ബോംബിനേക്കാൾ അപകടം ബീഫ്!!! ബീഫ് ഡിറ്റക്ഷന്‍ കിറ്റുമായി മഹാരാഷ്ട്ര പോലീസ്!!

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: പോലീസ് പിടിച്ചെടുക്കുന്ന മാംസം തിരിച്ചറിയാൻ ഇനി എളുപ്പ വഴി. പിടിച്ചെടുത്ത മാംസം പശുവിന്റേതാണോ അല്ലയോ എന്ന് മനസിലാക്കാൻ ബീഫ് ഡിറ്റക്ഷൻ കിറ്റുകൾ വഴി സഹായിക്കും. ഇതു ഉപയോഗിച്ചാൽ അര മണിക്കൂറിനകം മാംസം തിരിച്ചറിയാൻ സാധിക്കുമെന്ന് സംസ്ഥാനത്തെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ കൃഷ്ണ കുല്‍ക്കര്‍ണി. ഇതോടെ പിടിച്ചെടുക്കുന്ന ഇറച്ചി, പശുവിന്‍റേതാണോ അല്ലയോ എന്ന് ഉറപ്പുവരുത്താന്‍ പോലീസിന് ഇനി ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുകയില്ല.

ഏകദേശം 45 ഫോറന്‍സിക് വാഹനങ്ങള്‍ക്കാണ് ഈ കിറ്റുകള്‍ ലഭിക്കുക. 8,000 രൂപയാണ് ഇത്തരത്തിലുള്ള ഒരു കിറ്റിനുള്ള ചെലവ്. ഒരു കിറ്റിന് കുറഞ്ഞത് 100 സാമ്പിളുകള്‍ വരെ പരിശോധിക്കാന്‍ കഴിയുമെന്നാണ് ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.ഹിന്ദുസ്ഥാൻ ടൈംസാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടത്.

രാസപരിശോധനക്ക് ഫോറൻസിക് സയൻസ് ലബോർട്ടറിയെ സമീപിക്കണ്ട

രാസപരിശോധനക്ക് ഫോറൻസിക് സയൻസ് ലബോർട്ടറിയെ സമീപിക്കണ്ട


നിലവിൽ പിടിച്ചെടുത്ത മാസം പരിശോധിക്കാൻ ഫോറൻസിക് സയൻസ് ലബോർട്ടറിയെയാണ് ആശ്രയിക്കുക. എന്നാൽ ഇനി മുതൽ ബീഫ് ഡിറ്റക്ഷന്‍ കിറ്റുകൾ ഉപയോഗിച്ചു വളരെ വേഗം മാംസ പരിശോധന സാധ്യമാകും.

പരിശോധനഫലം ഉടൻ

പരിശോധനഫലം ഉടൻ

സാധാരണ ഗതിയിൽ ഇറച്ചി പിടി കൂടി ആഴ്ചകൽ കഴിഞ്ഞാൽ മാത്രമോ ഫലം അരിയാൻ സാധിക്കുകയുള്ളൂ. എന്നാൽ ബീഫ് ഡിറ്റക്ഷൻ കിറ്റ് ഉപയോഗിക്കുന്നതിലൂടെ അര മണിക്കൂർ കൊണ്ട് ഫലം അറിയാൻ സാധിക്കും.സമയ നഷ്ട പരിഹരിക്കാൻ ഇതുമൂലം കഴിയും

ഡിഎൻഎക്കു വേണ്ടി മാത്രം ലബോറട്ടറിയെ സമീപിച്ചാൽ മതി

ഡിഎൻഎക്കു വേണ്ടി മാത്രം ലബോറട്ടറിയെ സമീപിച്ചാൽ മതി

ബീഫ് ഡിറ്റക്ഷൻ കിറ്റ് പരിശോധനയില്‍ ഇറച്ചി പശുവിന്‍റേതാണെന്ന് തെളിഞ്ഞാല്‍ മാത്രമേ ഇനി ഡി.എന്‍.എ പരിശോധനയ്ക്കായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കുകയുള്ളു. ഇവിടെ നിന്നാണ് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക.

മഹാരാഷ്ട്രയിൽ പശു ഇറച്ചി നിരോധനം

മഹാരാഷ്ട്രയിൽ പശു ഇറച്ചി നിരോധനം

1976-ലെ മൃഗസംരക്ഷണ നിയമപ്രകാരം പശുവിനെ കൊല്ലുന്നതും പശു ഇറച്ചി കൈവശം വെയ്ക്കുന്നതും മഹാരാഷ്ട്രയിൽ നിരോധിച്ചിട്ടുണ്ട്.

ഗോ നിരേധനം ശരിവെച്ച് ബോംബൈ ഹൈക്കോടതി

ഗോ നിരേധനം ശരിവെച്ച് ബോംബൈ ഹൈക്കോടതി

മഹാരാഷ്ട്രയിലെ ഗോമാംസ നിരോധനം തുടരമെന്നു ബോംബൈ ഹൈക്കോടതി അറിയിച്ചിരുന്നു. എന്നാൽ
എന്നാല്‍ മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്ന് കൊണ്ടുവരുന്ന ഗോമാംസം കൈവശം വെക്കുന്നതോ കഴിക്കുന്നതോ കുറ്റകരമല്ലെന്ന് ജസ്റ്റിസുമാരായ അഭയ് ഓക, സുരേഷ് ഗുപ്ത എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി

ഗോമാംസ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഗോമാംസ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

മഹാരാഷ്ട്രയിൽ ഗോമാംസ നിരോധിച്ചു കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ബില്ലിന് അംഗീകാരം ലഭിച്ചതോടെ ഗോമാംസം വില്‍ക്കുന്നതും കൈവശംവെക്കുന്നതും കയറ്റുമതിചെയ്യുന്നതും കുറ്റകരമാണ്.അഞ്ചുവര്‍ഷംവരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷ ലഭിക്കും.

English summary
By next month, Maharashtra police will be able to tell if the meat they have seized is that of a cow or not. Wondering how? The police is all set to get ‘detection kits’, equipment that will test the meat and give a result in about 30 minutes.
Please Wait while comments are loading...