കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഷീല്‍ഡും കൊവാക്സിനും, രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് കരുത്തായി 2 വാക്സിനുകൾ, അറിയാം

Google Oneindia Malayalam News

ദില്ലി: ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിനാണ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്ര സെനിക്കയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിന്‍, ഭാരത് ബയോടെക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിന്‍ എന്നീ രണ്ട് കൊവിഡ് വാക്‌സിനുകള്‍ ആണ് ഇന്ന് മുതല്‍ കുത്തിവെപ്പ് ആരംഭിച്ചത്. ആദ്യം മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകരും കൊവിഡ് മുന്നണി പോരാളികളും ആണ് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നത്.

അതിന് ശേഷം 50 വയസ്സിന് മുകളില്‍ പ്രായമുളളവും ഹൈ റിസ്‌ക് ഗണത്തില്‍ പെടുന്നവരുമായ 27 കോടി പേരിലേക്ക് വാക്‌സിന്‍ എത്തും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ ഇന്ത്യ അനുമതി നൽകിയ രണ്ട് വാക്സിനുകളെ കുറിച്ച് അറിയാം.

covid

ബ്രിട്ടീഷ്- സ്വീഡിഷ് മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനിക്കയും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കൊവിഷീല്‍ഡ് വാക്‌സിന്‍ പൂനെയിലുളള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാവുന്ന വാക്‌സിന്‍ ആണ് കൊവിഷീല്‍ഡ്. ഫൈസര്‍ പോലുളള വാക്‌സിനുകള്‍ വില കൂടിയും സ്‌റ്റോറേജ് ബുദ്ധിമുട്ടേറിയതും ആവുമ്പോള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ വില കുറഞ്ഞതും റെഫ്രിജറേറ്റര്‍ താപനിലയിലും സൂക്ഷിക്കാന്‍ പറ്റുന്നതുമാണ് എന്ന പ്രത്യേകതയുണ്ട്.

ഇന്ത്യന്‍ ബയോടെക്‌നോളജി കമ്പനിയായ ഭാരത് ബയോടെകും ഐസിഎംആറുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്നതാണ് രണ്ടാമത്തെ വാക്‌സിനായ കൊവാക്‌സിന്‍. ഇന്‍ ആക്ടിവേറ്റഡ് വാക്‌സിന്‍ ഗണത്തില്‍ പെടുന്നതാണ് കൊവാക്‌സിന്‍. ഇത് വാക്‌സിനേഷന്റെ ഏറ്റവും പഴയ രീതിയാണ്. നിര്‍ജീവമായ വൈറസുകളെ ആണ് വാക്‌സിന് വേണ്ടി ഉപയോഗിക്കുന്നത്. കൊവാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ആളുകളില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ സംഭവിക്കുകയാണ് എങ്കില്‍ അതിനുളള നഷ്ടപരിഹാരം നല്‍കും എന്നാണ് സമ്മത പത്രത്തില്‍ പറയുന്നത്.

ഇന്ത്യ 110 ലക്ഷം കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് വാങ്ങുന്നത്. ഡോസിന് 200 രൂപ എന്ന നിരക്കിലാണ് വില. ഇത് നികുതി ഒഴിവാക്കി ഉളളതാണ്. ഇത് ഇന്ത്യക്ക് മാത്രമായുളള പ്രത്യേക വിലനിരക്കാണ്. മറ്റ് രാജ്യങ്ങള്‍ക്കും സ്വകാര്യ ഉപഭോക്താക്കള്‍ക്കും ഒരു ഡോസിന് 400 രൂപ നിരക്കിലാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ ലഭിക്കുക. കൊവിഷീല്‍ഡ് വാക്‌സിനേക്കാളും വില കുറഞ്ഞവായിരിക്കും ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിക്കുന്ന കൊവാക്‌സിന്‍ എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ഡോസിന് 295 രൂപ നിരക്കിലാണ് സര്‍ക്കാര്‍ 38.5 ലക്ഷം കൊവാക്‌സിന്‍ ഡോസുകള്‍ വാങ്ങുന്നത്.

Recommended Video

cmsvideo
PM Modi gets emotional addressing nation

English summary
Difference Between Covaxin and Covishield in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X