കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിഡ് ആക്രമണം; വനിതാ ഡോക്ടറുടെ കണ്ണ് മാറ്റിവെക്കും

  • By Gokul
Google Oneindia Malayalam News

ദില്ലി: ആശുപത്രിയിലേക്കുള്ള വഴിമധ്യേ ആസിഡ് ആക്രമണത്തിന് ഇരയായ ദില്ലിയിലെ വനിതാ ഡോക്ടറുടെ കണ്ണ് മാറ്റിവെക്കും. യുവതി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന എയിംസിലെ ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ആസിഡ് വീണതിനാല്‍ പൂര്‍ണമായും കാഴ്ച നശിച്ച വലതുകണ്ണാണ് മാറ്റിവെക്കുകയെന്ന് എയിംസിലെ നേത്രരോഗ വിഭാഗത്തിലെ അഡീഷണല്‍ പ്രൊഫസറും നേത്രപടല വിദഗ്ദ്ധനുമായ ഡോക്ടര്‍ തുഷാര്‍ അഗര്‍വാള്‍ പറഞ്ഞു.

വലതുവശത്തുനിന്നുമായിരുന്നു യുവതിക്കുനേരെ ആസിഡ് ആക്രമണമുണ്ടായത്. അതുകൊണ്ടുതന്നെ വലതുവശത്തെ മുഖത്ത് 45% പൊള്ളലേറ്റിരുന്നു. കണ്ണിന്റെ നേത്രപടലത്തിനും കേടുപറ്റി. യു.എസില്‍ നിന്നും ഇറക്കുമതി ചെയ്ത 'പ്രൊകേര' എന്ന പുതിയ ഉപകരണം ഉപയോഗിച്ചാണ് വനിതാ ഡോക്ടറുടെ കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുക.

acid-attack

വെള്ളിയാഴ്ചയോടെ ഉപകരണം എയിംസില്‍ എത്തും. ഇതിനുശേഷമാകും ശസ്ത്രക്രിയ നടത്തുക. നേരത്തെ മറ്റൊരു യുവതിക്കും സമാനമായ ശസ്ത്രക്രിയ നടത്തിയിരുന്നു. ഡിസംബര്‍ 23നായിരുന്നു പടിഞ്ഞാറന്‍ ദില്ലിയിലെ രാജോരി ഗാര്‍ഡനില്‍ വച്ച് ഡോക്ടര്‍ക്കുനേരെ ആസിഡ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികളായിരുന്നു ആസിഡ് ആക്രമണം നടത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ പോലീസ് പിടിയിലായിരുന്നു. ഡോക്ടര്‍ക്കൊപ്പം റഷ്യയില്‍ എംബിബിഎസ് പഠനത്തിനുണ്ടായിരുന്ന സുഹൃത്തായിരുന്നു ആസിഡ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിക്കുനേരെ ആസിഡ് ആക്രമണം നടത്താന്‍ തയ്യാറായതെന്നായിരുന്നു അറസ്റ്റിലായ പ്രതിയുടെ മൊഴി.

English summary
Delhi acid attack victim to undergo eye transplant
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X