കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തട്ടുകടകള്‍ക്ക് ഡല്‍ഹി സര്‍ക്കാരിന്‍റെ 'വിലക്ക്'

  • By Athul
Google Oneindia Malayalam News

ന്യൂഡല്‍ഹി: തെരുവുകച്ചവടക്കാര്‍ക്ക് റോഡരികില്‍ പാചകം ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. പുതുതായി വന്ന പരിഷ്‌കാരത്തില്‍ പകല്‍ സമയങ്ങളില്‍ മാത്രമേ കച്ചവടം അനുവദിയ്ക്കുകയുള്ളൂ. കോര്‍പ്പറേഷന്‍ വെള്ളവും വൈദ്യുതിയും നല്‍കില്ല. ആളുകളെ കടയിലേക്ക് വിളിച്ചുകയറ്റുന്നതിനും വിലക്കുണ്ട്. നിയമം അനുസരിയ്കാത്തവര്‍ക്ക് 250 മുതല്‍ 2000 രൂപ വരെയാണ് പിഴ ചുമത്തുന്നത്.

ഒക്ടോബര്‍ 13 നാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. എത്രയും പെട്ടെന്ന് ഇത് നടപ്പില്‍ വരുത്താനാണ് നീക്കം. എന്നാല്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് നടപടിക്രമങ്ങള്‍ക്ക് തടസ്സം സഷ്ടിയ്ക്കുന്നുണ്ട്.

street vendors

എന്നാല്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രംഗത്തെത്താന്‍ തന്നെയാണ് തെരുവ് കച്ചവടക്കാരുടെ സംഘടനയായ നാഷണല്‍ അസോസിയേഷന്‍ ഓഫ് സ്ട്രീറ്റ് വെന്‍റര്‍ ഓഫ് ഇന്ത്യ (എന്‍എസ്‌വിഐ)യുടെ തീരുമാനം. ഒക്ടോബര്‍ 17 ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കാണുന്നുണ്ട്. ഉത്തരാഖണ്ഡിലും പഞ്ചാബിലും എല്ലാം നിയമം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ അത് കച്ചവടക്കാരെ ബുദ്ധിമുട്ടിയ്ക്കുന്നതല്ലെന്നാണ് എന്‍എസ്‌വിഐ പറയുന്നത്.

തെരുവ് കച്ചവടക്കാരുടെ ജീവിത നിലവാരം ഉയര്‍ത്തുനതിന് വേണ്ടിയാണ് നിയമം. ദില്ലി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ദ്ദേശങ്ങള്‍ അംഗീകരിയ്ക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് തെരുവോര കച്ചവക്കാര്‍.

English summary
There is bad news for all street food lovers in the capital as Delhi government's notification for vendors has banned cooking on the roadside
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X