കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 കാരി ദളിത് യുവതി മരിച്ച നിലയിൽ; ഭീമ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷി, എന്താണ് ഭീമ കൊറേഗാവ് കലാപം

  • By Desk
Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപത്തിന്റെ ദൃക്സാക്ഷി മരിച്ച നിലയിൽ. ഞായറാഴ്ചയണ് മൃതദേഹം കണ്ടെത്തിയത്. കലാപകാരികള്‍ക്കെതിരായ മൊഴി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിക്ക് മേല്‍ സമ്മര്‍ദ്ദങ്ങള്‍ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മരണപ്പെട്ട നിലയിൽ കാണപ്പെട്ടത്. പൂജ സാകേത് എന്ന ദളിത് പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കലാപത്തെ തുടർന്ന് പുനധിവസിപ്പിച്ചവർ താമസിക്കുന്നതിന് സമീപത്തെ കിണറ്റിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

കലാപ സമയത്ത് വീട് തീവെച്ച് നശിപ്പിച്ചവർക്കെതിരായ മൊഴി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൂജയ്ക്ക്മേൽ സമ്മർദ്ദം ഏറിയിരുന്നു. പൂജയുടെ വീടുംം കലാപ സമയത്ത് അഗ്നിക്ക് ഇരയാക്കിയിരുന്നു. പൂജയുടെ മരണത്തിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ പൂജയ്ക്ക് ഭീഷണിയുള്ളതായി ഇതിന് മുമ്പ് അറിഞ്ഞിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. പൂജയുടെ വീട് പുനർ നിർമ്മിക്കാനുള്ള നഷ്ടപരിഹാരത്തിന് കാത്തിരിക്കുകയായിരുന്നു കുടുംബം. ഇത് വൈകുന്നതാകാം ആത്മഹത്യക്ക് കാരണമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

വൈരാഗ്യമുള്ളവരെ കുടുക്കാൻ ശ്രമം

വൈരാഗ്യമുള്ളവരെ കുടുക്കാൻ ശ്രമം

പോലീസ് അറസ്റ്റ് ചെയ്ത രണ്ട് യുവാക്കളും പെൺകുട്ടിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിനെ ചൊല്ലി അവരുമായി തർക്കത്തിലേർപ്പെട്ടവരാണ്. അതേസമയം വൈരാഗ്യമുള്ളനരെ കുടുക്കാൻ പെൺകുട്ടിയുടെ മരണം വീട്ടുകാർ ഉപയോഗികക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ദളിതരുടെ ശൂര്യ പ്രകടനം

ദളിതരുടെ ശൂര്യ പ്രകടനം

1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ ദളിത് സൈനികരുമുണ്ടായിരുന്നു. ന്നത ജാതിക്കാര്‍ അടങ്ങിയ മറാത്ത സൈന്യത്തിനു മേല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. ഈ വിജയെ ആഘോഷിക്കാൻ എല്ലാ വർഷവും ദളിതർ ഒത്തു കൂടാറുണ്ടായിരുന്നു. . 28,000 വരുന്ന മറാത്ത സൈനികരെയാണ് എണ്ണൂറോളം വരുന്ന ദളിതരുടെ സേന 12 മണിക്കൂര്‍ തടഞ്ഞുനിര്‍ത്തിയത്. അക്കാലത്ത് മറാത്തയില്‍ തൊട്ടുകൂടാത്തവരായി കരുതപ്പെട്ടിരുന്ന മഹര്‍ ദളിതരുടെ ശൗര്യപ്രകടനമായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു. മറാത്തസേനയില്‍നിന്ന് പുറത്താക്കപ്പെട്ട ദളിതരാണ് പട്ടിണിമൂലം കമ്പനി പട്ടാളത്തില്‍ ചേര്‍ന്നത്. കൊറേഗാവ് ഭീമ ഗ്രാമത്തിലെ യുദ്ധസ്മാരകത്തില്‍ ബി ആര്‍ അംബേദ്കര്‍ നിരവധി തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ഒരാൾ കൊല്ലപ്പെട്ടു

ഒരാൾ കൊല്ലപ്പെട്ടു


2018 ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടാവുകയായിരുന്നു. മറാത്ത വിഭാഗക്കാരായിരുന്നു അക്രമം അഴിച്ചുവിട്ടത്. തുടർന്ന് ഇത് വൻ കലാപമായി മാറുകയായിരുന്നു. പുനെയിലെ കൊറെഗാവ് ഭീമയിലെ സ്മാരകഭൂമിയിലെത്തിയ ആയിരക്കണക്കിന് ദളിതര്‍ക്കുനേരെ കാവിക്കൊടികളുമേന്തിയെത്തിയ സംഘം കല്ലേറു നടത്തുകയും വാഹനങ്ങള്‍ തകര്‍ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 28കാരന്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സർക്കാർ സുരക്ഷയൊരുക്കിയില്ല

സർക്കാർ സുരക്ഷയൊരുക്കിയില്ല

മറാത്ത സേനയ്ക്കുമേല്‍ ദളിത് സേന നേടിയ വിജയത്തിന്റെ വാര്‍ഷികം ദളിത് സംഘടനകള്‍ ആഘോഷിക്കുന്നതില്‍ അഖില ഭാരതീയ ഹിന്ദുസഭ അടക്കമുള്ള മറാത്തയിലെ മേല്‍ജാതിക്കാരുടെ സംഘടനകള്‍ക്കുള്ള എതിര്‍പ്പാണ് ദളിത് ആക്രമണത്തില്‍ കലാശിച്ചത്. വിജയ്ദിവസ് ആചരിക്കാന്‍ അഞ്ചുലക്ഷത്തോളം ദളിതരാണ് ഭീമയിലേക്ക് എത്തിയത്. യുദ്ധവാര്‍ഷിക വിജയത്തെ എതിര്‍ക്കുമെന്ന് അറിയിച്ച് വിവിധ മറാത്ത മേല്‍ജാതി സംഘടനകള്‍ പുണെയില്‍ ആഴ്ചകള്‍ക്കു മുമ്പ് രംഗത്തെത്തിയിരുന്നു. എന്നാല്‍, ദളിത് സമ്മേളനത്തിന് സുരക്ഷയൊരുക്കാന്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാര്‍ തയ്യാറായിരുന്നില്ലന്ന ആക്ഷേപവും ഉയർന്നിരുന്നു.

ആഹ്വാനം ചെയ്തത് ആർഎസ്എസ്

ആഹ്വാനം ചെയ്തത് ആർഎസ്എസ്

ദളിത് സമ്മേളനം മുന്‍കൂട്ടിക്കണ്ട് ഈ മേഖല സന്ദര്‍ശിച്ച മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളാണ് കലാപത്തിന് കോപ്പുകൂട്ടിയതെന്ന ആരോപണങ്ങളും ഉണ്ടായിരുന്നു. കൊറേഗാവ് ഭീമയിലെ സ്മാരകഭൂമിയിലേക്ക് ദളിതര്‍ പോകുന്നത് തടസ്സപ്പെടുത്തി കല്ലേറു നടത്തിയവരാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. സംഘര്‍ഷത്തില്‍ മുംബൈ സ്വദേശിയായ രാഹുല്‍ ഭട്ടാംഗ്ളെ (28)യാണ് കൊല്ലപ്പെട്ടത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട നൂറിലേറെപ്പേരെ അറസ്റ്റുചെയ്തിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരണത്തെക്കുറിച്ച് സിഐഡി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

English summary
A 19-year-old Dalit woman, a witness in the clashes at Bhima Koregaon in Maharashtra, was found dead in a well on Sunday. The police have arrested two men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X