കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷയുടെ മുഖം കാണാതെ ചായപോലും കുടിക്കാതിരുന്ന ധീരുഭായ്: അംബാനിമാരുടെ ഭാഗ്യം ഈ സുന്ദരിയോ

Google Oneindia Malayalam News

1966-ൽ റിലയൻസ് ഇന്ഡസ്ട്രീസ്‌ എന്ന കമ്പനി ധീരുഭായ് അംബാനി രൂപീകരിക്കുമ്പോള്‍ രാജ്യത്തെ അനേകായിരം കമ്പനികള്‍ ഒന്ന് മാത്രമായിരുന്നു അത്. എന്നാല്‍ അരനൂറ്റാണ്ടിനിപ്പുറം ലോകത്ത് തന്നെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 10 സ്ഥാനങ്ങളിൽ ഉള്ള ഒരു കമ്പനിയായി മാറാന്‍ റിലയൻസ് ഇന്ഡസ്ട്രീസിന് (2012 ലെ ഫോർച്ച്യൂൺ 500 പട്ടിക) സാധിച്ചു. അനിൽ അംബാനി, മുകേഷ് അംബാനി എന്നീ രണ്ട് മക്കളിലൂടെ വിവിധ മേഖലകളില്‍ ഇന്ന് കമ്പനിയെ വളർത്തി കഴിഞ്ഞു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയുടെ ആസ്തി 99.7 ബില്യൺ ഡോളറാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് നല്‍കിയ നേട്ടങ്ങള്‍ പരിഗണിച്ച് രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ പത്മവിഭൂഷണ്‍ 2016 ല്‍ ധീരുഭായി അംബാനിക്ക് സമർപ്പിക്കപ്പെട്ടിരുന്നു.

1932 ഡിസംബർ 28 ന് ഗുജറാത്തിലെ ചോർവാഡ് എന്ന ചെറിയ

1932 ഡിസംബർ 28 ന് ഗുജറാത്തിലെ ചോർവാഡ് എന്ന ചെറിയ ഗ്രാമത്തിൽ ഒരു സ്കൂൾ അധ്യാപകന്റെ മകനായിട്ടാണ് ധീരുഭായി അംബാനി ജനിക്കുന്നത്. നിങ്ങൾ ദരിദ്രനായി ജനിച്ചാൽ അത് നിങ്ങളുടെ തെറ്റല്ല, ദരിദ്രനായി മരിച്ചാൽ അത് നിങ്ങളുടെ തെറ്റാണ് എന്ന ഉദ്ധരിണിയില്‍ വിശ്വസിച്ചിരുന്ന് വ്യക്തി കൂടിയായിരുന്നു അദ്ദേഹം. നേടിയെടുക്കാൻ കഴിയാത്തത്ര വലിയ സ്വപ്‌നമില്ലെന്ന് വിശ്വസിച്ച ധീരുഭായി അംബാനി 15 ലക്ഷം രൂപ മുതൽമുടക്കിലാണ് തന്റെ ബിസിനസ്സ് യാത്ര ആരംഭിക്കുന്നത്.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

ബിസിനസ് രംഗത്ത് അദ്ദേഹം സൃഷ്ടിച്ച വിപ്സവകരമായ

ബിസിനസ് രംഗത്ത് അദ്ദേഹം സൃഷ്ടിച്ച വിപ്സവകരമായ മുന്നേറ്റത്തിന്റെ ചരിത്രവും സത്യസന്ധമായ ഇടപെടലുകളും എല്ലാവർക്കും അറിയാമെങ്കിലും ചെറുമകൾ ഇഷ അംബാനിയുമായി ധീരുഭായി സുക്ഷിച്ചിരുന്ന പ്രത്യേക ബന്ധത്തെക്കുറിച്ച് പലർക്കും അറിയാത്ത കാര്യമാണ്. 1991 ഒക്ടോബർ 23-നാണ് മുകേഷ് അംമ്പാനിക്കും നിത അംമ്പാനിക്കും ആകാശ്, ഇഷ എന്നീ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത്. ഇഷയോടെ ധീരുഭായി അംബാനിക്ക് പ്രത്യേക താല്‍പര്യമായിരുന്നു.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

ഇഷ അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങിൽ

ഇഷ അംബാനിയുടെ വിവാഹത്തിന് മുമ്പുള്ള ഒരു ചടങ്ങിൽ മുത്തശ്ശി കോകിലാബെൻ അംബാനിയാണ് ധീരുഭായ് അംബാനിയുടെ ചെറുമകളോടുള്ള സ്നേഹത്തിന്റെ മനോഹരമായ ഈ കഥ വ്യക്തമാക്കിയത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് മുമ്പുള്ള ചടങ്ങിൽ നിന്നുള്ള 2018-ലെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇഷയുടെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങളാണ് കോകില ബെന്‍ പറയുന്നത്.

തന്റെ ചെറുമകളുടെ മുഖം കാണാതെ ധീരുഭായ് അംബാനി

തന്റെ ചെറുമകളുടെ മുഖം കാണാതെ ധീരുഭായ് അംബാനി തന്റെ ദിവസം ആരംഭിക്കുക പോലും ചെയ്യില്ലെന്നാണ് ഗുജറാത്തി ഭാഷയിൽ കോകിലബെന്‍ പറയുന്നത്. ഇഷയുടെ മുഖം കാണാതെ ചായ കുടിക്കാൻ പോലും വിസമ്മതിക്കുമായിരുന്ന ധീരുഭായി ഉടൻ തന്നെ തന്റെ മുറിയിലേക്ക് പോകുമായിരുന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. ഇഷയ്ക്ക് ആറുമാസം തികയുന്നതുവരെ ഇതായിരുന്നു അദ്ദേഹത്തിന്റെ പതിവെന്നും കോകില ബെന്‍ പറയുന്നു.

ഇഷയുടെ ജനനമാണ് ധീരുഭായി അംബാനി തന്റെ

ഇഷയുടെ ജനനമാണ് ധീരുഭായി അംബാനി തന്റെ ഐശ്യര്വമായി കണ്ടതെന്നത് അടക്കുമുള്ള കാര്യങ്ങളാണ് ഈ വീഡിയോ പുറത്ത് വന്നതിന് പിന്നാലെ നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നത്. ഇതൊരു അന്ധവിശ്വാസമാണെങ്കിലും 1990 കള്‍ക്ക് ശേഷമായിരുന്നു ഇന്ത്യന്‍ ബിസിനസ് രംഗത്ത് റിലയന്‍സ് കൂടുതല്‍ കരുത്ത് കാട്ടിയത്.

1966-ൽ ആരംഭിച്ച റിലയൻസ് ടെക്സ്റ്റൈൽസ് ആരംഭിച്ചാണ്

1966-ൽ ആരംഭിച്ച റിലയൻസ് ടെക്സ്റ്റൈൽസ് ആരംഭിച്ചാണ് ധീരുഭായി അംമ്പാനി ബിസിനസ് രംഗത്തേക്ക് കടക്കുന്നത്. 1977-ൽ 10 രൂപ മുഖവിലയിൽ ഓഹരി വിപണിയിലെത്തിയ റിലയൻസിന് നിക്ഷേപകർക്ക് വലിയ നേട്ടം സമ്മാനിക്കാന്‍ സാധിച്ചതാണ് ബിസിനസ് രംഗത്തെ കുതിപ്പിന് കാരണമായത്. 1997-ൽ ഹസീറ പെട്രോകെമിക്കൽ ഫാക്ടറി പ്രവർത്തനം തുടങ്ങിയ കമ്പനി പിന്നീട് ഗുജറാത്തിലെ ജാംനഗറിൽ ഏഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണശാല സ്ഥാപിച്ചു. 2002 ല്‍ ധീരുഭായി അംബാനി മരണപ്പെട്ടതിന് പിന്നാലെ 2005-ൽ റിലയൻസ് ഇൻഡസ്ട്രീസ് മക്കള്‍ക്ക് വീതം വെച്ച് നല്‍കപ്പെട്ടു.

 'കണക്ക് കുറച്ച് പാടാണ്, മലയാളം ഏറെയിഷ്ടം': 73-ാം വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി നടി ലീന ആന്റണി 'കണക്ക് കുറച്ച് പാടാണ്, മലയാളം ഏറെയിഷ്ടം': 73-ാം വയസ്സില്‍ പത്താംക്ലാസ് പരീക്ഷ എഴുതി നടി ലീന ആന്റണി

English summary
Dhirubhai Ambani who did not even drink tea without seeing granddaughter Isha's face:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X