ക്ഷേത്രത്തില്‍ പ്രവേശിച്ച ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ചു
കാണ്‍പൂര്‍: ക്ഷേത്രത്തില്‍ കടക്കാന്‍ അനുവാദമില്ലാതെ പ്രവേശിച്ച ദളിത് വൃദ്ധനെ ജീവനോടെ കത്തിച്ചു. ഉത്തര്‍പ്രദേശ് ഹാമിര്‍പൂരിലെ ക്ഷേത്രത്തിലാണ് ഭക്തര്‍ക്ക് മുന്നില്‍വെച്ച് വൃദ്ധനെ അക്രമികള്‍ ജീവനോടെ കത്തിച്ചത്. ചിമ(90) എന്നയാളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഭാര്യയും മകനും സഹോദരനും ഇയാളുടെ ഒപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയിരുന്നു. വൈകീട്ടാണ് മെയ്ദാനി ബാബ ക്ഷേത്രത്തില്‍ ഇവര്‍ പ്രവേശിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് ഇയാള്‍ക്ക് വിലക്കുണ്ടായിരുന്നു. സഞ്ജയ് തിവാരിയെന്നയാളാണ് ചിമ എന്നയാളെ തടഞ്ഞത്.

എന്നാല്‍, വിലക്ക് അനുസരിക്കാതെ വൃദ്ധന്‍ കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. രോഷാകുലരായ സഞ്ജയും സംഘവും വൃദ്ധനെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയും തീ കൊളുത്തുകയുമാണുണ്ടായത്. കണ്ട് നിന്ന ഭക്തര്‍ ഒന്നടങ്കം ഞെട്ടി തരിച്ചിരുന്നു, ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റിയില്ല.
സംഭവത്തില്‍ സഞ്ജയ് തിവാരിയെയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications