മുഖ്യമന്ത്രിയെ ചൊല്ലി അനിശ്ചിതത്വം തുടരുന്നു; പ്രശ്നപരിഹാരത്തിന് കേന്ദ്ര സംഘം ഗോവയിലേക്ക്
ഗോവയിൽ മൂന്നാം തവണയും ഭരണം നിലനിർത്താനയതിന്റെ ആവേശത്തിലാണ് ബിജെപി. എക്സിറ്റ് പോൾ ഫലങ്ങൾ ഇഞ്ചോടിഞ്ച് പ്രവചിച്ച സംസ്ഥാനത്ത് തുടക്കത്തിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ മത്സരം കടുത്തെങ്കിൽ ഓരോ ഘട്ടങ്ങൾ കഴിഞ്ഞപ്പോഴും ബി ജെ പി വ്യക്തമായ ആധിപത്യത്തോടെ മുന്നേറി, 21 സീറ്റുകൾ നേടി അധികാരം ഉറപ്പിക്കുകയും ചെയ്തു.
മഞ്ജു വാര്യർ ഒരു രക്ഷയുമില്ല..ലുക്കും ചിരിയും ഒരേ പൊളി. ലുലുവിനെ ഇറക്കി മറിച്ച് ലേഡി സൂപ്പർ സ്റ്റാർ
അതേസമയം വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടും സർക്കാർ രൂപീകരണ ചർച്ചകൾ പാതിവഴിയിലായിരിക്കുകയാണ്. അടുത്ത മുഖ്യമന്ത്രി ആര് എന്നത് സംബന്ധിച്ച തർക്കമാണ് ബി ജെ പിക്ക് പ്രതിസന്ധി തീർക്കുന്നത്.

നേരത്തേ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കർ അന്തരിച്ചതോടെയായിരുന്നു പ്രമോദ് സാവന്ത് എന്ന മോദിയുടെ വിശ്വസ്തൻ ഗോവയുടെ മുഖ്യമന്ത്രിയാകുന്നത്. സംസ്ഥാനത്ത് ബി ജെ പിക്ക് ഭരണ തുടർച്ച ലഭിച്ചാൽ പ്രമോദ് സാവന്ത് തന്നെ അടുത്ത മുഖ്യമന്ത്രിയാകുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ വളരെ നേരിയ ഭൂരിപക്ഷത്തിൽ മാത്രമായി സാവന്തിന്റെ വിജയം ഒതുങ്ങിയോടെ അദ്ദേഹത്തിനെ മുഖ്യമന്ത്രിയാക്കുന്നതിനെതിരെ ഒരു വിഭാഗം രംഗത്തെത്തി.

സാങ്കലിം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ധർമ്മേഷ് സഗ്ലാനിയയ്ക്കെതിരെ വെറും 650 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരന്നു സാവന്തിന്റെ ജയം.അതേസമയം മുഖ്യമന്ത്രിയായതിനാൽ മറ്റ് മണ്ഡലങ്ങളിൽ പ്രചരണം നയിച്ചപ്പോൾ തന്റെ മണ്ഡലത്തിൽ ഓടിയെത്താൻ സാധിച്ചില്ലെന്നും അതാണ് വെല്ലുവിളി ആയതെന്നുമാണ് സാവന്ത് പ്രതികരിച്ചത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാൻ താൻ തന്നെയാണ് യോഗ്യൻ എന്നും സാവന്ത് അവകാശപ്പെട്ടിരുന്നു. ബി ജെ പിയെ സംസ്ഥാന തിരഞ്ഞെടുപ്പിൽ നയിച്ചത് താനാണ്. ബി ജെ പിക്ക് വലിയ വിജയം നേടിക്കൊടുക്കാനും തനിക്ക് സാധിച്ചു. ഇനിയെല്ലാം തിരുമാനിക്കേണ്ടതാ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ പ്രമോദ് സാവന്തിനാണ്.

അതേസമയം സാവന്തിന് നറുക്ക് വീണില്ലേങ്കിൽ വിശ്വജിത്ത് റാണെയുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.മുൻ ആരോഗ്യ മന്ത്രിയായ റാണെ വാൽപോയ് മണ്ഡലത്തിൽ നിന്നാണ് ഇക്കുറി വിജയിച്ചത്. മുഖ്യമന്ത്രി പദം സംബന്ധിച്ച ചോദ്യത്തിന് കേന്ദ്ര നേതൃത്വമാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊള്ളേണ്ടതെന്നായിരുന്നു റാണ പ്രതികരിച്ചത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പരിഹാരം കണ്ടെത്തി സർക്കാർ രൂപീകരിക്കാനുള്ള നീക്കമാണ് കേന്ദ്ര നേതൃത്വം നടത്തുന്നത്. പ്രശ്ന പരിഹാരത്തിനായി കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനേയും സംഘടന ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനേയും കേന്ദ്ര നേതൃത്വം ഗോവയിലേക്ക് അയച്ചിട്ടുണ്ട്. ഇവർ ഇന്ന് സംസ്ഥാന്തത് എത്തും. സംസ്ഥാന നേതൃത്വത്തിനകത്ത് സമവായം ഉണ്ടാക്കിയ ശേഷം എം എൽ എമാരുടെ യോഗം വിളിച്ച് ചേർത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് നേതാക്കളുടെ തിരുമാനം.

അതേസമയം സമാന പ്രതിസന്ധിയാണ് മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബി ജെ പി നേരിടുന്നത്. മണിപ്പൂരിൽ മുൻ മുഖ്യമന്ത്രി ബിരേൻ സിംഗ് തന്നെ നയിക്കണമെന്നതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം.ഹീന്‍ഗാംഗ് മണ്ഡലത്തില്‍ നിന്ന് 17,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ പി.ശരത്ചന്ദ്ര സിംഗിനെ പരാജയപ്പെടുത്തിയായിരുന്നു ബിരേൻ സിംഗ് വിജയിച്ചത്. മുൻ കോൺഗ്രസ് നേതാവായ ബിരേൻ സിംഗിനെതിരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പല അതൃപ്തികളും ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ ഇക്കുറി മാറ്റി നിർണമെന്ന വികാരമാണ് മറുവിഭാഗത്തിന്. ആർ എസ് എസിന്റെ ഗുഡ്ബുക്കിൽ ഇടംപിടിച്ച തോംഗം ബിശ്വജിത്തിന്റെ പേരാണ് പകരമായി ഉയർന്ന് കേൾക്കുന്നത്. ഉത്തരാഖണ്ഡിൽ ചരിത്രത്തിൽ ആദ്യമായി ബി ജെ പി ഭരണ തുടർച്ച നേടിയെങ്കിലും മുഖ്യമന്ത്രിയായ പുഷ്കർ സിംഗ് ധാമി പരാജയപ്പെട്ടിരുന്നു. ഇതോടെ സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക്കിനെ പരിഗണിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications