കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കട്ടിയുള്ള പുകമഞ്ഞ്; അന്തരീക്ഷ മലിനീകരണം അതിരൂക്ഷം

  • By Desk
Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ കടുത്ത പുകമഞ്ഞ് തുടരുന്നു. ബുധനാഴ്ച രാവിലെയും വായുവിന്റെ ഗുണനിലവാരം മാറ്റമില്ലാതെ തുടരുകയാണ്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബ്യൂറോയുടെ (സിപിസിബി) കണക്കനുസരിച്ച് ദില്ലിയിലെ ലോധി റോഡിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 6 ന് 500 ഉം നോയിഡയില്‍ 472 ഉം ആണ്. ചൊവ്വാഴ്ച ദില്ലിയിലെ എക്യുഐ വൈകീട്ട് നാല് മണിക്ക് 425ഉം രാത്രി 9 മണിക്ക് 437ഉം ആയിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ഇത് 360 ആയിരുന്നു. 2.5 മൈക്രോണില്‍ താഴെ വ്യാസമുള്ള ചെറിയ കണികകള്‍ ശ്വാസകോശത്തിലേക്കും രക്തപ്രവാഹത്തിലേക്കും പോലും പ്രവേശിക്കാന്‍ കഴിയുന്ന രീതിയിലാണ് ദില്ലിയില്‍ ഇപ്പോഴത്തെ വായുമലിനീകരണം.

കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; ഇത്തവണ കൊച്ചിയിലെ ബസിലൂടെകേരളത്തിന് വീണ്ടും ദേശീയ അംഗീകാരം; ഇത്തവണ കൊച്ചിയിലെ ബസിലൂടെ

ദില്ലിയിലുടനീളമുള്ള 37 എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും വായുവിന്റെ ഗുണനിലവാരം 'ഗുരുതര' വിഭാഗത്തില്‍ രേഖപ്പെടുത്തി. ചൊവ്വാഴ്ച ദില്ലിയിലും അയല്‍ സംസ്ഥാനങ്ങളിലും തീ പടര്‍ന്ന് പിടിച്ചത് താപനിലയില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. മലിനീകരണ തോത് വര്‍ദ്ധിക്കുന്നത് കാറ്റിന്റെ വേഗതയില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി വിദഗ്ദ്ധര്‍ പറഞ്ഞു.

dilli

ഹരിയാനയിലും പഞ്ചാബിലും പാടങ്ങളില്‍ തീയിടുന്ന സംഭവങ്ങള്‍ വര്‍ധിച്ചതായും വടക്കുപടിഞ്ഞാറന്‍ കാറ്റ് ദില്ലി-എന്‍സിആര്‍ മേഖലയിലേക്ക് കൂടുതല്‍ തീ പാളികള്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നവംബര്‍ 15നകം ഈ അവസ്ഥ അല്‍പ്പം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ. കാറ്റിന്റെ വേഗതയും താപനിലയും കുറയുന്നത് വായുവിനെ തണുപ്പിക്കുന്നു. ഇത് മലിനീകരണ വസ്തുക്കളുടെ ശേഖരണത്തിലേക്ക് നയിക്കുന്നുവെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രാദേശിക കാലാവസ്ഥാ പ്രവചന കേന്ദ്രത്തിന്റെ തലവന്‍ കുല്‍ദീപ് ശ്രീവാസ്തവ പറഞ്ഞു.

പഞ്ചാബിലെയും ഹരിയാനയിലെയും പാടങ്ങളിലെ തീയിടല്‍ തടയുന്നതിലും ദില്ലിയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി കഴിഞ്ഞ ആഴ്ചയും സുപ്രീംകോടതി വിമര്‍ശനമുന്നയിച്ചിരുന്നു. വീടുകളില്‍ പോലും ആളുകള്‍ സുരക്ഷിതരല്ലെന്ന കാര്യത്തില്‍ ലജ്ജ തോന്നുന്നുണ്ടോയെന്ന് കോടതി സര്‍ക്കാരുകളോട് ചോദിച്ചു. അടുത്ത വിളയുടെ തയ്യാറെടുപ്പിനായി എല്ലാ കൃഷിക്കാര്‍ക്കും അവരുടെ കൃഷിയിടങ്ങള്‍ക്ക് തീയിടുന്നത് തടയാന്‍ ക്വിന്റലിന് 100 രൂപ നല്‍കി പ്രോത്സാഹിപ്പിക്കണം. കാര്‍ഷിക അവശിഷ്ടങ്ങളില്‍ നിന്ന് മുക്തി നേടാന്‍ സൗജന്യ യന്ത്രങ്ങള്‍ നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

ഒക്ടോബര്‍ 15 നും നവംബര്‍ 15 നും ഇടയിലുള്ള കാലയളവ് നിര്‍ണായകമായി കണക്കാക്കപ്പെടുന്നു, കാരണം പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ഈ കാലയളവിലാണ് പരമാവധി കരിമരുന്ന് കത്തുന്ന സംഭവങ്ങള്‍ നടക്കുന്നത്. ദില്ലി-എന്‍സിആറില്‍ മലിനീകരണം വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഇത്.

English summary
Dilli pollution thick layer of smoke envelopes the city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X