കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തകരും! പ്രതിപക്ഷ മഹാസഖ്യത്തിനൊരുങ്ങി പാര്‍ട്ടികള്‍.. ഇന്ന് ദില്ലിയില്‍ യോഗം.. നിര്‍ണായകം

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ തകർക്കാൻ വിശാലസഖ്യം | Oneindia Malayalam

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം ശേഷിക്കേ ബിജെപിക്കെതിരായ വിശാല സഖ്യം ശക്തമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിങ്കളാഴ്ച ദില്ലിയില്‍ യോഗം ചേരും. തെലുങ്ക് ദേശം പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് യോഗം വിളിച്ച് ചേര്‍ത്തത്.

grandaal2-1544415423.jpg -

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി,എന്‍സിപി നേതാവ് ശരദ് പവാര്‍ മമതാ ബാനര്‍ജി , നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള , സിപിഎ​ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ്ങ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലില്‍,ആർജെഡി നേതാവ് തേജസ്വി യാദവ്, ലോക്താന്ത്രിക് ജനതാദളിലെ ശരദ് യാദവ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

എഎപി നേതാവ് അരവിന്ദ് കെജരിവാള്‍ യോഗത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം ബിഎസ്പി നേതാവ് മായാവതി യോഗത്തില്‍ പങ്കെടുക്കുമോയെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ബിജു ജനതാദള്‍ നേതാവും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായികും യോഗത്തില്‍ നിന്ന് വിട്ട് നിന്നേക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് വിശാല സഖ്യം വേണ്ടെന്ന നിലപാടാണ് നേരത്തേ നവീന്‍ പട്നായിക് സ്വീകരിച്ചത്.

അഞ്ച് സംസ്ഥാനങ്ങളിലേയും എക്സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്.എന്നാല്‍ വിശാല പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കുന്നതില്‍ മമതാ ബാനര്‍ജി അടക്കമുള്ളവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്.ബിജെപിക്കെതിരായ രാജ്യത്തെ പ്രധാനപാര്‍ട്ടികള്‍ എല്ലാം ഇന്ന് യോഗത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ നിര്‍ണായക ശക്തിയായ ബിഎസ്പി വിട്ടു നില്‍ക്കുന്നത് സഖ്യത്തിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നത്.

English summary
Day before poll results, Naidu gathers top opposition parties to discuss anti-BJP front for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X