• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുകമഞ്ഞ് മൂടി ദില്ലി... മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്, മോണിങ് ഈവനിങ് നടത്തം വേണ്ട!

cmsvideo
  Delhi Govt Advises People to 'Stay Indoors | Oneindia Malayalam

  ദില്ലി: രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്ത്. റിക്ഷ ഡ്രൈവർമാരും ട്രാഫിക്ക് പോലീസുകാരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആരോഗ്യ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവ്വീസ് പുറത്തിറക്കിയ പത്രക്കുരിപ്പിൽ വ്യക്തമാക്കുന്നു. കരിമരുന്ന് നിർമ്മാണവും ഉപയോഗവും നേരത്തെ തന്നെ ദില്ലിയിൽ നിരോധിച്ചിട്ടുണ്ട്.

  ദില്ലിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം; വിചിത്ര പദ്ധതികളുമായി സർക്കാർ, വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ!

  വീടുകളിൽ അകത്ത് തന്നെ തുടരാനാണ് സർക്കാർ നിർദേശിക്കുന്നത്. ശ്വാസ തടസ്സം, തലചുറ്റൽ, നെഞ്ച് വേദന, കണ്ണുകളിൽ നിന്ന് വെള്ളം വരിക ചുവപപ് കളർ വ്യാപിക്കുക തുടങ്ങിയ ലക്ഷണങ്ഹൾ കണ്ടാൽ ഉടൻ അടുത്തുള്ള ഡോക്ടറെ കാണാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. ശ്വാസനാളം, ശ്വാസകോശം സംബന്ധിച്ച രോഗം അല്ലെങ്കിൽ ഹൃദ്രോഗമുള്ളവർ അവരുടെ മരുന്നുകൾ എളുപ്പത്തിൽ ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നു.

  സാധാരണ പേപ്പർ മാസ്കുകൾ ഉപയോഗിക്കാതെ എൻ95 മാസ്ക്കുകൾ ഉപയോഗിക്കണം. പാചകം ചെയ്യുന്നതിനും ചൂടാക്കുന്നതിനുമായി ശുദ്ധമായ പുകയില്ലാത്ത ഇന്ധന വാതകം അല്ലെങ്കിൽ വൈദ്യുതി ഉപയോഗിക്കുന്നത് തുടരുക. പുറത്ത് പോകുന്നതിന് പൊതു വാഹനങ്ങൾ ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകുന്നു.

  ഇലകൾ, മരത്തടികൾ, തുടങ്ങിയവ കത്തിക്കരുതെന്നും, കൺസ്ട്രഷൻ സൈറ്റുകൾ, ട്രാഫിക്ക് ബ്ലോക്കുകൾ ഉള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യരുതെന്നും ആരോഗ്യ വകുപ്പ് പൊതു ജനങ്ങൾക്ക് നിർദേശം നൽകി. രാവിലെയും വൈകുന്നേരവുമുള്ള നടത്തം അവസാനിപ്പിക്കണം, പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്, രാവിലെയും വൈകുന്നേരവും വീടുകളിലെ ജനലും വാതിലുകളും തുറന്നിടരുതെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

  കാറുകൾ, സ്കൂട്ടറുകൾ മറ്റ് മോട്ടോർ വാഹനങ്ങൾ എന്നിവ നിരത്തിലിറക്കരുതെന്നും ആരോഗ്യ വകുപ്പ് ഇറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. ഡെൽഹിയിലെ സർക്കാർ സ്കൂളുകളും കോളേജുകളും നവംബർ അഞ്ച് വരെ അടച്ചു പൂട്ടാൻ ഉത്തരവിട്ടിട്ടുണ്ട്. വീടിന് പുറത്തുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്. പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, രോഗികൾ എന്നിവർ രാവിലെയും വൈകുന്നേരവും വീടിനു പുറത്തുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.

  ദിവസങ്ങൾക്കുള്ളിൽ വായു മലിനീകരണം കുതിച്ചുയർന്ന് ഇന്നലെ 900നു മുകളിലെത്തി. വായു മലിനീകരണ സൂചികയിൽ 250 കടന്നാൽ തന്നെ അപായ മുന്നറിയിപ്പാണ്. ഇതാണ് ഇന്നലെ 900നു മുകളിലെത്തിയത്. ദിവസം മുഴുവൻ ദില്ലി പുകയിൽ മുങ്ങിക്കിടന്നു. പലരും മാസ്കുകൾ ധരിച്ചാണു പുറത്തിറങ്ങിയത്. പലർക്കും കണ്ണെരിച്ചിലും ശ്വസിക്കുന്നതിൽ വൈഷമ്യവും അനുഭവപ്പെടുന്നുണ്ട്. നഗരത്തിലെത്തിയ വിമാനങ്ങളിൽ മുപ്പതോളം എണ്ണം ജയ്പുർ, അമൃത്‍സർ, ലക്നൗ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടാൻ അധികൃതർ നിർബന്ധിതരായി.

  English summary
  Delhi Govt Advises to 'Stay Indoors, Avoid Morning And Late Evening Walks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more