ജയ് ശ്രീറാം വിളിച്ചില്ല; മുസ്ലീം യുവാവിനെ മകളുടെ മുന്നിലിട്ട് മർദ്ദിച്ചു.. വീഡിയോ പുറത്ത്
ലഖ്നൗ; ജയ് ശ്രീറാം വിളിക്കാത്തതിന് ഉത്തര്‍പ്രദേശില്‍ മുസ്‌ലിം യുവാവിനെ ആക്രമിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ.അഫ്സർ എന്ന യുവാവിന് നേരെയാണ് ബജ്റംദൾ പ്രവർത്തകരുടെ ക്രൂരത. മകളുടെ മുന്നിൽ വെച്ചാണ് അഫ്സറിനെ മർദ്ദിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ബുധനാഴ്ച കാൺപൂരിലെ ബറാ പ്രദേശത്തായിരുന്നു സംഭവം. ഇവിടെ നിന്ന് അഞ്ച് കിലോമീറ്റർ മാറി ബജ്റംഗ് പ്രവർത്തകർ യോഗം നടത്തുകയായിരുന്നു. പ്രദേശത്ത് ഹിന്ദു പെൺകുട്ടിയെ മതംമാറ്റാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു യോഗം. ഇത് കഴിഞ്ഞതിന് തൊട്ട് പിന്നാലെയായിരുന്നു അഫ്സറിനെ പ്രവർത്തകർ ആക്രമിച്ചത്. ഹിന്ദുവിനെ മതം മാറ്റാൻ ശ്രമിക്കുന്ന മുസ്ലീം കുടുംബവുമായി അഫ്സറിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

അമ്മയുടെ സുന്ദരിക്കുട്ടി; കാജൽ അഗർവാളിനെ ഒരുക്കി അമ്മ, ചിത്രങ്ങൾ
ഇരയുടെ പരാതിയെ തുടർന്ന് വിവാഹ ബാൻഡ് നടത്തുന്ന പ്രദേശവാസിയായ ഒരാളേയും മകനേയും മറ്റ് 10 ഓളം പേർക്കുമെതിരെയും കലാപത്തിന് കാൺപൂർ പോലീസ് കേസെടുത്തു. പ്രതികൾ ബജ്റംഗ്ദൾ പ്രവർത്തകരാണോയെന്ന് വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. എന്നെയും എന്റെ കുടുംബത്തെയും കൊല്ലുമെന്ന് അക്രമികൾ ഭീഷണിപ്പെടുത്തി. പോലീസാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് അഫ്സർ പറഞ്ഞു.
അതേസമയം ആക്രമണത്തിന് ശേഷം ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കി മുസ്ലീം കുടുംബം പരാതി നൽകിയതിന് പിന്നാലെ സ്ത്രീയെ ആക്രമിച്ചു എന്ന് ആരോപിച്ച് ഹിന്ദു കുടുംബവും കേസ് നൽകിയിട്ടുണ്ട്. ഇരയായ ഇ-റിക്ഷ ഡ്രൈവറും കുടുംബവും ഹിന്ദുക്കളായ അയൽവാസികളും തമ്മിൽ തർക്കം ഉണ്ടായിരുന്നു. രണ്ട് കക്ഷികളും പ്രാദേശിക പോലീസ് സ്റ്റേഷനിൽ കേസുൾ നൽകിയിട്ടുണ്ട്. യുവാവിനെ ആക്രമിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കാണ്‍പൂരിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ രവീണ ത്യാഗി പ്രതികരിച്ചു.അന്വേഷണം ഊർജിതമാക്കുമെന്നും അക്രമികൾക്കെതിരെ നടപടിയെടുക്കുമെന്നും രവീണ ത്യാഗി പ്രതികരിച്ചു.
അതിനിടെ മുസാഫർനഗററിൽ ഹരിയാലി തീജിന്റെ മറവിൽ മുസ്ലീങ്ങൾക്കെതിരെ വിദ്വേഷണ പ്രചരണം നടത്തിയ സംഭവത്തിൽ ക്രാന്തി സേനയിലെ 51 അംഗങ്ങൾക്കെതിരെ കുറ്റപത്രം തയ്യാറാക്കി പോലീസ്. ഉത്സവത്തിന്റെ ചടങ്ങുകളിൽ ഒന്നായ മൈലാഞ്ചി ഇടലിൽ മുസ്ലീംങ്ങൾ പാടില്ലെന്നും ഇത്തരത്തില് അവസരം നൽകിയാൽ മുസ്ലീം യുവാക്കൾ ഹിന്ദുപെൺകുട്ടികളെ ലൗ ജിഹാദിൽ കുറുക്കുമെന്നുമായിരുന്നു ക്രാന്തി സേനയുടെ പ്രചരണം. മുസ്ലീങ്ങൾ മൈലാഞ്ചി ഇടുന്നില്ലെന്ന് ഉറപ്പാക്കാൻ ഇവർ മാർക്കറ്റുകളിൽ പരിശോധനയും നടത്തിയിരുന്നു. അതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട 11 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications