കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിളിയുമായി കെജ്രിവാള്‍; നാളെ ഒരുമണി വരെ സമയം നല്‍കാം...

Google Oneindia Malayalam News

ദില്ലി: നിയമസഭാ വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് മുമ്പില്‍ ഉഗ്രന്‍ വെല്ലുവിൡയുമായി എഎപി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാള്‍. ഇപ്പോഴെങ്കിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് കെജ്രിവാളിന്റെ ചോദ്യം. ബിജെപി പ്രഖ്യാപിക്കുന്ന ആരുമായും താന്‍ സംവാദത്തിന് തയ്യാറാണെന്നും കെജ്രിവാള്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ഇത്തവണ ബിജെപി ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടുന്നത്. എഎപി വീണ്ടും അധികാരത്തിലെത്തിയാല്‍ കെജ്രിവാള്‍ തന്നെയാകും മുഖ്യമന്ത്രി. എന്നാല്‍ ബിജെപിക്ക് ഉയര്‍ത്തിക്കാന്‍ ദില്ലിയില്‍ നേതാവില്ലേ എന്ന് എഎപി നേതാക്കള്‍ ചോദിക്കുന്നു....

ഉച്ചയ്ക്ക് ഒരുമണി വരെ

ഉച്ചയ്ക്ക് ഒരുമണി വരെ

ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ സമയം നിങ്ങള്‍ എടുത്തോളൂ. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കൂ. നിങ്ങള്‍ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്ന നേതാവുമായി താന്‍ സംവാദത്തിന് തയ്യാറാണെന്ന് കെജ്രിവാള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റൊരു വാര്‍ത്താസമ്മേളനം

മറ്റൊരു വാര്‍ത്താസമ്മേളനം

ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയില്ലെങ്കില്‍ താന്‍ മറ്റൊരു വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് കെജ്രിവാള്‍ പറഞ്ഞു. നിങ്ങള്‍ ഭൂരിപക്ഷത്തില്‍ ജയിച്ചാല്‍ ആരാകും ദില്ലിയെ നയിക്കുക എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ബ്ലാങ്ക് ചെക്ക് ചോദിക്കുകയാണോ

ബ്ലാങ്ക് ചെക്ക് ചോദിക്കുകയാണോ

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത അമിത് ഷാ ദില്ലിയിലെ ജനങ്ങളില്‍ നിന്ന് ബ്ലാങ്ക് ചെക്ക് വാങ്ങുകയാണ് ചെയ്യുന്നത്. ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് അമിത് ഷാ പറയുന്നത്. പക്ഷേ, ബിജെപിക്ക് വോട്ട് ചെയ്താല്‍ ആരാകും തങ്ങളുടെ മുഖ്യമന്ത്രി എന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.

ഏതെങ്കിലും വിവരമില്ലാത്ത വ്യക്തി

ഏതെങ്കിലും വിവരമില്ലാത്ത വ്യക്തി

ബിജെപി അധികാരത്തിലെത്തിയാല്‍ ഏതെങ്കിലും വിവരമില്ലാത്ത വ്യക്തിയെ അമിത് ഷാ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയാണെങ്കില്‍ അത് ദില്ലിയിലെ ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാകുമെന്നും കെജ്രിവാള്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ ബിജെപി തിരഞ്ഞെടുപ്പ് നേരിടുന്നത് എഎപി ആയുധമാക്കിയിരക്കുകയാണ്.

ബിജെപിയുടെ പതിവ് നീക്കം

ബിജെപിയുടെ പതിവ് നീക്കം

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി സാധാരണ നിയമസഭാ തിരഞ്ഞെടുപ്പ് നേരിടാറ്. നരേന്ദ്ര മോദിയുടെ ഭരണനേട്ടങ്ങളാണ് ബിജെപി പ്രചാരണങ്ങളില്‍ ആവര്‍ത്തിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമാണ് യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

അന്ന് പ്രതിപക്ഷ പ്രതിഷേധം

അന്ന് പ്രതിപക്ഷ പ്രതിഷേധം

ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രായാക്കാന്‍ തീരുമാനിച്ചത് പ്രതിപക്ഷ പ്രതിഷേധത്തിന് കാരണമായിരുന്നു. തീവ്ര ഹിന്ദുത്വ മുഖമായി പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്ന ബിജെപി നേതാവായിരുന്നു അതുവരെ യോഗി. വികസനത്തിന്റെ പേരില്‍ വോട്ട് വാങ്ങി ബിജെപി യുപിയിലെ ജനങ്ങളെ വഞ്ചിച്ചുവെന്നാണ് അന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തിയത്.

 ഏഴ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍

ഏഴ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍

ദില്ലിയില്‍ ബിജെപി സമാനമായ നീക്കമാണ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ വിഷയം ഉന്നയിച്ച് ബിജെപിയെ പ്രതിസന്ധിയിലാക്കുകയാണ് കെജ്രിവാള്‍. ബിജെപിയുടെ ഏഴ് മുഖ്യമന്ത്രി സ്ഥാനാര്‍ഥികള്‍ക്ക് പുതുവല്‍സരാശംസകള്‍ എന്ന് ജനുവരിയില്‍ കെജ്രിവാള്‍ പരിഹസിച്ചിരുന്നു.

എന്തുകൊണ്ട് ഏഴ് പേര്‍

എന്തുകൊണ്ട് ഏഴ് പേര്‍

പാര്‍ലമെന്റംഗമായിരുന്ന യോഗിയെ രാജിവയ്പ്പിച്ചാണ് യുപിയില്‍ ബിജെപി മുഖ്യമന്ത്രിയാക്കിയത്. സമാനമായ നീക്കം ദില്ലിയിലും സംഭവിക്കാമെന്നാണ് കെജ്രിവാള്‍ പറയുന്നത്. ഏഴ് എംപിമാരാണ് ബിജെപിക്ക് ദില്ലിയിലുള്ളത്. തുടര്‍ന്ന് ഏഴ് എംപിമാരുടെയും പേര് എടുത്തുകാണിച്ചായിരുന്നു കെജ്രിവാളിന്റെ പുതു വല്‍സരാശംസ.

എന്തുകൊണ്ട് ബിജെപി മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല; ഇതാണ് കാര്യം, എങ്ങനെ നിര്‍ത്തും?എന്തുകൊണ്ട് ബിജെപി മുസ്ലിങ്ങളെ സ്ഥാനാര്‍ഥിയാക്കിയില്ല; ഇതാണ് കാര്യം, എങ്ങനെ നിര്‍ത്തും?

ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ യുദ്ധത്തിന്; ഫെബ്രുവരി പത്തിന് ആക്രമണം തുടങ്ങണമെന്ന് എംപിമാര്‍ഇന്ത്യയ്‌ക്കെതിരെ പാകിസ്താന്‍ യുദ്ധത്തിന്; ഫെബ്രുവരി പത്തിന് ആക്രമണം തുടങ്ങണമെന്ന് എംപിമാര്‍

English summary
Delhi Elections 2020: Kejriwal Dare BJP to declare CM candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X