ദില്ലി: ആപ്പിന്‍റെ പടയോട്ടത്തില്‍ വീണ്ടും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ചിത്രത്തില്ലാതെ കോണ്‍ഗ്രസ്
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്. വോട്ടേണ്ണല്‍ ഒരു മണിക്കൂറിനടുത്തേക്ക് അടുക്കുമ്പോള്‍ ഒരിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലത്തിന് സമാനമാണ് നിലവില്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം.
പാര്‍ട്ടി പ്രതീക്ഷിച്ച പല മണ്ഡലത്തിലും തുടക്കില്‍ യാതൊരു വിധ ചലനങ്ങളും ഉണ്ടാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. 70 സീറ്റുകളിലേയും ആദ്യ ഫലസൂചനകള്‍ പുറത്തു വന്നപ്പോള്‍ 56 ഇടത്താണ് ആംആദ്മി പാര്‍ട്ടി മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി 14 സീറ്റില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ബെല്ലിമാരണ്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കാന്‍ സാധിച്ചത്. എന്നാല്‍ ഇവിടെ ആംആദ്മി ലീഡ് തിരിച്ചു പിടിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

തുടക്കത്തില്‍
കോണ്‍ഗ്രസിന്‍റെ ഹാരൂണ്‍ യൂസഫ് ആയിരുന്നു ബെല്ലിമാരണ്‍ മണ്ഡലത്തില്‍ തുടക്കത്തില്‍ മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ ഇമ്രാന്‍ യുസഫ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് തിരിച്ച് പിടിക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാറിലെ മന്ത്രിയാണ് ഇമ്രാന്‍ യൂസഫ്. അതേസമയം ന്യൂനപക്ഷ വിഭാഗത്തിന് വലിയ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ബിജെപിയും ശക്തമായ മത്സരമാണ് കാഴ്ച്ചവെക്കുന്നത്.

1998 മുതല്‍
1998 മുതല്‍ 2013 വരെ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനമാണ് ദില്ലി. എന്നാല്‍ 2015 ലെ തിരഞ്ഞെടുപ്പിലെ ആംആദ്മി പടയോട്ടത്തിന് മുന്നില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. സമാനമായ അവസ്ഥയിലേക്ക് ഇത്തവണയും കോണ്‍ഗ്രസ് പോവുന്നുവെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

തനിച്ച്
തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടുമായി സഖ്യം രൂപികരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാനായിരുന്നു കോണ്‍ഗ്രസിന്‍റെ തീരുമാനം. ആര്‍ജെഡി മാത്രമായിരുന്നു ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ ഏക സഖ്യകക്ഷി. കോണ്‍ഗ്രസ് 64 സീറ്റിലും ആര്‍ജെഡി 4 സീറ്റിലുമായിരുന്നു മത്സരിച്ചത്.

വിട്ടു വീഴ്ച്ച ചെയ്തു
ബിജെപിയെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം വിട്ടു വീഴ്ച്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെടിഎസ് തുള്‍സി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെജ്രിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്‍റെ വിജയമായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.

അവകാശവാദം
അതേസമയം കോണ്‍ഗ്രസിന് വലിയ പ്രാധാന്യം നല്‍കാത്ത എക്സിറ്റ് പോളുകളെയെല്ലാം തള്ളിയുള്ള പ്രകടനം കോണ്‍ഗ്രസ് നടത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. ദില്ലിയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്നയാരുന്നു കീര്‍ത്തി ആസാദ് അഭിപ്രായപ്പെട്ടത്.

ഹരിയാനയില്‍
നേരത്തെ ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 31 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എക്സിറ്റ് പോളുകള്‍ പരാജയപ്പെടും
അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ് തിരഞ്ഞെുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസാണ്. അവിടെയൊക്കെ എക്സിറ്റ് പോളുകള്‍ പരാജയപ്പെടുന്നതാണ് നാം കണ്ടത്. ദില്ലിയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

സുര്‍ജേവാലയും
സര്‍വേകളില്‍ ഒന്നും കാര്യമായ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും അയല്‍സംസ്ഥാനമായ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി ദില്ലിയില്‍ കോണ്‍ഗ്രസ് ഏവരേയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുമെന്ന് പാര്‍ട്ടി വക്താവായ രണ്‍ദീപ് സിങ് സുര്‍ജേവാലയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെണ്ണലിന്‍റെ ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് ചിത്രത്തിലില്ലാത്ത സ്ഥിതിയാണ് ദില്ലിയിലുള്ളത്.

62.59 ശതമാനം
ഫെബ്രുവരി എട്ടിന് നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പോളിംഗ് ആണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4 ശതമാനം കുറവാണ് ഇത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.47 ശതമാനം വോട്ടായിരുന്നു രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്.
|
എഎന്‍ഐ
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്നുള്ള ദൃശ്യം
ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഒഖ്ല മണ്ഡലത്തില്‍ തകര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും!! വന്‍ ലീഡുമായി ആംആദ്മി
ന്യൂനപക്ഷ മണ്ഡലങ്ങളില്‍ ആം ആദ്മി മുന്നോട്ട്: മാട്ടിയമഹലിലും സീലംപൂരിലും ആപ്പിന് മുന്‍തൂക്കം