• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കെജ്രിവാളിന്റെ രാഷ്ട്രീയം, ഭാവി ഇന്ത്യയുടെ രാഷ്ട്രീയം? കരുത്തു പകരുന്ന മൂന്നാം ജയം

 • By Aami Madhu
cmsvideo
  This Is How Arvind Kejriwal Won Delhi Elections For The 3rd Time | Oneindia Malaya;am

  ദില്ലി: ദില്ലിയില്‍ ഒരിക്കല്‍ കൂടി ജയം ഉറപ്പിച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. മൂന്നാം തവണയും ദില്ലിയുടെ അമരക്കാരനായി അരവിന്ദ് കെജ്രിവാള്‍ തന്നെ എത്തുമെന്ന് ഏറെകുറെ ഉറപ്പിച്ചിരിക്കുകയാണ്. വിദ്വേഷത്തിനല്ല വികസനത്തിനാണ് ജനാധിപത്യത്തില്‍ പ്രധാന്യമെന്ന് അരക്കിട്ട് ഉറപ്പിക്കുകയാണ് തന്‍റെ ഹാട്രിക് വിജയിത്തിലൂടെ കെജ്രിവാള്‍ എന്ന നേതാവ്.

  വെറുപ്പിന്‍റെ രാഷ്ട്രീയത്തെ പാടെ പുറത്തുനിര്‍ത്തി വികസനത്തിലൂന്നിയ ജനക്ഷേമ ഭരണം കാഴ്ചവെച്ച കെജരിവാള്‍ തന്നെയാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷത്തിന് പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കല്‍ പിന്‍മാറിയ നേതാവിന് ദില്ലിക്ക് പുറത്തേക്ക് കൂടിയുള്ള പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് ഈ മൂന്നാം വിജയം.

   അഴിമതിക്കെതിരെ

  അഴിമതിക്കെതിരെ

  അഴിമതിയെന്ന മഹാവിപത്തിനെതിരായ പോരാട്ടത്തോടെയാണ് അരവിന്ദ് കെജരിവാള്‍ എന്ന നേതാവിന്‍റെ ഉദയം.

  ഹരിയാനയിലെ ഇടത്തരം കുടുംബത്തില്‍ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനിയറുടെ മകാനായായാണ് കെജരിവാളിന്‍റെ ജനനം. ഐഐടി ഖൊരക്പൂരില്‍ നിന്നും എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ കെജരിവാള്‍ 1989 ല്‍ ടാറ്റാ സ്റ്റീലില്‍ എന്‍ജിനിയറായി ജോലിയില്‍ പ്രവേശിച്ചു. 1992 ല്‍ എന്‍ജിനീയറിങ്ങ് ജോലി ഉപേക്ഷിച്ച് സിവില്‍ സര്‍വ്വീസ് നേടി. ഇന്ത്യന്‍ റവന്യൂ സര്‍വ്വീസില്‍ ഇന്‍കം ടാക്സ് അസിസ്റ്റന്‍റ് കമ്മീഷ്ണറായിട്ടായിരുന്നു ആദ്യ നിയമനം.

   ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍

  ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍

  എന്നാല്‍ അദ്ദേഹം 2006 ല്‍ ജോലി രാജിവെച്ചു. അണ്ണാ ഹസാരെയ്ക്കൊപ്പം അഴിമതി വിരുദ്ധ സമരത്തിന്‍റെ ഭാഗമായി. ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍ എന്ന ആശയത്തോടെ 2011 ല്‍ കെജരിവാള്‍, കിരണ്‍ ബേദി, അണ്ണാ ഹസാരെ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദില്ലിയിലെ ജന്തര്‍ മന്ദറില്‍ ജന്‍ലോക്പാല്‍ ബില്ലിനായി സമരം നടന്നത്. സമരത്തിനിടയില്‍ ഉണ്ടായ എതിര്‍പ്പുകളേയും അഭിപ്രായ വ്യത്യാസങ്ങളേയും തുടര്‍ന്നാണ് കെജരിവാള്‍ ആംആദ്മി പാര്‍ട്ടിക്ക് രൂപം നല്‍കിയത്. രാഷ്ട്രീയത്തില്‍ താതാപര്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി അന്ന ഹസാരെ പാര്‍ട്ടിയുടെ ഭാഗമായില്ല.

   ആദ്യ വിജയം

  ആദ്യ വിജയം

  സാധാരണക്കാരന്‍റെ പാര്‍ട്ടിയെന്ന മുഖമുദ്രയുമായി 2013ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപി മത്സരിച്ചു. അപ്രതീക്ഷിത നേട്ടമായിരുന്നു അരവിന്ദ് കെജരിവാളിന്‍റെ നേതൃത്വത്തില്‍ ആപ് നേടിയത്. 15 വര്‍ഷത്തോളം ദില്ലി ഭരിച്ച കോണ്‍ഗ്രസിന്‍റെ ഷീലാ ദീക്ഷിതിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു കെജരിവാളിന്‍റേയും ആം ആദ്മിയുടേയും വിജയം. ഷീലാ ദീക്ഷിതിനെ ഇരുപത്തി അയ്യായിരം വോട്ടുകള്‍ക്കാണ് ന്യൂ ദില്ലി മണ്ഡലത്തില്‍ കെജരിവാള്‍ പരാജയപ്പെടുത്തിയത്.

   തൊട്ട് പിന്നാലെ രാജി

  തൊട്ട് പിന്നാലെ രാജി

  ആകെയുള്ള 70 സീറ്റുകളില്‍ 31 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 28 സീറ്റുകളാണ് ആപ് നേടിയത്. എട്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ ആംആദ്മി സര്‍ക്കാര്‍ രൂപീകരിച്ചു.തുടര്‍ന്ന് അഴിമതിക്കെതിരായ പോരാട്ടം ശക്തമാക്കി.എന്നാല് 48 ദിവസങ്ങള്‍ക്ക് ശേഷം കെജരിവാള്‍ രാജിവെച്ചു. അഴിമതിക്കെതിരായ ജനലോക്പാല്‍ ബില്‍ പാസാകാന്‍ കഴിയാതിരുന്നതിനാലായിരുന്നു രാജി. ബില്‍ നിയമസയഭില്‍ പാസാകാന്‍ കഴിയാതിരുന്നാല്‍ രാജിവെയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

   രണ്ടാം വിജയം

  രണ്ടാം വിജയം

  എന്നാല്‍ 2014 ല്‍ അദ്ദേഹം ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോദിയ്ക്കെതിരെ വാരണാസിയില്‍ മത്സരിച്ചു.തിരിച്ചടിയായിരുന്നു ഫലം. മൂന്ന് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മോദി കെജരിവാളിനെ പരാജയപ്പെടുത്തി.

  ഇതിനിടെ ദില്ലിയില്‍ 2015 ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു.കോണ്‍ഗ്രസിനേയും ബിജെപിയേയും തൂത്തെറിഞ്ഞ് ആം ആദ്മി വന്‍ വിജയം സ്വന്തമാക്കി. ആകെയുള്ള 70 സീറ്റുകളില്‍ 67 ഉം ആംആദ്മി നേടി. 2015 ഫിബ്രുവരില്‍ ദില്ലിയുടെ മുഖ്യമന്ത്രിയായി വീണ്ടും ചുമതലയേറ്റു.

   വികസനം മുന്‍ നിര്‍ത്തി

  വികസനം മുന്‍ നിര്‍ത്തി

  വികസനങ്ങള്‍ മുന്‍ നിര്‍ത്തിയായിരുന്നു കെജ്രിവാള്‍ മൂന്നാം അങ്കത്തിന് ഒരുങ്ങിയത്. ദേശീയ വിഷയങ്ങളും പൗരത്വ നിയമവുമെല്ലാം ഉയര്‍ത്തിക്കാട്ടി ബിജെപി ധ്രുവീകരണം ലക്ഷ്യമിട്ടപ്പോള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു കെജരിവാളിന്‍റെ മുന്‍ഗണ. മെച്ചപ്പെട്ട ജീവിതവും ഭരണ സുതാര്യതയും, അഴിമതി രഹിത ബ്രൂറോക്രസിയും ഇത്തവണയും കെജരിവാളിന്‍റേയും ആം ആംദിയുടെ മുന്‍ഗണനോ വിഷയങ്ങള്‍ ആയതോടെ ബിജെപി പ്രചരണങ്ങളെല്ലാം ദില്ലിയില്‍ നിഷ്പ്രഭമായി.

  പുതിയ രാഷ്ട്രീയം

  പുതിയ രാഷ്ട്രീയം

  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ കേന്ദ്രമായ ദില്ലിയില്‍ നിയമം സംബന്ധിച്ച് കെജരിവാള്‍ സ്വീകരിച്ച നിലപാടും ശ്രദ്ധേയമായിരുന്നു. നിയമത്തിനെതിരെ ആണെങ്കില്‍ പോലും ആ നിലപാട് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചില്ല. ഇതുപോലെ ബിജെപി വിരിച്ച വലയിലൊന്നും വീഴാതെ അളന്നു കുറിച്ചുള്ള തന്ത്രങ്ങളും നീക്കങ്ങളുമായിരുന്നു തിരഞ്ഞെടുപ്പില്‍ കെജരിവാള്‍ പുറത്തിറക്കിയത്. ദില്ലിയും വികസനവും അതായിരുന്നു പ്രധാന തന്ത്രവും.

   ഇനിയെന്ത്

  ഇനിയെന്ത്

  മൂന്നാം തവണയും ജനവിശശ്വാസം നേടിയെടുത്ത് അധികാരത്തിലേറുമ്പോള്‍ കെജരിവാള്‍ മുന്നോട്ട് വെയ്ക്കുന്നത് പുതിയ രാഷട്രീയമാണെന്നതില്‍ തര്‍ക്കമില്ല. ഇനി കെജരിവാളിന്‍റെ ശ്രദ്ധ ദേശീയ തലത്തിലേക്ക് ഉയരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2024 ല്‍ ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോദിയുമായി നേര്‍ക്ക് നേര്‍ കെജരിവാള്‍ പോരാട്ടം നടത്തുമെന്ന തരത്തിലുള്ള സൂചനകളും ആം ആദ്മി നല്‍കുന്നു. ഇനി കെജ്രിവാള്‍ ഉയര്‍ത്തുന്ന പുതിയ രാഷ്ട്രീയം എന്തെന്ന് കാത്തിരുന്ന് കാണാം.

  English summary
  Delhi election; This is how Kejriwal won in Delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X