സിവിൽ സർവീസ് പരിശീലന കേന്ദ്രത്തിലെ അപകടം: നെവിന്റെ മൃതദേഹം രാത്രിയോടെ നാട്ടിലെത്തിക്കും
ന്യൂഡൽഹി: ഐ എ സ് കോച്ചിംഗ് സെന്ററിലെ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച നെവിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. രാവിലെ 10 മണിയോടെയാണ് പോസ്റ്റ്മോർട്ടം. ഇന്നലെ വൈകിട്ടോടെ ഡൽഹിയിലെത്തിയ അമ്മാവൻ ലിനു രാജ് നെവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാത്രി 8.45നുള്ള തിരുവനന്തപുരം വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് അധികൃതർ പറഞ്ഞു.
അതേ സമയം, ഓൾഡ് രജീന്ദർ നഗറിലെ 13 കോച്ചിംഗ് സെൻ്ററുകൾ മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി (എം സി ഡി) സീൽ ചെയ്തു. ചട്ടങ്ങൾക്ക് വിരുദ്ധമായി ബേസ്‌മെൻ്റുകളിൽ പ്രവർത്തിച്ചതിന് ഈ സ്ഥലങ്ങളിൽ നോട്ടീസ് പതിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകുന്നേരം റാവുസ് ഐ എ എസ് സ്റ്റഡി സർക്കിളിൻ്റെ ബേസ്മെൻ്റിൽ വെള്ളം കയറിയതിന് പിന്നാലെ മലയാളി ഉൾപ്പെടെ മൂന്ന് പേർ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. താനിയ സോണി, ശ്രേയ യാദവ്, നവീൻ ഡെൽവിൻ എന്നിവരാണ് മരിച്ചത്.
ലൈബ്രറിയായി ഉപയോഗിക്കുന്ന ബേസ്‌മെൻ്റിലേക്ക് വെള്ളം കയറിയതിനെ തുടർന്നാണ് മൂന്ന് വിദ്യാർത്ഥികൾ മരിച്ചത്. മറ്റ് നിരവധി വിദ്യാർത്ഥികളും കുടുങ്ങിയെങ്കിലും ഏഴ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനിത്തിലൂടെ രക്ഷപ്പെടുത്തി. ബീഹാറിലെ ഔറംഗബാദ് സ്വദേശിയായ താന്യ ഡൽഹി സർവകലാശാലയിൽ പഠിക്കുകയായിരുന്നു.
ഒന്നരമാസം മുമ്പാണ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. ഉത്തർപ്രദേശിലെ അംബേദ്കർ നഗറിൽ നിന്നുള്ള ശ്രേയ യാദവ് ഉത്തർപ്രദേശിലെ ഒരു കോളേജിൽ നിന്ന് അഗ്രിക്കൾച്ചറിൽ ബി എസ്‌സി പൂർത്തിയാക്കിയിരുന്നു.
പടിഞ്ഞാറൻ ഡൽഹിയിലെ ഷാദിപൂർ ഏരിയയിലെ ഒരു പിജി ഹോസ്റ്റലിൽ താമസിച്ചിരുന്ന അവർ രണ്ട് മാസം മുമ്പാണ് കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നത്. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ നിന്ന് ആർട്‌സ് ആൻ്റ് എസ്‌തറ്റിക്‌സിൽ പിഎച്ച്‌ഡി നേടിയ നവീൻ ഡെൽവിൻ എട്ട് മാസമായി കോച്ചിംഗ് സെൻ്ററിലായിരുന്നു.
റാവൂസ് ഐ എ എസ് സ്റ്റഡി സർക്കിളിന് 2021 ഓഗസ്റ്റിൽ എം സി ഡിയിൽ നിന്ന് ഒരു നോ-ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) ലഭിച്ചു. പാർക്കിംഗ് ഉപയോഗത്തിനും ഗാർഹിക സംഭരണത്തിനും മാത്രമാണ് അനുമതി. ഫയർ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കാണിച്ച് അഗ്നിശമന വകുപ്പ് ഈ മാസം ആദ്യം എൻഒസി നൽകിയെങ്കിലും ബേസ്മെൻറ് കെട്ടിട നിയമങ്ങൾ പാലിക്കണമെന്ന് ഊന്നിപ്പറയുന്നു.
ബിൽഡിംഗ് ബൈ-ലോയിൽ ഉപരിതല ഡ്രെയിനേജ് ബേസ്മെൻ്റിലേക്ക് പ്രവേശിക്കുന്നത് തടയാൻ ക്രമീകരണം ആവശ്യമാണ്. ഓഫീസ് അല്ലെങ്കിൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെങ്കിൽ, മതിയായ എക്സിറ്റ് വഴികൾ ഉണ്ടായിരിക്കണം.
റാവൂസ് ഐ എ എസ് സ്റ്റഡി സർക്കിൾ ഉടമ അഭിഷേക്, കോർഡിനേറ്റർ ദേശ്പാൽ സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ, കെട്ടിട അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം എന്നിവ ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയുടെ (ബിഎൻഎസ്) വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ്












Click it and Unblock the Notifications