മുംബൈയില്‍ കലാപം; നിരോധനാജ്ഞ പ്രഖ്യാപിച്ചു, ദളിതര്‍ക്ക് നേരെ ആക്രമണം, ഒരാള്‍ കൊല്ലപ്പെട്ടു

  • Written By:
Subscribe to Oneindia Malayalam

മുംബൈ: മുംബൈയില്‍ സാമുദായിക കലാപം. ദളിതര്‍ക്കെതിരേ പൂനെയില്‍ ആക്രമണമുണ്ടായതാണ് മുംബൈയിലേക്കും പ്രശ്‌നങ്ങള്‍ വ്യാപിക്കാന്‍ കാരണം. സംഘര്‍ഷത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ച പോലീസ് നഗരത്തില്‍ സുരക്ഷ ശക്തമാക്കി. എങ്കിലും പല ഭാഗങ്ങളിലും അക്രമങ്ങള്‍ നടക്കുന്നുണ്ട്. ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചു. സംഘര്‍ഷം വ്യാപകമായതോടെ നഗരം നിശ്ചലമായിട്ടുണ്ട്. മറാത്തികളായ ഉയര്‍ന്ന ജാതിക്കാരാണ് ദളിതരുടെ സംഘത്തെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു...

തുടങ്ങിയത് പൂനെയില്‍

തുടങ്ങിയത് പൂനെയില്‍

പൂനെയില്‍ നടന്ന ദളിത് റാലിയോടനുബന്ധിച്ചുണ്ടായ പ്രശ്‌നമാണ് മുംബൈയിലേക്ക് വ്യാപിച്ചത്. ഭീമ കോര്‍ഗാവ് യുദ്ധത്തിന്റെ 200 ാം വാര്‍ഷികത്തോടനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു മുംബൈയില്‍ നിന്നുള്ള ദളിത് സംഘടനാ പ്രവര്‍ത്തകര്‍. ഇവരുടെ വാഹനങ്ങള്‍ മേല്‍ജാതിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മേല്‍ജാതിക്കാരന്‍ കൊല്ലപ്പെട്ടു

മേല്‍ജാതിക്കാരന്‍ കൊല്ലപ്പെട്ടു

കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘര്‍ഷം വ്യാപിച്ചത്. മേല്‍ജാതിയില്‍പ്പെട്ട ഒരാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. 40 വാഹനങ്ങള്‍ തകര്‍ക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ഒട്ടെറെ പേരെ പോലീസ് അറസ്റ്റ് ചെയ്തു.

 നിരോധനാജ്ഞ

നിരോധനാജ്ഞ

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുന്നതിനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മുംബൈ നഗരത്തില്‍ ചില ഭാഗങ്ങളിലാണ് നിരോധനാജ്ഞ. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് പോലീസ് നിരോധിച്ചു. കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംഘര്‍ഷത്തിനിടെ ദളിത് യുവാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.

ജനുവരി ഒന്ന്

ജനുവരി ഒന്ന്

എല്ലാ വര്‍ഷവും ജനുവരി ഒന്ന് ദളിത് സംഘടനകള്‍ വിജയ ദിവസം ആയി ആചരിക്കാറുണ്ട്. 1818ല്‍ മേല്‍ജാതിക്കാര്‍ക്കെതിരേ ദളിതുകള്‍ നേടിയ യുദ്ധ വിജയത്തിന്റെ അനുസ്മരണമാണിത്. ദളിതുകള്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സഹായത്തോടെ മേല്‍ജാതിക്കാരുടെ പെഷ്‌വ സൈന്യത്തെ പരാജയപ്പെടുത്തിയതാണ് സംഭവം.

മുഖ്യമന്ത്രി പറഞ്ഞത്

മുഖ്യമന്ത്രി പറഞ്ഞത്

ഈ ആഘോഷത്തിന് പൂനെയിലേക്ക് പോകുന്ന വാഹനങ്ങളാണ് ആക്രമിക്കപ്പെട്ടത്. പിന്നീടുണ്ടായ സംഭവങ്ങളില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുകയായിരുന്നു. മഹാരാഷ്ട്ര വന്‍തോതില്‍ പുരോഗതി കൈവരിച്ച സംസ്ഥാനമാണെന്നും ജാതി സംഘര്‍ഷങ്ങള്‍ ഇവിടെ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ലെന്നും മുഖ്യമന്ത്രി ഫഡ്‌നാവിസ് പറഞ്ഞു.

ഏകാംഗ ജുൂഡീഷ്യല്‍ കമ്മീഷന്‍

ഏകാംഗ ജുൂഡീഷ്യല്‍ കമ്മീഷന്‍

കലാപം അന്വേഷിക്കുന്നതിന് ഏകാംഗ ജുൂഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പൂനെ-അഹ്മദ് നഗര്‍ ഹൈവേ പോലീസ് ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കി. ചെമ്പൂര്‍ നാകയില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിട്ടുണ്ട്.

സോഷ്യല്‍ മീഡിയ വഴി പ്രചാരണം

സോഷ്യല്‍ മീഡിയ വഴി പ്രചാരണം

സോഷ്യല്‍ മീഡിയ വഴി കിംവദന്തികള്‍ പരത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. ചെമ്പൂരിന് പുറമെ വിഖ്‌റോളി, മാന്‍ഖുര്‍ദ്, ഗോവണ്ടി എന്നിവിടങ്ങളിലേക്കും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്. ഇവിടെയുള്ള കടകള്‍ ബലമായി അടപ്പിച്ച പ്രക്ഷോഭകര്‍ മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dalit Protests Rock Mumbai, Schools Shut, Large Gatherings Banned

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്