ഗുജറാത്ത് പോലീസ് തടഞ്ഞിട്ടും ഓട്ടോയില്‍ ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി വാക്കുപാലിച്ച് കെജ്രിവാള്‍
സോഷ്യൽമീഡിയയിൽ വൈറൽ ആയൊരു വീഡിയോ ആയിരുന്നു അഹമ്മദാബാദിലെ സമ്മേളനത്തിനിടയിൽ അരവിന്ദ് കെജ്രിവാളിനോട് തന്റെ വീട്ടിലേക്ക് അത്താഴത്തിന് വരുമോ എന്ന് ഒരു ഓട്ടോ ഡ്രൈവർ ചോദിക്കുന്നത്. ഇതിന് ഇന്നു രാത്രി തന്നെ വരാമെന്ന് അരവിന്ദ് കെജ്രിവാൾ മറുപടിയും കൊടുത്തിരുന്നു. ആ വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ കെജ്രിവാൾ.
ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി കെജ്രിവാൾ ഭക്ഷണം കഴിച്ചു. എന്നാൽ അത്ര എളുപ്പമായിരുന്നില്ല അങ്ങോട്ടുള്ള പോക്ക്. പോലീസുകാർ കെജ്രിവാളിന്റെ യാത്ര തടയാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. പോലീസും കെജ്രിവാളും തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും സംസാരമുണ്ടാവുകയും കെജ്രിവാളിനെ പോലീസ് പോലീസ് പോകാൻ അനുവദിക്കാതെ കുറച്ച് നേരം തടഞ്ഞ് നിർത്തുകയും ചെയ്തു. കെജ്രിവാൾ എത്തിയതോടെ യുവാവിന്റെ കുടുംബവും സന്തോഷത്തിലായി, തിലകം ചാർത്തിയാണ് കെജ്രിവാളിനെ സ്വീകരിച്ചത്. വീട്ടിലെ എല്ലാവരോടും കെജ്രിവാൾ സംസാരിക്കുന്നതും കാണാം. പോലീസുകാർ കെജ്രിവാളിനെ തടയുന്നത് മുതൽ ഓട്ടോഡ്രൈവറുടെ വീട്ടിൽ എത്തി അദ്ദേഹം ഭക്ഷണം കഴിക്കുന്നത് വരെ നടന്ന കാര്യങ്ങളുടെ വീഡിയോ എഎപി പോസ്റ്റ് ചെയ്തിട്ടുണ്ട്

സുരക്ഷാകാരണങ്ങൾ പറഞ്ഞായിരുന്നു ഗുജറാത്ത് പോലീസ് കെജ്രിവാളിനെ തടയാൻ ശ്രമിച്ചത്. എന്നാൽ പോലീസിന് കെജ്രിവാൾ വഴങ്ങിയില്ല. സമ്മേളനനത്തിൽ വെച്ച് ഓട്ടോഡ്രവർക്ക് കൊടുത്ത വാക്ക് കെജ്രിവാൾ പാലിച്ചു.സമ്മേളനത്തിനിടെ ഓട്ടോഡ്രൈവർ കെജ്രിവാളിനോട് തന്റെ വീട്ടിലേക്ക് അത്താഴത്തിന് വരുമോ എന്നാണ് ചോദിക്കുന്നത്. മുമ്പ് കെജ്രിവാൾ പഞ്ചാബിലെ ഓട്ടോഡ്രവറുടെ വീട്ടിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ആ സംഭവം പറഞ്ഞുകൊണ്ടായിരുന്നു ഓട്ടോ ഡ്രൈവറുടെ ചോദ്യം."ഞാൻ നിങ്ങളുടെ വലിയ ആരാധകനാണ്. പഞ്ചാബിലെ ഒരു ഓട്ടോ ഡ്രൈവറുടെ വീട്ടിൽ നിങ്ങൾ അത്താഴം കഴിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കണ്ടു. അത്താഴം കഴിക്കാൻ നിങ്ങൾ എന്റെ വീട്ടിലും വരുമോ?" എന്നാണ് വിക്രം ലാൽത്താനി ചോദിക്കുന്നത് .

ഇതിന് ഉടൻ തന്നെ കെജ്രിവാൾ ഉത്തരം പറയുകയും ചെയ്യുന്നു. "ഞാൻ പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാരുടെ വീടുകളിൽ പോയിട്ടുണ്ട്. പഞ്ചാബിലെ ഓട്ടോ ഡ്രൈവർമാർ എന്നെ സ്നേഹിക്കുന്നു, ഇവിടെ ഗുജറാത്തിലും അവർ എന്നെ സ്നേഹിക്കുന്നു. അതിനാൽ, ഞങ്ങൾ ഇന്ന് രാത്രി അത്താഴത്തിന് വരട്ടേ?" അത്താഴത്തിന് തന്റെ രണ്ട് പാർട്ടിക്കാരും ഒപ്പം ചേരുമെന്ന് കൂട്ടിച്ചേർത്ത് കെജ്‌രിവാൾ ചോദിച്ചു.

എത്ര മണിക്ക് വരണമെന്നും ഓട്ടോയിൽ കയറ്റാൻ ഇന്ന് രാത്രി ഹോട്ടലിൽ വരുമോയെന്നും കേജ്‌രിവാൾ ഡ്രൈവറോട് ചോദിച്ചു. ഇന്നു രാത്രി 8നാണ് അത്താഴം. ഓട്ടോഡ്രൈവറുടെ വീട്ടിൽ അത്താഴത്തിന് വരുമെന്ന് അദ്ദേഹം പറഞ്ഞതോടെ മറ്റുള്ളവർ കൈയടിക്കുകയും മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയും ചെയ്തപ്പോൾ. ലാൽത്താനി ആവട്ടെ സന്തോഷത്തോടെ തലയാട്ടി. സംഭവത്തിന്റെ വീഡിയോ ആം ആദ്മി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുമുണ്ട്.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും

ഈ വർഷം അവസാനം ആണ് ഗുജറാത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഇതിന് മുന്നോടി ആയിട്ടാണ് അദ്ദേഹം ഗുജറാത്തിൽ എത്തിയത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കെജ്‌രിവാൾ ഗുജറാത്ത് സന്ദർശനം നടത്തിയിരുന്നു. മെച്ചപ്പെട്ട ആരോഗ്യ, വിദ്യാഭ്യാസ സംവിധാനം, സ്ത്രീകൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും അലവൻസ്, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവയുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളും കെജ്രിവാൾ നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications