• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

1500 രൂപ മുതല്‍ ലഭിക്കുന്ന തോക്കുകള്‍, പുറത്ത് നിന്ന് വന്ന ഗുണ്ടകള്‍; ദില്ലി കത്തിച്ചത് ഇങ്ങനെ

ദില്ലി: ആഭ്യന്തര വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെ ദില്ലി ശാന്തമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അതിക്രൂരമായ വര്‍ഗീയ കലാപം അരങ്ങേറിയ വടക്ക് കിഴക്കന്‍ ദില്ലിയില്‍ സ്ഥിതിഗതികള്‍ ശാന്തമാവുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സാഹചര്യം ശാന്തമായി തുടരുകയാണെങ്കില്‍ നിരോധനാജ്ഞ നേരത്തെ പിന്‍വലിക്കുന്നതിനെ കുറിച്ചും ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്.

സ്ഥതി ശാന്തമായെങ്കിലും കലാപത്തില്‍ പരിക്കേറ്റ നിരവധിയാളുകള്‍ ഇപ്പോഴും ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 38 ആളുകളുടെ മരണമാണ് ഇതുവരെ റിപ്പോര്‍ട്ട്ചെയ്തിട്ടുള്ളത്. സംഘര്‍ഷം വീണ്ടും പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ നൂറുകണക്കിന് ആളുകളാണ് പ്രദേശത്ത് നിന്നും പലായനം ചെയ്തു പോവുന്നത്. വിശദാംശങ്ങളിലേക്ക്..

ഭീതി

ഭീതി

തങ്ങള്‍ ഇന്നുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത കലാപം കണ്‍മുന്നില്‍ കണ്ടതിന്‍റെയും അനുഭവിച്ചതിന്‍റേയും ഭീതിയില്‍ നിന്ന് വടക്കുകിഴക്കന്‍ ദില്ലിയിലെ ജനങ്ങള്‍ ഇതുവരെ മുക്തരായിട്ടില്ല. പോലീസും കേന്ദ്ര സേനയുമൊക്കെ സ്ഥലത്ത് ഉണ്ടെങ്കിലും ഇനിയും തങ്ങള്‍ അക്രമിക്കപ്പെട്ടേക്കാമെന്ന് അവര്‍ ഭയക്കുന്നു. അതുകൊണ്ട് തന്നെ, കയ്യില്‍ കിട്ടിയ ജീവിത സമ്പാദ്യങ്ങളുമായി സുരക്ഷിത ഇടങ്ങള്‍ അവര്‍ പാലായനം ചെയ്യുകയാണ്.

ആദ്യമായിട്ട്

ആദ്യമായിട്ട്

യുപി, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് വടക്കുകിഴക്കന്‍ ദില്ലിയിലെ താമസക്കാരിലേറെയും. തൊഴിലാളികളും വാടകവീടുകളില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നവരാണ് ഒഴിഞ്ഞു പോകുന്നതെന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്. എല്ലാ വിഭാഗങ്ങളും സ്നേഹത്തോടെ ജീവിച്ചു പോന്നിരുന്ന ഇവിടെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഘര്‍ഷം ഉണ്ടായതെന്നും ഖജൂരിഖാസ് സ്വദേശി ഒംവീര്‍ സിങ് പറയുന്നു.

വെടിയുതിര്‍ത്തു

വെടിയുതിര്‍ത്തു

പകല്‍ വെളിച്ചത്തില്‍ പോലും കലാപകാരികള്‍ നിരപരാധികള്‍ക്ക് നേരെ വെടിയുതിര്‍ത്തു. കണ്‍മുന്നില്‍ അക്രമം അരങ്ങേറുമ്പോള്‍ പലയിടത്തും പോലീസിന് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കേണ്ടി വന്നു. 22 പേരുടെ മരണകാരണം കണ്ടെത്തിയതില്‍ പത്തോളം പേരുടേയും മരണത്തിന് ഇടയാക്കിയത് വെടിവെയ്പ്പാണ്. 200 ലധികം പേര്‍ക്ക് വെടിയേറ്റ പരിക്കുകളുണ്ട്.

അനധികൃത ആയുധങ്ങള്‍

അനധികൃത ആയുധങ്ങള്‍

കല്ലേറില്‍ പരിക്ക് പറ്റിയതാണ് ദില്ലി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്‍റെ മരണ കാരണമെന്നായിരുന്നു പ്രാഥമിഗ ഘട്ടത്തില്‍ വിലയിരുത്തിയിരുന്നത്. എന്നാല്‍ വെടിയേറ്റാണ് രത്തന്‍ലാല്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കലാപകാരികള്‍ വ്യാപകമായ തോതില്‍ അനധികൃത ആയുധങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് ഈ സംഭവങ്ങള്‍ എല്ലാം തന്നെ വ്യക്തമാക്കുന്നത്.

എത്തിക്കുന്നത് എളുപ്പം

എത്തിക്കുന്നത് എളുപ്പം

കലാപകാരികള്‍ തോക്ക് ഉപയോഗിക്കുന്ന നിരവിധി വീഡിയോകളും സിസിടിവി ദൃശ്യങ്ങളും ഇതിനോടകം തന്നെ ദില്ലി പോലീസിന് ലഭിച്ചിട്ടുണ്ട്. ഹരിയാനയുടേയും പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്‍റേയും അതിര്‍ത്തി ആയതിനാല്‍ വടക്കുകിഴക്കന്‍ ദില്ലിയിലേക്ക് ആയുധങ്ങള്‍ എത്തിക്കുന്നത് എളുപ്പമാണെന്നാണ് ദില്ലി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

വില വളരെ കുറവ്

വില വളരെ കുറവ്

ദില്ലി മേഖലയിലെ കുറ്റവാളികള്‍ പ്രധാനമായും ആയുധങ്ങള്‍ കൈക്കലാക്കുന്നത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. പടിഞ്ഞാറന്‍ യുപിയിലെ മീററ്റ് പോലുള്ള സ്ഥലങ്ങളില്‍ നിന്നാണ് പ്രധാനമായും ആയുധങ്ങള്‍ ലഭിക്കുന്നത്. ഇവിടെ 10000 രൂപയ്ക്ക് വരെ ആയുധങ്ങള്‍ ലഭിക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെങ്കില്‍ 1500 രൂപവരെ വിലക്കുറവിലാണ് ലഭിക്കുക

കഴിഞ്ഞ മാസം

കഴിഞ്ഞ മാസം

കഴിഞ്ഞ മാസം ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ദില്ലി പോലീസിന്റെ സ്‌പെഷ്യൽ സെൽ മീററ്റിലെ അനധികൃത തോക്ക് നിർമാണ ഫാക്ടറി കണ്ടെത്തി തകര്‍ത്തിരുന്നു. ദില്ലിയിലേക്ക് ആയുധങ്ങള്‍ എത്തിച്ചതിന് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിര്‍മ്മാണ പൂര്‍ത്തിയാകത്ത തോക്കുകളും യന്ത്രങ്ങളും, 60 സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും പോലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തിരുന്നു.

പുറത്ത് നിന്ന് വന്നവര്‍

പുറത്ത് നിന്ന് വന്നവര്‍

കലാപത്തില്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരും വ്യാപകമായി പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. യുപിയിലെ ലോണി, ഗാസിയാബാദ്, ബാഗ്പത് എന്നിവിടങ്ങളിൽ നിന്ന് വന്നവരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്. സീമാപുരി, സീലാംപൂർ എന്നിവിടങ്ങളിൽ നടന്ന കലാപവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

cmsvideo
  ഡല്‍ഹിയില്‍ അരങ്ങേറിയത് അതിക്രൂര കൊലപാതകങ്ങള്‍ | Oneindia Malayalam
  കൗമാരക്കാരെ മുന്നില്‍ നിര്‍ത്തി

  കൗമാരക്കാരെ മുന്നില്‍ നിര്‍ത്തി

  കൗമാരക്കാരെ മുന്നില്‍ നിര്‍ത്തിയായിരുന്നു പലയിടത്തും ആക്രമണം നടന്നത്. തദ്ദേശവാസികളായ കലാപകരികള്‍ക്കൊപ്പം ചേര്‍ന്നാണ് പുറത്ത് നിന്ന് എത്തിയവര്‍ പ്രദേശത്തെ ആളുകളെ കുറിച്ച് മനസ്സിലാക്കുകയും ആയുധങ്ങള്‍ ശേഖരിക്കുകയും ചെയ്തതെന്നും ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുവരെ പോലീസ് അറസ്റ്റ് ചെയ്ത 120 പേരില്‍ ഭൂരിഭാഗവും പുറത്ത് നിന്നുള്ളവരുമാണ്.

  ഞങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നത് പക്ഷപാതമെന്ന് കപില്‍ മിശ്ര; പറഞ്ഞത് അങ്ങനെയല്ല

  കാത്തിരിപ്പും പ്രാര്‍ത്ഥനകളും വിഫലമായി: ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തി

  English summary
  Delhi violence: illegal guns, outside goon; This is what happened in Delhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X