ശമ്പളം കൂട്ടി; വന്‍ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍, ജീവനക്കാര്‍ ഹാപ്പി, ഡിഎ വര്‍ധന 2 ശതമാനം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വര്‍ധിപ്പിച്ചു. രണ്ട് ശമതാനമാണ് വര്‍ധിപ്പിച്ചത്. ഇതോടെ മൊത്തം ഡിഎ 60 ശതമാനമായി ഉയര്‍ന്നു. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. അതായത്, അടുത്ത മാസം കൈയ്യിലെത്തുന്ന ശമ്പളത്തില്‍ വലിയ വര്‍ധനവുണ്ടാകും. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷകാരും ഏറെ കാലമായി കാത്തിരുന്ന പ്രഖ്യാപനമാണ് വന്നിരിക്കുന്നത്.
പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാണ് ഓരോ വര്‍ഷവും രണ്ട് തവണ സര്‍ക്കാര്‍ ഡിഎ വര്‍ധിപ്പിക്കുക. സാധാരണ ജനുവരി, ജൂലൈ മാസങ്ങളിലാണ് വര്‍ധനവ് കണക്കാക്കുന്നതെങ്കിലും പ്രഖ്യാപനം വരുമ്പോള്‍ യഥാക്രമം മാര്‍ച്ച്, ഒക്ടോബര്‍ മാസങ്ങള്‍ ആയേക്കും. എന്നാല്‍ ഇത്തവണ ഏപ്രില്‍ പകുതിയായിട്ടും പ്രഖ്യാപനം വരാത്തത് ജീവനക്കാരില്‍ ആശങ്ക പരത്തിയിരുന്നു. അതിനിടെയാണ് മന്ത്രിസഭയുടെ അംഗീകാരം.

ഏറ്റവും ഒടുവില്‍ ഡിഎ വര്‍ധിപ്പിച്ചത് കഴിഞ്ഞ ഒക്ടോബറില്‍ ആയിരുന്നു.. 55 ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനം വര്‍ധിപ്പിച്ച് 58 ശതമാനമാക്കി ഉയര്‍ത്തുകയാണ് ചെയ്തത്. ജൂലൈ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരുന്നു ഈ വര്‍ധന. ശമ്പളം വാങ്ങുന്നവര്‍ക്ക് ഡിഎയും പെന്‍ഷന്‍കാര്‍ക്ക് ഡിആറുമാണ് വര്‍ധിപ്പിക്കുന്നത്.
ശമ്പളം എത്ര രൂപ വര്‍ധിക്കും?
ഇത്തവണ രണ്ട് ശതമാനം മുതല്‍ നാല് ശതമാനം വരെ ഡിഎ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രണ്ട് ശമതാനമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതായത്, 58 ശതമാനത്തില്‍ നിന്ന് 60 ആക്കി. അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം ഡിഎ ആയി ലഭിക്കുമെന്ന് ചുരുക്കം. ഏറ്റവും കുറഞ്ഞ ശമ്പളക്കാര്‍ക്ക് 18000 രൂപയാണ് അടിസ്ഥാന ശമ്പളം. ഇതിന്റെ ഡിഎ ഇനി 10800 രൂപയാകും. സമാനമായ വര്‍ധന മറ്റു ലെവലിലെ ഉദ്യോഗസ്ഥര്‍ക്കും ലഭിക്കും.
58 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കി ഡിഎ ഉയര്‍ത്തുമ്പോള്‍ നേരിയ വര്‍ധനവാണ് ലഭിക്കുക. എന്നാല്‍ ജനുവരി മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ലഭിക്കുമ്പോള്‍ തുക അല്‍പ്പം കൂടും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത ഡിഎ വര്‍ധനവ് വരും. പുതിയ ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ ഡിഎ വര്‍ധനവ് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതീക്ഷ.
ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബര്‍ 31ന് അവസാനിച്ചു. തൊട്ടുപിന്നാലെ എട്ടാം ശമ്പള കമ്മീഷന്‍ പഠനം ആരംഭിച്ചു. 18 മാസമാണ് കാലാവധി. അതായത്, അടുത്ത വര്‍ഷം ജൂലൈക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാല്‍ വലിയ ശമ്പള വര്‍ധനവാകും കേന്ദ്ര ജീവനക്കാര്‍ക്ക് ലഭിക്കുക. അടിസ്ഥാന ശമ്പളം 69000 രൂപയാക്കി ഉയര്‍ത്തണം എന്നാണ് കേന്ദ്ര ജീവനക്കാരുടെ സംഘടനകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.














Click it and Unblock the Notifications