കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ നാക്ക് പിഴയാണ് ജീവിതം മാറ്റി മറിച്ചത്; എന്നെ ബംഗ്ലാദേശിയാക്കി വരെ പ്രചരണം നടന്നു: ഐഷ സുല്‍ത്താന

Google Oneindia Malayalam News

കൊച്ചി: പൊതുവെ സമാധാനപരമായി കഴിയുന്ന ലക്ഷദ്വീപ് നിവാസികളെ ആശങ്കയുടേയും പ്രതിഷേധങ്ങളുടേയും നടുവിലേക്ക് തളളിവിട്ട വർഷമായിരുന്നു 2021. അഡ്മിനിസ്ട്രേറ്ററുടെ ചുമതയിലേക്ക് പുതുതായി എത്തിയ പ്രഫുല്‍ പട്ടേല്‍ നടത്തിയ ഭരണ പരിഷ്കാരങ്ങളായിരുന്നു ലക്ഷദ്വീപ് നിവാസികളുടെ സമര രംഗത്തേക്ക് ഇറക്കിയത്.

ലക്ഷദ്വീപില്‍ മാത്രം ഒതുങ്ങിപ്പോവുമായിരുന്ന ആ സമരത്തെ കേരളം ഉള്‍പ്പടേയുള്ള മറ്റ് മേഖലകളിലും ശ്രദ്ധേയമാക്കുന്നതില്‍ നിർണ്ണായക ഇടപെടല്‍ നടത്തിയത് സംവിധായികയായ ഐഷ സുല്‍ത്താനയായിരുന്നു. ജനിച്ച നാടിന് വേണ്ടി ശബദമുയർത്തിയതിന് വേണ്ടി രാജ്യദ്രോഹക്കുറ്റം വരെ ഐഷ സുല്‍ത്താനയുടെ പേരില്‍ ചുമത്തപ്പെടുകയും ചെയ്തു.

 മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ് മീശമാധവനിലെ ആ ഗാനം എന്റെത്, കോപ്പിയടിച്ചു: വിനയനെതിരേയും ആരോപണവുമായി ഗാനരചയിതാവ്

തന്റെ പുതിയ സിനിമയെ കുറിച്ചും ജീവിതത്തില്‍

ഇപ്പോഴിതാ തന്റെ പുതിയ സിനിമയെ കുറിച്ചും ജീവിതത്തില്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും ഓർത്തെടുത്ത് രംഗത്ത് വന്നിരിക്കുകയാണ് ഐഷ സുല്‍ത്താന. വനിതയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ. വർഷങ്ങള്‍ക്ക് മുന്‍പ് ഹാർട്ട് അറ്റാക്ക് വന്ന ഉപ്പയെ ദ്വീപ് ആശുപത്രിയില്‍ എത്തിച്ച സംഭവും അഭിമുഖത്തില്‍ ഐഷ സുല്‍ത്താന ഓർത്തെടുക്കുന്നു.

മലയാളത്തിന്റെ 'ബിഗ് എം' ല്‍ മഞ്ജു വാര്യറുമോ: താരങ്ങള്‍ക്കും ആരാധകർക്കുമൊപ്പം പ്രിയ നടി

ഹാർട്ട് അറ്റാക്ക് ആയിരുന്നുവെങ്കിലും യൂറിനറി ഇന്‍ഫക്ഷന്‍

ഹാർട്ട് അറ്റാക്ക് ആയിരുന്നുവെങ്കിലും യൂറിനറി ഇന്‍ഫക്ഷന്‍ എന്ന് പറഞ്ഞായിരുന്നു ദ്വീപിലെ ആശുപത്രി ചികിത്സിച്ചത്. കൊച്ചിയിലേക്ക് ഇവാക്വേഷന്‍ നടത്തണമെന്ന് ഞാനും ഉമ്മയും അനിയന്‍മാരും കരഞ്ഞ് പറഞ്ഞെങ്കിലും അദ്യം അവർ തയ്യാറായില്ല. പിന്നീട് 14-ാം ദിവസമാണ് ഇവാക്വേഷൻ നടത്തുന്നത്. അപ്പോഴേക്കും രോഗം വളരെ ഗുരുതരമായി മാറിയിരുന്നു. രണ്ട് മാസത്തിന് ശേഷം അനിയനേയും ഇതുപോലെ നഷ്ടമായി. ഈ രണ്ട് മരണങ്ങളുടെ ദുഃഖമുണ്ട് എന്റെ പോരാട്ടത്തിന് പിന്നില്‍. ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചാളാണ് ഞാനെന്നും ഐഷ സുല്‍ത്താന വ്യക്തമാക്കുന്നു.

സ്കൂള്‍ പഠനത്തിന് ശേഷം ബിഎ പഠിക്കാനാണ് തിരുവനന്തപുരം

ഉപ്പ കുഞ്ഞിക്കോയ മിനിക്കോയി ദ്വീപില്‍ സർക്കാർ ജോലിക്കാരനായിരുന്നു. സ്കൂള്‍ പഠനത്തിന് ശേഷം ബിഎ പഠിക്കാനാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെത്തിയത്. അതോടെയാണ് സിനിമാ സ്വപ്നങ്ങള്‍ക്കും നിറം വെക്കുന്നത്. പഠനകാലത്താണ് മോഡലിങും അഭിനയവും തുടങ്ങുന്നത്. ഡിഗ്രിക്ക് ശേഷം കൊച്ചിയില്‍ പരസ്യ ഏജന്‍സി തുടങ്ങി. ലാല്‍ ജോസ് സർ സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകത്തില്‍ അസിസ്റ്റന്റ് ആയതാണ് സിനിമയിലേക്ക് വഴി തുറന്നത്.

കോവിഡ് നിയന്ത്രണവും 144 ഉം ഒക്കെയായി ദ്വീപിലെ

കുറച്ച് സിനിമകളില്‍ അസിസ്റ്റന്റായതിന് ശേഷം ആസിഫലി നയാകനായ കെട്ടോളാണന്റെ മാലാഖയില്‍ അസോസിയേറ്റ് ആയി. പിന്നീടാണ് സ്വന്തം സിനിമയിലേക്ക് തിരിയുന്നത്. ഫ്ലഷിന്റെ ഷൂട്ടിനായി ദ്വീപിലെത്തിയ സമയത്താണ് പുതിയ പരിഷ്കാരങ്ങള്‍ വരുന്നത്. കോവിഡ് നിയന്ത്രണവും 144 ഉം ഒക്കെയായി ദ്വീപിലെ അവസ്ഥ വളരെ മോശമായ സാഹചര്യമായിരുന്നു അത്. അനുഭവിച്ച് വേദനകള്‍ പുറം ലോകത്ത് പറയുന്നതിനിടെയുണ്ടായ നാക്ക് പിഴയാണ് ജീവിതം മാറ്റി മറിച്ചത്.

മുന്‍കൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു

അതോടെ ഞാന്‍ രാജ്യ ദ്രോഹിയായി. മുന്‍കൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. എന്നെ പിന്തുണയ്ക്കുന്നത് ആരാണ് എന്നായിരുന്നു ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് അറിയേണ്ടിയിരുന്നത്. അവർ അന്വേഷിക്കുന്ന തെളിവുകള്‍ കണ്ടെത്താനായി എന്റെ ഫോണുകള്‍ പോലും പിടിച്ചെടുത്തു. ഞാന്‍ ദ്വീപുകാരിയല്ലെന്ന് വരുത്തി തീർക്കാനായിരുന്നു ചിലരുടെ ശ്രമം. ബംഗ്ലാദേശ് സ്വദേശിയാണെന്ന തരത്തില്‍ വരെ എന്റെ ചിത്രങ്ങള്‍ വെച്ച് പ്രചരണം നടന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടി നില്‍ക്കുകയാണ്. എനിക്കെതിരെ ചുമത്തിയ കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്നും അവർ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
പന്നി ഇറച്ചി കഴിക്കുമോ എന്ന് ചോദിച്ച സംഘി കുട്ടന് ഐഷയുടെ ചുട്ടമറുപടി

English summary
Director Aisha Sultana talks openly about the crises she faced in her life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X