞ്ഞതോടെ ആണിത്. 1994 മുതല്‍ 2019 വരെ ദേശീയ സെക്രട്ടറിയായിരുന്നു രാജ.

1

രാജ്യത്തെ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരമോന്നത പദവിയിലെത്തുന്ന ആദ്യ ദളിതനാണ് രാജ. എ ഐ എസ് എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ രാജ പിന്നീട് എ ഐ വൈ എഫിന്റെ നേതാവായി. 1975 മുതല്‍ 1980 വരെ തമിഴ്നാട് ഘടകത്തിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു.

സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്സ്ത്രീ പങ്കാളിത്തം ഉറപ്പാക്കും, രാജ്യത്തുടനീളം ഒരുലക്ഷം ശാഖകള്‍; വിപുലീകരണത്തിനൊരുങ്ങി ആര്‍.എസ്.എസ്

2

തുടര്‍ന്ന് 1985 മുതല്‍ 1990 വരെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2007 ജൂലൈയില്‍ തമിഴ്നാട്ടില്‍ നിന്ന് ആദ്യമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2013 ല്‍ വീണ്ടും രാജ രാജ്യസഭയിലെത്തി. ദേശീയ - സംസ്ഥാന ഭാരവാഹികള്‍ക്ക് 75 വയസ് എന്ന പ്രായപരിധി ഭേദഗതി ഇന്നലെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു.

'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍'ഇത് ആള് വേറെ ആണ്... മന്ത്രിമാരെ ഇറക്കി വിരട്ടാമെന്ന് കരുതേണ്ട'; മുഖ്യമന്ത്രിയോട് വി മുരളീധരന്‍

3

ഇതോടെ കേരളത്തില്‍ നിന്നുള്ള കെ ഇ ഇസ്മായില്‍ അടക്കമുള്ള നേതാക്കള്‍ക്ക് പുതിയ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് പുറത്തായിരുന്നു. അതേസമയം കേരളത്തിലെ മന്ത്രിമാരായ കെ രാജന്‍, ജി ആര്‍ അനില്‍, പി പ്രസാദ്, ചിഞ്ചു റാണി എന്നിവര്‍ ദേശീയ കൗണ്‍സിലില്‍ എത്തി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും രാജാജി മാത്യു തോമസും പി പി സുനീറും ദേശീയ കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

'എന്റെ ഇട..." data-gal-src="malayalam.oneindia.com/img/600x100/2022/09/pr5-1626607301-1661971298.jpg">
4

'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു<br />'എന്റെ ഇടതുപക്ഷത്തില്‍ സിപിഎമ്മും സിപിഐയും ഇല്ല... പു.ക.സ കാലഹരണപ്പെട്ട സംഘടന'; വിമര്‍ശിച്ച് ജോയ് മാത്യു

പ്രായപരിധി അടിസ്ഥാനത്തില്‍ പന്ന്യന്‍ രവീന്ദ്രന്‍, എന്‍ അനിരുദ്ധന്‍, ടി വി ബാലന്‍, സി എന്‍ ജയദേവന്‍, എന്‍ രാജന്‍ എന്നിവരും ദേശീയ കൗണ്‍സില്‍നിന്ന് പുറത്തായിട്ടുണ്ട്. പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനവും പന്ന്യന്‍ രവീന്ദ്രന്‍ ഒഴിഞ്ഞിട്ടുണ്ട്.

English summary
D. Raja will continue as CPI National General Secretary
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X