'ഇത് തൃണമൂൽ മോഡൽ കൊല';അമിത് ഷായുടെ സന്ദർശനത്തിന് മുൻപ് പ്രവർത്തകന്റെ മരണം..ആരോപണവുമായി ബിജെപി
പശ്ചിമബംഗാൾ; കൊൽക്കത്തയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബി ജെ പി പ്രവർത്തകന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാന സർക്കാരിനോട് സംഭവത്തിൽ റിപ്പോർട്ട് നൽകാനും ഷാ ആവശ്യപ്പെട്ടു. ബി ജെ പി പ്രവർത്തകനായ അർജുൻ ചൗരസ്യയെ ആണ് വെള്ളിയാഴ്ച ആളൊഴിഞ്ഞ വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അമിത് ഷായുടെ സന്ദർശനത്തിന് തൊട്ട് മുൻപായിരുന്നു സംഭവം.

ബി ജെ പി യൂത്ത് വിംഗ് അംഗമാണ് അർജുൻ ചൗരസ്യ. അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി നടത്താനിരുന്ന ബൈക്ക് റാലിയിൽ പങ്കെടുക്കാനിരിക്കേയായിരുന്നു ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയ്ത. പ്രവർത്തകന്റെ മരണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബി ജെ പിയുടെ ആരോപണം. അർജുനെ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തുമ്പോൾ കാലുകൾ നിലത്ത് തട്ടുന്ന നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. കൊലപാതകമാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഇതെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
'ബി ജെ പി യുവമോർച്ച നേതാവ് അർജുൻ ചൗരസ്യയുടെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പ് വരുത്തും. ഈ രാഷ്ട്രീയ അക്രമം ഏറെ പ്രധാന്യത്തോടെയാണ് ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നത്. ശ്ചിമ ബംഗാൾ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്', ചൗരസ്യയുടെ കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അമിത് ഷാ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ബംഗാളിൽ തൃണമൂൽ കോൺഗ്രസ് സർക്കാർ ഇന്നലെയാണ് ഒരു വർഷം പൂർത്തിയാക്കിയത്. ഇന്നിപ്പോൾ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കാൻ തുടങ്ങിയിരിക്കുന്നു. അർജുന്റെ കുടുംബാംഗങ്ങളെ ഞാൻ സന്ദർശിച്ചിരുന്നു. അർജ്ജുന്റെ അമ്മയ്ക്കും മുത്തശ്ശിക്കും മർദ്ദനം ഏറ്റിട്ടുണ്ട്. സംഭവത്തിൽ ബി ജെ പി സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്',; അമിത് ഷാ കൂട്ടിച്ചേർത്തു.
Recommended Video
അർജുനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി തൂക്കിലേറ്റിയതാണെന്നായിരുന്നു സംസ്ഥാന ബി ജെ പി നേതൃത്വം ആരോപിച്ചത്. 'എതിരാളികളായ രാഷ്ട്രീയ പ്രവർത്തകരെ തുടർച്ചയായി കൊലപ്പെടുത്തുന്നത് പശ്ചിമ ബംഗാളിലെ ജനാധിപത്യത്തിന്റെ തകർച്ചയെ ആണ് ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം 57 ബി ജെ പി പ്രവർത്തകരെയാണ് കൊന്ന് തള്ളിയത്. തൃണമൂൽ കോൺഗ്രസ് നേതൃത്വം മനുഷ്യത്വത്തെ അടിച്ചമർത്തുകയാണ്, എന്നായിരുന്നു സംസ്ഥാന ഘടകം നേരത്തേ ട്വീറ്റ് ചെയ്തത്.












Click it and Unblock the Notifications