കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ പിന്തുണ ആപ് സ്വീകരിക്കുമോ?

  • By Aswathi
Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പോടെ ത്രിശങ്കുവില്‍ നില്‍ക്കുന്ന തലസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു. ലഫ്. കേണലുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ആപ് വ്യക്തമാക്കി. രണ്ടാമത്തെ വലിയ കക്ഷിയായ ആം ആദ്മി പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയ്ക്കായി ലഫ്. കേണല്‍ ക്ഷണിച്ച സാഹചര്യത്തിലാണ് ഇരുവരും ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആംആദ്മി പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ നല്‍കാമെന്ന് അറിയിച്ച് കോണ്‍ഗ്രസ് ലെഫ്. ഗവര്‍ണര്‍ക്ക് കത്ത് നല്‍കുകിയിരുന്നു. എഎപിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വെള്ളിയാഴ്ച സൂചിപ്പിക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് ആപിന്റെ പ്രതികരണം.

Kejriwal

കോണ്‍ഗ്രസിനെയോ ബിജെപിയെയോ പിന്തുണയ്ക്കില്ലെന്നായിരുന്നു ആപ് ആദ്യ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മുന്‍നിലപാടില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി അയഞ്ഞേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോക്പാല്‍ ബില്ലിനെ പിന്തുണയ്ക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണ ആപ് സ്വീകരിച്ചേക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജനലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ പാസാക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണു സൂചന. വൈദ്യുതി ചാര്‍ജ് പകുതിയായി കുറയ്ക്കുമെന്നും 700 ലിറ്റര്‍ കുടിവെള്ളം ദിനംപ്രതി സൗജന്യമായി നല്‍കുമെന്നുമുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റാന്‍ ആപിന് ക്രിയാത്മക പിന്തുണ നല്‍കുമെന്ന് ബിജെപിയും പ്രസ്താവിച്ചിരുന്നു.

English summary
The AAM Aadmi Party has not yet decided on the Congress's offer to lend unconditional support on forming government in Delhi. CNN-IBN has learnt that the AAP PAC is still holding meetings and has still not yet taken a final decision.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X