Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയുടെ തന്ത്രം പയറ്റാന്‍ ആം ആദ്മി; ഫലിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ദുരന്തം

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്താത്ത എംഎല്‍എമാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്ന തീരുമാനത്തില്‍ ആം ആദ്മി പാര്‍ട്ടി. അതാത് മണ്ഡലങ്ങളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍, ജനപ്രീതിയും പ്രവേശനക്ഷമതയും, ഭരണവിരുദ്ധ വികാരം തുടങ്ങി നിരവധി മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള ഗ്രൗണ്ട് സര്‍വേകളുടെയും വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് പാര്‍ട്ടി തീരുമാനം.

ഇത് പ്രകാരം 20-ലധികം എംഎല്‍എമാര്‍ക്ക് സീറ്റ് നഷ്ടപ്പെട്ടേക്കും. കഴിഞ്ഞ മാസം പുറത്തിറക്കിയ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയില്‍ നിന്ന് മൂന്ന് സിറ്റിംഗ് നിയമസഭാംഗങ്ങളെ പാര്‍ട്ടി ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. സര്‍വേകളുടെയും ജനങ്ങളുടെ അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിലാണ് ടിക്കറ്റ് അന്തിമമാക്കുന്നത് എന്നും പല എംഎല്‍എമാരും ജനപ്രിയരായി തുടരുമ്പോള്‍ ചില എംഎല്‍എമാരില്‍ അതൃപ്തിയുണ്ട് എന്നാണ് വൃത്തങ്ങള്‍ പറയുന്നത്.

Delhi Assembly Election

അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വമായിരിക്കും എടുക്കുക. 2020 ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 അംഗ ഡല്‍ഹി നിയമസഭയില്‍ എഎപി 62 സീറ്റുകള്‍ നേടിയാണ് അധികാരം പിടിച്ചത്. ബാക്കി എട്ട് സീറ്റുകളില്‍ ബിജെപിയാണ് വിജയിച്ചത്. ഇതിന് ശേഷം മുന്‍ ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അടക്കം നാല് എംഎല്‍എമാര്‍ രാജിവെക്കുകയോ അയോഗ്യരാക്കപ്പെടുകയോ ചെയ്തു.

ഇത് പ്രകാരം നിലവില്‍ 58 ആണ് ഡല്‍ഹി നിയമസഭയിലെ ആം ആദ്മിയുടെ അംഗസംഖ്യ. മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. അതിഷിയാണ് ഇപ്പോള്‍ ഡല്‍ഹി സര്‍ക്കാരിനെ നയിക്കുന്നത്. അതേസമയം പാര്‍ട്ടി നടത്തിയ സര്‍വേ പ്രകാരം 65 ശതമാനം ആളുകളും അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരണം എന്നാണ് ആവശ്യപ്പെടുന്നത്.

2020 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി 16 സിറ്റിംഗ് എംഎല്‍എമാരെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പലരും പാര്‍ട്ടിക്കെതിരെ മത്സരിച്ചിരുന്നു. നവംബര്‍ 21 നാണ് ആം ആദ്മി 11 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയത്. ഗുലാബ് സിംഗ് (മതിയാല), അബ്ദുള്‍ റഹ്‌മാന്‍ (സീലംപൂര്‍), ഋതുരാജ് ഝാ (കിരാരി) എന്നീ എംഎല്‍എമാരെ ഒഴിവാക്കിയായിരുന്നു പട്ടിക പുറത്തിറക്കിയത്.

അഴിമതി ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിന്‍ എന്നിവര്‍ ജയിലിലായതോടെ പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയേറ്റിരുന്നു. റോഡുകള്‍ നവീകരിക്കുക, യമുനയെ ശുദ്ധീകരിക്കുക, നഗരത്തിലുടനീളം 24 മണിക്കൂര്‍ തടസമില്ലാതെ വെള്ളം വിതരണം ചെയ്യുക തുടങ്ങി നിരവധി വാഗ്ദാനങ്ങള്‍ പാലിക്കാന്‍ എഎപിക്ക് കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+