ഫ്ലാറ്റിനുള്ളിൽ യുവതിയുടെ അസ്ഥികൂടം; ആത്മഹത്യയെന്ന് പോലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു!

  • By: Akshay
Subscribe to Oneindia Malayalam

പൂനെ: അമേരിക്കയില്‍ നിന്ന് പുനെയില്‍ തിരിച്ചെത്തിയ മകന്‍ അമ്മയുടെ അസ്ഥിക്കൂടം ഫ്‌ലാറ്റില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് പുതിയ വഴിത്തിരിവിൽ. ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. സമീപത്തു നിന്നും ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കുറിപ്പിലെ കയ്യക്ഷരവും ആശ സാഹ്നിയുടെ ഡയറിയിലെ കയ്യക്ഷരവും ഒരേതാണെന്ന് തെളിഞ്ഞിട്ടുണ്ട്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മഹാരാഷ്ട്രക്കാരനായ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ഋതുരാജ് സാഹ്നിയാണ് മടങ്ങി വന്നപ്പോള്‍ അമ്മ ആശ സാഹ്നിയുടെ മാസങ്ങള്‍ പഴകിയ മൃതശരീരമായിരുന്നു കണ്ടത്. അന്ധേരിയിലെ ലോഖണ്ഡ് വാല അപാര്‍ട്ട്മെന്റിലെ പത്താം നിലയില്‍ ഋതുരാജിന്റെ മാതാവ് ആശാ സാഹ്നി (63) ഭര്‍ത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.

Dead Body

1997 മുതൽ മകൻ ഋതുരാജ് അമേരിക്കയിലാണ്. അമ്മയും മകനും തമ്മിൽ ആശയവിനിമയം കുറവാണ്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇവർ തമ്മിൽ അവസാനമായി ഫോണിൽ സംസാരിച്ചത്. ഇവര്‍ താമസിച്ചിരുന്ന പത്താം നിലയില്‍ ആകെ രണ്ട് ഫ്ളാറ്റുകളാണുള്ളത്. രണ്ടും ഇവരുടേതായതു കൊണ്ട് മറ്റു താമസക്കാരാരും ഇവിടില്ല. അതു കൊണ്ടാവും മൃതശരീരം അഴുകിയതിന്റെ ഗന്ധം ആരും ശ്രദ്ധിക്കാത്തതെന്നാണ് പോലീസിന്റെ നിഗമനം. ഭര്‍ത്താവിന്റെ മരണ ശേഷം വിഷാദ രോഗത്തിലായിരുന്നു ഇവരെന്ന് മകൻ പോലീസിനോട് പറഞ്ഞു. ഇതും ആത്മഹത്യയ്ക്കുള്ള സാധ്യത കൂട്ടുന്നു. മറ്റ് ഫ്ലാറ്റുകളിലെ ആൾക്കാരുമായും ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല.

English summary
Dead body found in flat incident; Police find out suicide note
Please Wait while comments are loading...