ദളിത് യുവാവിനെ പോലീസുകാര്‍ ലോക്കപ്പിലിട്ട് തല്ലികൊന്നു; 14 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസ്
ദില്ലി: ദളിത് യുവാവിനെ പോലീസുകാര്‍ ലോക്കപ്പിലിട്ട് തല്ലികൊന്നു. കാണ്‍പൂരില്‍ മോഷണകുറ്റത്തിന് കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് ലോക്കപ്പിലിട്ട് പോലീസുകാര്‍ തല്ലികൊന്നത്. കമല്‍ വാത്മീകി എന്ന 25കാരനാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ 14 പോലീസുകാര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തു. രണ്ട് ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത കമലിനെ പോലീസ്‌റ്റേഷന്റെ ഒരു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തില്‍ ക്രൂരമായി മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.

കമല്‍ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പേര് സംബന്ധിച്ച ആശയകുഴപ്പമുണ്ടായിട്ടുണ്ടെന്നുമാണ് പോലീസ് ഭാഷ്യം. രാജു എന്ന പേരാണ് രേഖകളിലുള്ളതെന്നാണ് പോലീസ് പറയുന്നത് എന്നാല്‍ പോലീസ് അവകാശപ്പെടുന്ന രാജു എന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പോലീസ് കൊലപാതകം മറച്ച് വെക്കാനാണ് ശ്രമിക്കുന്നതെന്നും വ്യാജ പേരിലാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കമലിന്റെ മരണത്തുടര്‍ന്ന് പോലീസും ബന്ധുക്കളും തമ്മില്‍ സംഘര്‍ഷമുണ്ടായി. അന്വേഷണത്തിന്റെ ഭാഗമായി സ്‌റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഷലാബ് മാത്തൂര്‍ പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]












Click it and Unblock the Notifications