10 വയസ്സുകാരിയെ പീഡിപ്പിച്ചവരില്‍ വനിതാ പോലീസും!! കുട്ടിയുടെ മൊഴി ഞെട്ടിക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

ദില്ലി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി കാടതി ആവശ്യപ്പെട്ടു. ദില്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. 10 വയസ്സുകാരിയായ പെണ്‍കുട്ടിയാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ തന്നെ പീഡിപ്പിച്ചെന്നു പരാതി നല്‍കിയത്.

പെണ്‍കുട്ടിയുടെ മൊഴി

വനിതാ പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ ഞെട്ടിക്കുന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയത്. പരാതി പറയാന്‍ പോയ തന്റെ വസ്ത്രങ്ങള്‍ ഉദ്യോഗസ്ഥ അഴിപ്പിച്ചെന്നും തുടര്‍ന്ന് പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പ്രത്യേക കോടതിയില്‍ നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തുകയായിരുന്നു.

അധ്യാപകന്‍ പീഡിപ്പിച്ചു

കഴിഞ്ഞ വര്‍ഷം തന്നെ സ്‌കൂള്‍ അധ്യാപകന്‍ പീഡനത്തിന് ഇരയാക്കിയെന്ന പരാതി നല്‍കാനാണ് പെണ്‍കുട്ടി അമ്മയോടൊപ്പം പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാനാണ് വനിതാപോലീസ് ഉദ്യോഗസ്ഥ തന്നോട് മോശമായി പെരുമാറിയതെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി.

 പീഡനം നടന്നത്

2016 ആഗ്‌സതിലാണ് വടക്കന്‍ ദില്ലി മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിധിയിലുള്ള സ്‌കൂളില്‍ വച്ച് 35കാരനായ അധ്യാപകന്‍ തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഈ അധ്യാപകനെതിരേ കേസെടുക്കുകയും ചെയ്തു.

അച്ഛനെ ഭീഷണിപ്പെടുത്തി

വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്ന് ഇതേക്കുറിച്ച് ചോദിക്കാന്‍ അച്ഛന്‍ സ്‌കൂളില്‍ പോയപ്പോള്‍ ആരോപണവിധേയനായ അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടി പറഞ്ഞു.

അച്ഛനെതിരേ കേസ്

അധ്യാപകനെതിരേ കേസെടുത്ത് ദിവസങ്ങള്‍ക്കകം പെണ്‍കുട്ടിയുടെ അച്ഛനെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു. ആരോപണ വിധേയനായ അധ്യാപകനാണ് അച്ഛനെതിരേ പരാതി നല്‍കിയത്. പിന്നീട് ഇയാള്‍ക്ക് കോടതി ജാമ്യം നല്‍കുകയും ചെയ്തു. രണ്ടു കേസുകളും അന്വേഷിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

English summary
A SPECIAL court directed Delhi Police to register an FIR against a woman investigation officer on alleged charges of sexual assault of a 10-year-old girl.
Please Wait while comments are loading...